ആധാര്‍ കാര്‍ഡിലെ വിലാസം ഇനി എളുപ്പത്തില്‍ പുതുക്കാം. നേരത്തേയുണ്ടായിരുന്ന നൂലാമാലാകളും ആശയക്കുഴപ്പങ്ങളും ഒന്നുമില്ലാതെ വളരെ എളുപ്പത്തിലും വേഗത്തിലും ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുവാന്‍ സാധിക്കുന്ന സംവിധാനമാണ്
ആധാര്‍ കാര്‍ഡിലെ വിലാസം ഇനി എളുപ്പത്തില്‍ പുതുക്കാം. നേരത്തേയുണ്ടായിരുന്ന നൂലാമാലാകളും ആശയക്കുഴപ്പങ്ങളും ഒന്നുമില്ലാതെ വളരെ എളുപ്പത്തിലും വേഗത്തിലും ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുവാന്‍ സാധിക്കുന്ന സംവിധാനമാണ് യുനിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി നല്‍കിയിരിക്കുന്ന ഡയറക്ട് ലിങ്കിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് എളുപ്പത്തില്‍ വിലാസത്തില്‍ മാറ്റം വരുത്താം.

ഇക്കാര്യം ട്വിറ്ററിലൂടെ യുഐഡിഎഐ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കായി ഡയറക്ട് ലിങ്കും യുഐഡിഎഐ നല്‍കിയിട്ടുണ്ട്. ssup.uidai.gov.in/ssup/ എന്നതാണ് ലിങ്ക്. ഇതിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് വിലാസത്തില്‍ മാറ്റം വരുത്തുവാനും കെവൈസി വിവരങ്ങള്‍ പുതുക്കി നിലനിര്‍ത്തുവാനും സാധിക്കും.
ഇത് വ്യക്തമായി വിവരിച്ചു കൊണ്ടുള്ളതാണ് യുഐഡിഎഐയുടെ ട്വിറ്റര്‍ സന്ദേശം. ഓണ്‍ലൈനായി ഈ സ്വയം സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ചില രേഖകളും ആവശ്യമാണ്. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 32 തരം രേഖകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.
ഇതില്‍ ഏതെങ്കിലും ഒന്ന് സ്കാന്‍ ചെയ്ത് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെങ്കില്‍ മാത്രമേ വിലാസം പുതുക്കുന്ന പ്രകിയ പൂര്‍ണമാവുകയുള്ളൂ. പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, റേഷന്‍ അല്ലെങ്കില്‍ പിഡിഎസ് ഫോട്ടോ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയാണ് ഈ 32 തിരിച്ചറിയില്‍ രേഖകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
എങ്ങനെയാണ് ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിലെ വിലാസം പുതുക്കുന്നതെന്ന് ഇനി നമുക്ക് നോക്കാം.
- ആദ്യം ssup.uidai.gov.in/ssup/ എന്ന ഡയറക്ട് സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ലോഗ് ചെയ്യാം. ശേഷം എളുപ്പത്തില്‍ ബാക്കി പ്രക്രിയകള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാം.
- ലോഗ് ഇന്‍ ചെയ്തതിന് ശേഷം പ്രൊസിഡ് ടു അപ്ഡേറ്റ് ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- ശേഷം 12 അക്ക യുഐഡി നമ്പര്‍ നല്‍കാം
- തുടര്‍ന്ന് സെക്യൂരിറ്റി കോഡ് അല്ലെങ്കില്‍ ക്യാപ്ച്ച കോഡ് നല്‍കണം
- അതിന് ശേഷം സെന്റ് ഒടിപി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം
മ്യൂച്വല്‍ ഫണ്ട് എസ്ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!
- ആധാറുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി നമ്പര്‍ ലഭിക്കും.
- ലഭിച്ച ഒടിപി നമ്പര്‍ നല്‍കുക
- ലോഗ് ഇന്‍ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ആധാര്‍ വിവരങ്ങളെല്ലാം അപ്പോള്‍ നിങ്ങള്‍ക്ക് സ്ക്രീനില്‍ ദൃശ്യമാകും
- ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications