യൂണിവേഴ്സൽ അക്കൌണ്ട് നമ്പർ (യുഎഎൻ) ഉപയോഗിച്ച് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) ബാലൻസ് പരിശോധിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വരിക്കാരെ അനുവദിക്കും. ഉമാംഗ് അപ്ലിക്കേഷനും ഇപിഎഫ്ഒ പോർട്ടലും ഉപയോഗിച്ച്, ഓൺലൈനിൽ ഇപിഎഫ് ബാലൻസ് പരിശോധിക്കുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്. നിങ്ങളുടെ ബാലൻസ് അറിയാൻ നിങ്ങൾക്ക് ഇപിഎഫ്ഒ എസ്എംഎസ് സേവനവും ഉപയോഗിക്കാവുന്നതാണ്. യുഎഎൻ ഇല്ലാതെ എങ്ങനെ ഇപിഎഫ് ബാലൻസ് പരിശോധിക്കാമെന്ന് നോക്കാം.
എസ്എംഎസ് സേവനം
ഇപിഎഫ് അക്കൌണ്ട് ബാലൻസ് പരിശോധിക്കാൻ നാല് വഴികളുണ്ട്. ഇപിഎഫ്ഒ പോർട്ടൽ, ഉമാംഗ് ആപ്പ്, മിസ്ഡ് കോൾ, എസ്എംഎസ് സേവനം. നിങ്ങളുടെ യുഎഎൻ നിങ്ങളുടെ കെവൈസി വിശദാംശങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പിഎഫ് ബാലൻസ് വിശദാംശങ്ങൾ നേടുന്നതിന് നിങ്ങൾക്ക് എസ്എംസ് അയയ്‌ക്കാവുന്നതാണ്. EPFOHO UAN ENG എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേയ്ക്ക് SMS അയയ്ക്കുക. നിങ്ങളുടെ PF ബാലൻസ് വിശദാംശങ്ങൾ SMS ൽ ലഭിക്കും.
മിസ്ഡ് കോൾ
ഈ രീതികൾക്കായി ഉപയോക്താക്കൾ അവരുടെ യുഎഎൻ നമ്പർ സജീവമാക്കേണ്ടതുണ്ട്. മാത്രമല്ല ഔദ്യോഗിക പോർട്ടലിലൂടെയും ഇത് ചെയ്യാൻ കഴിയും. നിങ്ങളുടെ യുഎഎൻ ഓർമ്മയില്ലെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും ഇപിഎഫ് ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-229014016 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകി നിങ്ങൾക്ക് പിഎഫ് ബാലൻസ് പരിശോധിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ, നിങ്ങൾ UAN നമ്പർ നൽകേണ്ടതില്ല. എന്നിരുന്നാലും, അവ യുഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും കെവൈസി വിശദാംശങ്ങൾ അക്കൗണ്ടിൽ സൂക്ഷിക്കുകയും വേണം.
യുഎഎൻ ഇല്ലാതെ നിങ്ങൾക്ക് എങ്ങനെ ഇപിഎഫ് ബാലൻസ് പരിശോധിക്കാം?
- epfindia.gov.in എന്ന ഇപിഎഫ് ഹോം പേജിൽ ലോഗിൻ ചെയ്യുക
- 'Click Here to Know your EPF Balance" എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- തുടർന്ന് നിങ്ങളെ epfoservices.in/epfo/ ലേക്ക് റീഡയറക്‌ടു ചെയ്യും. തുടർന്ന് "Member Balance Information" എന്നതിലേക്ക് പോകുക
- നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നിങ്ങളുടെ ഇപിഎഫ്ഒ ഓഫീസ് ലിങ്കിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പർ, പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക
- 'Submit' എന്നതിൽ ക്ലിക്കുചെയ്യുക. തുടർന്ന് നിങ്ങളുടെ പി.എഫ് ബാലൻസ് ദൃശ്യമാകും.
ട്രാൻസ്ഫർ ചെയ്യാം
മുമ്പത്തെ തൊഴിലുടമയിൽ നിന്ന് ഒരു പുതിയ തൊഴിൽ ഉടമയിലേയ്ക്ക് നിങ്ങളുടെ ഇപിഎഫ് അക്കൌണ്ട് കൈമാറാൻ ഇപിഎഫ്ഒ വ്യക്തികളെ അനുവദിക്കും എന്നത് എടുത്തുപറയേണ്ടതാണ്. ഈ പ്രക്രിയ ഓൺലൈനിലും ഓഫ്‌ലൈനിലും ചെയ്യാൻ കഴിയും. ഓൺലൈൻ ഇപിഎഫ് അക്കൌണ്ട് ട്രാൻസ്ഫർ പ്രക്രിയ ആരംഭിക്കുന്നതിനുമുമ്പ്, അംഗങ്ങൾ ഇ-സേവാ പോർട്ടലിൽ നിങ്ങളുടെ യുഎഎൻ സജീവമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications