സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഈ വിലക്കയറ്റത്തിൽ സാധാരണക്കാരൻ ശരിക്കും വിയർക്കും. ഓരോ ദിവസവും ഇന്ത്യയിൽ സ്വർണ വില വർദ്ധിക്കുകയാണ്. ഇന്ത്യയുടെ പാരമ്പര്യം അനുസരിച്ച് എല്ലാ ആഘോഷങ്ങൾക്കും പ്രത്യേകിച്ച് വിവാഹം, നൂല് കെട്ട്, ഉത്സവങ്ങൾ തുടങ്ങിയതിനെല്ലാം സ്വർണാഭരണങ്ങൾ ധരിച്ചാണ് സ്ത്രീകളും പുരുഷൻമാരും പങ്കെടുക്കുന്നത്. അതിനാൽ സ്വർണ വില ഉയരുന്നത് ആഭരണങ്ങൾ വാങ്ങാൻ സാധാരണക്കാർക്ക് തടസ്സമാവുന്നു.
ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു പവന് 81,600 രൂപയാണ്. ഇത് ആഭരണ രൂപത്തിൽ ജ്വല്ലറികളിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ 88,000 രൂപയിലധികം ചിലവഴിക്കേണ്ടി വരും. അതായത് 1 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു പവൻ ആഭരണം മാത്രമേ വാങ്ങാൻ സാധിക്കുള്ളൂ. ഒറ്റയടിക്ക് ഒരു പവൻ വാങ്ങുകയെന്നത് അത്രയും എളുപ്പമല്ല. സത്യത്തിൽ ഒരു വർഷം കൊണ്ട് ഒരു പവൻ ആഭരണം വാങ്ങാൻ നിങ്ങൾ എങ്ങനെയെല്ലാം സമ്പാദിക്കണം?
നിരവധി സ്വർണ നിക്ഷേപങ്ങൾ ഉണ്ട്. അതുപോലെ മറ്റു ചില സമ്പാദ്യ ഓപ്ഷനുകളും നിങ്ങൾക്ക് ഉപകാരപ്രദമാവും. ഓരോന്നും അറിയാം;
റിക്കറിംഗ് ഡെപ്പോസിറ്റ്
ഇത് പ്രതിമാസ നിക്ഷേപ രീതിയിൽ പ്രവർത്തിക്കുന്ന മികച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ്. അതിനാൽ തന്നെ ഓരോ മാസവും ഒരു നിശ്ചിത തുക മാറ്റിവെച്ചാൽ നിങ്ങൾക്ക് ഒരു പവൻ വാങ്ങാം. അതിനായി എല്ലാ മാസവും 7,500 രൂപ മാറ്റി വെച്ചാൽ 12 മാസം കൊണ്ട് നിക്ഷേപം 90,000 രൂപയായി വളരും. ഇതിനൊപ്പം പലിശ വരുമാനവും ലഭിക്കും. പോസ്റ്റ് ഓഫീസ് ആർഡിക്ക് 6.70% പലിശ നിരക്കാണ്. അതായത് ഒരു വർഷം കൊണ്ട് നിക്ഷേപത്തിനൊപ്പം പലിശ 3,316 രൂപ ലഭിക്കും. മൊത്തം 93316 രൂപക്ക് നിങ്ങൾക്ക് ഒരു പവൻ സ്വർണം എളുപ്പത്തിൽ വാങ്ങാം.

ഗോൾഡ് എസ്ഐപി
നിക്ഷേപകർക്ക് ദിവസേനയോ, ആഴ്ചയിലോ, അല്ലെങ്കിൽ പ്രതിമാസം എന്നീ കാലയളവിൽ നിക്ഷേപിക്കുകയും അതിലൂടെ സ്വർണം വാങ്ങാനും സാധിക്കുന്ന നിക്ഷേപ ഓപ്ഷനാണ് ഗോൾഡ് എസ്ഐപി. നിങ്ങൾ ഒരു വർഷത്തേക്ക് പ്രതിമാസം 7,500 നിക്ഷേപിച്ചാൽ 12% വാർഷിക പലിശ നിരക്കിൽ കാലാവധി പൂർത്തിയാവുമ്പോൾ 96,070 രൂപ ലഭിക്കും. ഈ തുകക്ക് ഒരു പവൻ സ്വർണം വാങ്ങാം.
സ്വർണ ഇടിഎഫ്
നിലവിലെ ഏറ്റവും മികച്ച സ്വർണ നിക്ഷേപങ്ങളിലൊന്നാണിത്. ഗോൾഡ് ഇടിഎഫ് എന്നത് ഓഹരി വിപണിയിൽ ട്രേഡ് ചെയ്യപ്പെടുന്ന ഒരു നിക്ഷേപ ഉപകരണമാണ്. ഇത് സ്വർണത്തിന്റെ വില ട്രാക്ക് ചെയ്യുന്നു. വിപണിയിൽ സ്വർണ വില വർദ്ധിച്ചാൽ, നിങ്ങളുടെ ഇടിഎഫിന്റെ വിലയും വർദ്ധിക്കും. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ടിലൂടെയും ട്രേഡിംഗ് അക്കൗണ്ടിലൂടെയും സ്വർണ ഇടിഎഫ് വാങ്ങാം. നിലവിൽ സ്വർണ ഇടിഎഫുകളുടെ മൂല്യം ഉയർന്നതാണ്.
സ്വർണ ചിട്ടികൾ
സ്വർണ വില ഉയരുമ്പോൾ വിവിധ ജ്വല്ലറികൾ നടത്തുന്ന സ്വർണ നിക്ഷേപങ്ങളാണ് ഇത്. പ്രതിമാസം 7,500 രൂപ വീതം നിങ്ങൾക്ക് ഒരു സ്വർണ ചിട്ടിയിൽ നിക്ഷേപിക്കാൻ സാധിച്ചാൽ ഒരു വർഷത്തെ കാലാവധിയിൽ 90,000 രൂപ സമ്പാദിക്കാം. ഈ തുകക്ക് തതുല്യമായി ഒരു പവൻ സ്വർണം അതേ ജ്വല്ലറിയിൽ നിന്നും പർച്ചേസ് ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
