ലോക്ക്ഡൌൺ കാലയളവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ഇന്ന് മുതൽ കേന്ദ്ര സർക്കാർ ഉയർത്തി. ക്രൂഡ് ഓയിൽ നിരക്കുകൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 60 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സർക്കാർ നികുതി വർദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. എന്നാൽ ക്സൈസ് തീരുവ വർദ്ധനവ് ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വിലയിൽ വർദ്ധനവ് ഉണ്ടാക്കില്ല.
എക്സൈസ് തീരുവ
എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ വർധനയോടെ 1.6 ലക്ഷം കോടി രൂപ സർക്കാരിന് അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ഒരു ലിറ്ററിന് 32.98 രൂപയായും ഡീസലിന് 31.83 രൂപയായും ഉയർന്നു. ഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 71.26 രൂപയും ഒരു ലിറ്റർ ഡീസലിന് 69.39 രൂപയുമാണ് വില.
പെട്രോൾ വില ഘടകങ്ങൾ
- അടിസ്ഥാന വില: ലിറ്ററിന് 17.96 രൂപ
- ചരക്ക് വില: ലിറ്ററിന് 0.32 രൂപ
- ഡീലർമാർ ഈടാക്കുന്ന നിരക്ക് (എക്സൈസ് തീരുവയും വാറ്റും ഒഴികെ): ലിറ്ററിന് 18.28
- എക്സൈസ് തീരുവ: 32.98 (അടിസ്ഥാന എക്സൈസ് തീരുവ 2.98 രൂപ + അധിക എക്സൈസ് തീരുവ 12 രൂപ + റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസിനുള്ള അധിക എക്സൈസ് തീരുവ 18 രൂപ)
- ശരാശരി ഡീലർ കമ്മീഷൻ: ലിറ്ററിന് 3.56 രൂപ
- വാറ്റ് (ഡീലർ കമ്മീഷനിൽ വാറ്റ് ഉൾപ്പെടെ): 16.44 രൂപ
- ഡൽഹിയില റീട്ടെയിൽ വിൽപ്പന വില: 71.26 രൂപ
ഡീസൽ വില ഘടകങ്ങൾ
- അടിസ്ഥാന വില: ലിറ്ററിന് 18.49 രൂപ
- ചരക്ക് വില: ലിറ്ററിന് 0.29 രൂപ
- ഡീലർമാർ ഈടാക്കുന്ന വില (എക്സൈസ് തീരുവയും വാറ്റും ഒഴികെ): ലിറ്ററിന് 18.78 രൂപ
- എക്സൈസ് തീരുവ: ലിറ്ററിന് 31.83 രൂപ (അടിസ്ഥാന എക്സൈസ് തീരുവ 4.83 + പ്രത്യേക അധിക എക്സൈസ് തീരുവ 9 രൂപ + റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസിന് ഈടാക്കുന്ന അധിക എക്സൈസ് തീരുവ 18 രൂപ)
- ശരാശരി ഡീലർ കമ്മീഷൻ: ലിറ്ററിന് 2.52 രൂപ
- വാറ്റ് (ഡീലർ കമ്മീഷനിൽ വാറ്റ് ഉൾപ്പെടെ): ലിറ്ററിന് 16.26 രൂപ
- ഡൽഹിയിലെ റീട്ടെയിൽ വിൽപ്പന വില: ലിറ്ററിന്. 69.39 രൂപ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
