പെൻഷൻ വാങ്ങുന്നവരാണോ നിങ്ങൾ? ഇനി മുതൽ റിട്ടയർമെന്റ് പെൻഷൻ ലഭിക്കുന്നത് തുടരാൻ, സർക്കാർ പെൻഷൻകാർ നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമൻ പത്ര സമർപ്പിക്കണം. 80 വയസ്സിന് താഴെയുള്ളവരാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടുന്നവർ എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ പെൻഷൻ വിതരണം നടത്തുന്ന ബാങ്കുകൾ , പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമൻ പത്ര നേടാവുന്നതാണ്. അതുമല്ലെങ്കിൽ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ഇവ ചെന്ന് കൈപ്പറ്റാവുന്നതാണ്.
കൂടാതെ ഇതിനായി പരമ്പരാഗത പ്രക്രിയ സങ്കീർണ്ണമായതല്ല പക്ഷേവളരെയധികം സമയമെടുക്കുന്ന ഒന്നാണ്. എന്നാവ്ധൽ ഇതേ സമയം ആധാറിന്റെ സഹായത്തോടെ ഓൺലൈനിൽ ഒരു ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) നേടുക എന്നതാണ് പെൻഷൻകാർക്ക് എളുപ്പമുള്ള പ്രക്രിയ. പെൻഷൻ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മുമ്പാകെ വ്യക്തിപരമായി ഹാജരാകുകയോ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ഏതെങ്കിലും ബാങ്ക് അല്ലെങ്കിൽ പോസ്റ്റോഫീസ് സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല എന്നതാണിതിന്റെ മെച്ചം.
ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ നേടാം?
ഇതിനായി പെൻഷനറുടെ ആധാർ നമ്പറും ബയോമെട്രിക് ഡാറ്റയും (ഐറിസ് അല്ലെങ്കിൽ ഫിംഗർപ്രിന്റ്) ഉപയോഗിക്കുന്ന ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് 2014 ൽ സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ വീട്ടിൽ നിന്നാണ് ഇത് ചെയ്യുന്നതെങ്കിൽ, ഒരു STQC സർട്ടിഫൈഡ് ബയോമെട്രിക് ഉപകരണം ആവശ്യമാണ്. ഇല്ലെങ്കിൽ, ഏതെങ്കിലും സിറ്റിസൺ സർവീസ് സെന്റർ (സിഎസ്‌സി) അല്ലെങ്കിൽ പെൻഷൻ വിതരണ ഏജൻസികളുടെ ഓഫീസിലേക്ക് പോകേണ്ടതായി വരും.
അടുത്തതായി നിങ്ങളുടെ കംപ്യൂട്ടർ / മൊബൈൽ ഫോണിൽ 'ജീവൻപ്രമാൻ ആപ്ലിക്കേഷൻ' ഡൗലോഡ് ചെയ്യണം. ജീവൻ പ്രമാൻ പോർട്ടലിലും ആപ്ലിക്കേഷൻ ലഭ്യമാണ്. കൂടാതെ പിപിഒ നമ്പർ, പെൻഷൻ അക്കൗണ്ട് നമ്പർ, ബാങ്ക് വിശദാംശങ്ങൾ, പെൻഷൻ അനുവദിക്കുന്ന അതോറിറ്റിയുടെ പേര്, എന്നിവ നൽകേണ്ടതാണ്. ശേഷം ജീവൻ പ്രമൻ ഐഡി നൽകി നിങ്ങൾക്ക് ജീവൻ പ്രമാൻ വെബ്സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റിന്റെ PDF പകർപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. 2014 മുതൽ 2.6 കോടി പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ പ്ലാറ്റ്ഫോം ഉപയോഗിച്ചു.
ഇതിനായി 80 വയസ്സിന് താഴെയുള്ളവർക്ക് നവംബർ 1 നും 30 നും ഇടയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. കൂടാതെ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയപരിധി - നവംബർ 30 ആയിരിക്കും.. നിങ്ങൾക്ക് സമയപരിധി ഏതെങ്കിലും കാരണവശാൽ നഷ്‌ടപ്പെടുകയാണെങ്കിൽ, അടുത്ത മാസം മുതൽ പെൻഷൻ വിതരണം നിർത്തലാക്കുമെങ്കിലും വീണ്ടും നിങ്ങൾ സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോഴും പുനരാരംഭിക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
