ഇന്ത്യയില്‍, നിങ്ങളുടെ സ്വന്തം വാഹനം റോഡിലൂടെ ഓടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണമെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ലൈസന്‍സില്ലാതെ ഒരു വാഹനം നിരത്തിലൂടെ ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായാണ് കണക്കാക്കുന്നത്. 1988 -ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം, പൊതുസ്ഥലത്ത് ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ഒരു വ്യക്തിയെയും മോട്ടോര്‍ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നതല്ല. നേരത്തെ, ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നത് ശ്രമകരമായ പ്രക്രിയയായാണ് കണക്കാക്കപ്പെട്ടിരുന്നത്.
എന്നാല്‍, ഇപ്പോഴാകട്ടെ സാങ്കേതിക വിദ്യയിലെ പുതുമ ഉപയോഗിച്ച്, നിങ്ങള്‍ക്ക് നീണ്ട നിരകള്‍ ഒഴിവാക്കാനും ഓണ്‍ലൈനില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കാനും കഴിയും. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് ഇത് നിങ്ങളെ രക്ഷിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി ആദ്യം നിങ്ങള്‍ ഒരു ലേണേഴ്സ് ലൈസന്‍സിനായി അപേക്ഷിക്കേണ്ടതുണ്ട്.
ഇഷ്യൂ ചെയ്ത ലേണേഴ്സ് ലൈസന്‍സിന്റെ ഒരു മാസത്തിന് ശേഷം. നിങ്ങള്‍ ആര്‍ടിഒ അതോറിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിനായി ഹാജരാകണം. ശരിയായ പരിശോധനയ്ക്ക് ശേഷം, അന്തിമ ഫലം പ്രഖ്യാപിക്കുകയും പരിശോധനയ്ക്ക് ശേഷം നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്നു. ലേണേഴ്സ് ലൈസന്‍സ് നല്കിയ ശേഷം ആറ് മാസത്തിനുള്ളില്‍, ഈ ലേണേഴ്സ് ലൈസന്‍സ് ഉടമകള്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കണം. നിങ്ങള്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
എങ്ങനെ ഓണ്‍ലൈനില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കാം?
1. വെബ്സൈറ്റ് തുറക്കുക: റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ സാരഥി വെബ്സൈറ്റ് തുറന്ന് ഇടതുവശത്ത് നിന്നും ഡ്രൈവിംഗ് ലൈസന്‍സ് ഓപ്ഷന് തിരഞ്ഞെടുക്കുക.
2. മെനുവില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷിക്കാം എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ലഭ്യമാവുന്ന ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും 'പുതിയ ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക.
3. ശേഷം ലഭ്യമാവുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കുക. ശേഷം തുടരുക എന്നത് ക്ലിക്ക് ചെയ്യുക.
4. വിശദാംശങ്ങള്‍ നല്‍കുക: ഇപ്പോള്‍ നിങ്ങളുടെ ലേണേഴ്സ് ലൈസന്‍സ്/ ഫോറിന് ഡിഎല്‍/ ഡിഫന്‍സ് ലൈസന്‍സ് വിശദാംശങ്ങള്‍ നല്കാന് നിങ്ങളോട് ആവശ്യപ്പെടും. അതനുസരിച്ച് ക്ലിക്ക് ചെയ്യുക. കൂടാതെ, നിങ്ങളുടെ ജനനത്തീയതി പൂരിപ്പിച്ച ശേഷം OK എന്നത് ക്ലിക്ക് ചെയ്യുക.
5. വ്യക്തിഗത വിവരങ്ങള്‍ നല്‍കുക: ഇപ്പോള്‍, ആവശ്യാനുസരണം നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വിലാസം, പ്രായ തെളിവ് എന്നിവയ്ക്ക് ആവശ്യമായ രേഖകളും നല്‍കുക.
6. സമയം തിരഞ്ഞെടുക്കുക: ഡ്രൈവിംഗ് ലൈസന്‍സ് അപ്പോയിന്റ്മെന്റിനുള്ള സമയം തിരഞ്ഞെടുക്കുക. പേയ്മെന്റിന് ശേഷം അപേക്ഷ ആര്‍ടിഒയിലേക്ക് വിജയകരമായി അയക്കുന്നതായിരിക്കും.
7. സബ്മിറ്റ് ക്ലിക്ക് ചെയ്യുക: അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം, ഒരു വെബ് ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്യും. അതുപയോഗിച്ച് അപേക്ഷയുടെ നില ട്രാക്ക് ചെയ്യാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
