ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ജനങ്ങള്‍ക്ക് പെന്ഷന് ലഭിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) അവതരിപ്പിച്ചത്. ഇത് വരിക്കാര്‍ക്ക് നികുതി ലാഭിക്കല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്‍പിഎസിന് കീഴില്‍ രണ്ട് തരം അക്കൗണ്ടുകളാണുള്ളത്. ലോക്ക്-ഇന്‍ കാലയളവുള്ള എന്‍പിഎസ് ടയര്‍-I അക്കൗണ്ട് ആണ് ഇതില്‍ ആദ്യത്തേത്. ഇതൊരു പ്രാഥമിക അക്കൗണ്ടാണ്. അടുത്തത് ടയര്‍-II അക്കൗണ്ടാണ്. ഇതില്‍ ലോക്ക്-ഇന്‍ കാലയളവ് ഇല്ല, കൂടാതെ ടയര്‍-II അക്കൗണ്ട് ഓപ്ഷണലുമാണ്. ദേശീയ പെന്ഷന് പദ്ധതിക്കായി നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കണമെങ്കില്‍ നെറ്റ് ബാങ്കിംഗ് സൗകര്യമുള്ളൊരു മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്. കൂടാതെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ആധാര്‍, പാന്‍ കാര്‍ഡ് വിശദാംശങ്ങളും ആവശ്യമാണ്.

ദേശീയ പെന്ഷന് പദ്ധതിയ്ക്ക് എങ്ങനെ ഓണ്‍ലൈനില്‍ അപേക്ഷിക്കാമെന്നത് ചുവടെ വിശദമാക്കുന്നു
1. എന്‍പിഎസ് ട്രസ്റ്റ് വെബ്സൈറ്റിലേക്ക് പ്രവേശിച്ച് രജിസ്ട്രേഷന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ 'വ്യക്തിഗത' ഓപ്ഷന് തിരഞ്ഞെടുക്കുക
2. നിങ്ങളുടെ ആധാര്‍ അല്ലെങ്കില്‍ പാന്‍ വിശദാംശങ്ങള്‍ നല്കിയ ശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി അയക്കുന്നതായിരിക്കും
3. നിങ്ങളുടെ മുന്‍ഗണന അനുസരിച്ച് തുറക്കാന്‍ ആഗ്രഹിക്കുന്ന അക്കൗണ്ട് തരം തിരഞ്ഞെടുക്കുക
4. അടുത്ത ഘട്ടം, നിങ്ങള്‍ ആധാര്‍ ഓപ്ഷന് തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഓഥന്റിക്കേഷനായി ഒടിപി നല്‍കുക എന്നതാണ്
5. നിങ്ങള്‍ പാന്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് നിങ്ങളില്‍ നിന്ന് 125 രൂപ ഈടാക്കും
6. ഇപ്പോള്‍ അക്ക്നൗളേജ്മെന്റ് നമ്പര്‍ സൃഷ്ടിക്കുന്നതിനായി, നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കുക
7. കൂടാതെ, നിങ്ങള്‍ ആധാര്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ മിക്ക വിശദാംശങ്ങളും മുന്‍കൂട്ടി പൂരിപ്പിക്കപ്പെടുന്നതായിരിക്കും
8. എട്ട് പെന്ഷന് ഫണ്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കുക. നിക്ഷേപ മാര്‍ഗം തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ നോമിനികളെ ചുമതലപ്പെടുത്തുകയും വേണം
9. നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്ത ശേഷം പേയ്മെന്റ് നടത്തുക. ഇതിനുശേഷം, നിങ്ങള്‍ക്ക് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) അനുവദിക്കും
10. അവസാന ഘട്ടമായി, ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് നേടുക. ശേഷം ഒപ്പിട്ട്, ഒരു ഫോട്ടോ ഒട്ടിച്ച് 90 ദിവസത്തിനുള്ളില്‍ CRA ഓഫീസിലേക്ക് അയക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
