സമൂഹത്തിലെ ദരിദ്രർക്കും താഴ്ന്ന വരുമാനക്കാർക്കും വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഒരു അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ). ഈ പദ്ധതി അനുസരിച്ച് ഒരോ വർഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങൾക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രതിവർഷം വെറും 12 രൂപ രൂപ മാത്രമാണ് ഈ പദ്ധതിയ്ക്കായി പ്രീമിയം നൽകേണ്ടത്.
മാനദണ്ഡം
സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉള്ളവർക്കും ഓട്ടോ ഡെബിറ്റ് സൌകര്യത്തിന് സമ്മതം നൽകിയവർക്കും മാത്രമേ ഈ പോളിസി വാങ്ങാൻ കഴിയൂ. എല്ലാ വർഷവും മെയ് 31 നകം നിങ്ങൾ പോളിസി വാങ്ങണം. ഒരു അംഗത്തിന് പ്രതിവർഷം 12 രൂപ പ്രീമിയം അടച്ചാൽ മതി. ഓട്ടോ ഡെബിറ്റ് സൌകര്യമുള്ള സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം ഇൻഷുറൻസ് പ്രീമത്തിലേയ്ക്ക് പിടിക്കും.
അപകട ആനുകൂല്യങ്ങൾ
ഇൻഷുറൻസുള്ളയാൾ അപകടത്തിൽ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ രണ്ട് കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടാലും 2 ലക്ഷം രൂപ ലഭിക്കും. ഒരു കണ്ണിനും കൈകാലുകൾക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാൽ ഒരു ലക്ഷം രൂപയും ലഭിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന സബ്‌സ്‌ക്രൈബ് ചെയ്യാൻ വരിക്കാർക്ക് ബാങ്കിനെയോ ഇൻഷുറൻസ് കമ്പനിയെയോ സമീപിക്കാം. പ്രധാന ബാങ്കുകളിൽ ഭൂരിഭാഗവും ഇന്റർനെറ്റ് ബാങ്കിംഗ് വഴി പോളിസി എടുക്കാൻ വരിക്കാരെ അനുവദിക്കും. വരിക്കാരന് ഇന്റർനെറ്റ് ബാങ്കിംഗ് അക്കൌണ്ടിൽ പ്രവേശിച്ച് സ്കീമിനായി എൻറോൾ ചെയ്യാം. വരിക്കാർക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ടോൾ ഫ്രീ നമ്പറുകളിലേക്ക് സന്ദേശം അയയ്ക്കാനും കഴിയും.
നെറ്റ്ബാങ്കിംഗ് വഴി അപേക്ഷിക്കാം
- നെറ്റ്ബാങ്കിംഗിൽ പ്രവേശിച്ച് 'ഇൻഷുറൻസ്' ടാബിൽ ക്ലിക്കുചെയ്യുക
- സ്കീം തിരഞ്ഞെടുക്കുക
- പ്രീമിയം പേയ്‌മെന്റിനായി അക്കൗണ്ട് തിരഞ്ഞെടുക്കുക
- പോളിസി കവർ തുക, പ്രീമിയം തുക, നോമിനി വിശദാംശങ്ങൾ (തിരഞ്ഞെടുത്ത അക്കൗണ്ട് അനുസരിച്ച്) പ്രദർശിപ്പിക്കും
- ‘കൺഫേം' ബട്ടണിൽ ക്ലിക്കുചെയ്യുക
- ഭാവി റഫറൻസിനായി അക്നോളജ് നമ്പറും യുണീക്ക് റഫറൻസ് നമ്പറും ഡൗൺലോഡുചെയ്യുക
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications