കോടീശ്വരനാകാൻ എളുപ്പ മാർഗങ്ങൾ അന്വേഷിക്കുന്നവരാണ് കൂടുതൽ പേരും. അതിനായി പണം നിക്ഷേപിച്ച് അമളി പറ്റുന്നവരും ചെറിയ എണ്ണമല്ല. അതിലൂടെ നമ്മുടെ അധ്വാനത്തിന്റെ നല്ലൊരു ഭാഗം പണവും നഷ്ടപ്പെടുന്നു. വിശ്വസനീയമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുകയാണ് നമ്മളപ്പോൾ ചെയ്യേണ്ടത്. അങ്ങനെയുള്ള നിക്ഷേപങ്ങൾ ചിലപ്പോൾ ഉടനടിയുള്ള ഫലം നൽകില്ല. എന്നാൽ സമയം കടന്നുപോകുമ്പോൾ അതിന്റെ വളർച്ച നമുക്ക് ബോധ്യപ്പെടും. നിക്ഷേപത്തിൽ ക്ഷമയാണ് പ്രധാനമെന്ന് അത് തെളിയിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിന്റെയും അതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ കൂടിച്ചേരലും ആശ്രയിച്ചാണ് ഒരു കോടി രൂപയുണ്ടാക്കാനുള്ള സമയം നിശ്ചയിക്കുന്നത്.
25 വർഷംകൊണ്ട് 20 കോടി സമ്പാദിക്കാം; കളിയല്ല, നിങ്ങൾ ചെയ്യേണ്ടത്...
ഒരു പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ, അതിലെ പലിശ നിരക്കും നിക്ഷേപിക്കുന്ന തുകയും കൂടിച്ചേരുന്നതിലൂടെ പണത്തിൽ വലിയ തോതിൽ വർധനവ് ഉണ്ടാകുന്നു. നിങ്ങൾ വീണ്ടും നിക്ഷേപിക്കുമ്പോൾ പലിശയിനത്തിൽ മാറ്റമുണ്ടാവുകയും അങ്ങനെ കാലക്രമേണ വരുമാനം വർധിക്കുകയും ചെയ്യുന്നു. 8-4-3 എന്ന മാർഗം പിന്തുടരുന്നതിലൂടെ, നിങ്ങളുടെ പണം വേഗത്തിൽ വളരാൻ സഹായിക്കാനാകും. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം.

ഉദാഹരണമായി, പ്രതിവർഷം 12 ശതമാനം പലിശ നൽകുന്ന ഒരു പദ്ധതിയിൽ എല്ലാമാസവും 20,000 രൂപ നിങ്ങൾ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇത് വർഷം തോറും കൂടിച്ചേർന്ന്, എട്ട് വർഷത്തിനുള്ളിൽ നിങ്ങൾക്ക് 32 ലക്ഷം രൂപ ലഭിക്കും. ആദ്യത്തെ 32 ലക്ഷം രൂപ 8 വർഷത്തിനുള്ളിൽ ഉണ്ടാക്കിയാൽ അടുത്ത 32 ലക്ഷം അതേ പലിശ നിരക്കിൽ വെറും 4 വർഷം കൊണ്ട് ഉണ്ടാകും. അങ്ങനെ ഒരു പദ്ധതിയിൽ പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുമ്പോൾ, 12 വർഷത്തിന് ശേഷം 64 ലക്ഷം രൂപ ലഭിക്കുന്നു. ഈയൊരു പ്രക്രിയ 3 വർഷത്തേക്ക് കൂടി തുടരുമ്പോൾ മൊത്തം തുക ഒരു കോടി രൂപയാകും.
ഇവിടെ ആദ്യത്തെ എട്ട് വർഷങ്ങളിൽ, സാധാരണ രീതിയിലുള്ള വളർച്ചയാണ് നിങ്ങളുടെ നിക്ഷേപത്തിന് സംഭവിക്കുന്നത്. എന്നാൽ അടുത്ത നാല് വർഷങ്ങളിൽ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുന്നു. അതായത്, നിങ്ങൾ എട്ട് വർഷം കൊണ്ടുണ്ടാക്കിയ തുക നാല് വർഷത്തിൽ നിങ്ങൾക്ക് നേടാൻ സാധിക്കും. അടുത്ത മൂന്ന് വർഷങ്ങളിൽ നിങ്ങളുടെ നിക്ഷേപം, മുമ്പത്തെ നാല് വർഷങ്ങളെ അപേക്ഷിച്ച് വീണ്ടും വളർച്ച കൈവരിക്കുന്നു. അപ്പോൾ, 8-4-3 എന്ന രീതിയിലൂടെ 15 വർഷങ്ങൾ കൊണ്ട് ഒരു കോടി സമ്പാദിക്കാൻ നിങ്ങൾക്ക് സാധിക്കും. അതിനായി മികച്ചൊരു പദ്ധതിയും സമയവും നിങ്ങൾ മനസിലാക്കേണ്ടതുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
