രാജ്യത്തെ രണ്ടാമത്തെ വലിയ ഉപഭോക്തൃ ശൃംഖലയായ ഭാരത് ഗ്യാസ് ബ്രാൻഡിന് കീഴിലുള്ള എൽപിജി സിലിണ്ടർ അല്ലെങ്കിൽ പാചക വാതകം ഇനി നിങ്ങൾക്ക് വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം. ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്കിംഗ് സുഗമമാക്കുന്നതിനാണ് വാട്‌സ്ആപ്പ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. 2020 മെയ് 26 നാണ് ഈ സേവനം ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പിലൂടെ പാചക വാതകം ബുക്ക് ചെയ്യാമെന്ന് ബിപിസിഎൽ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാവർക്കും ഉപയോഗിക്കാം
വാട്ട്‌സ്ആപ്പിലൂടെ എൽപിജി ബുക്ക് ചെയ്യാനുള്ള വ്യവസ്ഥ ഉപഭോക്താക്കളുടെ നടപടികൾ കൂടുതൽ ലളിതമാക്കും. വാട്‌സ്ആപ്പ് ഏറ്റവും സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനായതിനാൽ യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് സേവനം ആരംഭിക്കുമ്പോൾ കമ്പനിയുടെ എംഡി അരുൺ സിംഗ് പറഞ്ഞു.
വാട്ട്‌സ്ആപ്പ് വഴി ഭാരത് ഗ്യാസ് എങ്ങനെ ബുക്ക് ചെയ്യാം?
- കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ നമ്പർ വഴി 1800224344 എന്ന നമ്പറിലേയ്ക്കാണ് ബുക്കിംഗ് നടത്തേണ്ടത്.
- വിജയകരമായ ബുക്കിംഗിന് ശേഷം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ, ആമസോൺ ഉൾപ്പെടെയുള്ള ഏതെങ്കിലും മാർഗം വഴി ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള ലിങ്കിനൊപ്പം ഉപഭോക്താവിന് സ്ഥിരീകരണ സന്ദേശം ലഭിക്കും.
മറ്റ് മാർഗങ്ങൾ
എൽപിജി ട്രാക്കിംഗ് പോലുള്ള പുതിയ സവിശേഷതകളും വരും ദിവസങ്ങളിൽ നടപ്പിലാക്കുമെന്നും ഉപഭോക്താക്കളുടെ ഫീഡ്‌ബാക്ക് സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ കമ്പനിയിൽ എൽപിജി ബുക്ക് ചെയ്യുന്നതിനുള്ള മറ്റ് വഴികൾ മിസ്ഡ് കോൾ, ആപ്പ്, വെബ്‌സൈറ്റ്, ഐവിആർഎസ് എന്നിവയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
