ന്യൂഡൽഹി: ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള ടോൾ പ്ലാസകളിൽ ഫാസ്‌ടാഗുകൾ ഏർപ്പെടുത്താനുള്ള കാലാവധി ജനുവരി 15 വരെ നീട്ടി. നേരത്തെ ഡിസംബർ 1 മുതൽ ടോൾ പ്ലാസകളിലെല്ലാം ഫാസ്‌ടാഗുകൾ നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചത് പിന്നീട് ഇത് 15 വരെ നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. ഫാസ്റ്റ് ടാഗ് ലഭിക്കുന്നതിന് യാത്രക്കാർക്ക് മതിയായ സമയം നൽകുന്നതിനും തിരക്കുകൾ ഒഴിവാക്കാനുമാണ് സമയ പരിധി നീട്ടിയത്.
എന്താണ് ഫാസ്‌ടാഗ് :
ടോൾ ഗേറ്റുകളിൽ നേരിട്ട് പണം നൽകാതെ വാഹനയാത്രികരുടെ അക്കൗണ്ടിൽ നിന്ന് കൈമാറുന്ന രീതിയാണ് ഫാസ്ടാഗ്. അതായത് ടോൾ പ്ലാസകളിൽ നിർത്താതെതന്നെ വാഹനങ്ങളുടെ വിൻഡ്സ്ക്രീനിൽ ഘടിപ്പിക്കുന്ന ടാഗിലൂടെ ടോൾ പിരിക്കുന്ന സംവിധാനം.

ബീം ആപ്പ് വഴി എങ്ങനെ ഫാസ്‌ടാഗ് വാങ്ങാം?
1. ഗൂഗിൽ പ്ലേ സ്‌റ്റോർ അല്ലെങ്കിൽ ആപ്പ് സ്‌റ്റോറിൽ നിന്ന് ബീം ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. ബീം ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ശേഷം 'പാസ്‌കോഡ്' ഉപയോഗിച്ച് അപ്ലിക്കേഷൻ തുറക്കുക. അപ്ലിക്കേഷന്റെ ഹോം പേജിലെ ആദ്യ ടാബായ 'സെന്റ്' ക്ലിക്കുചെയ്യുക. 'സെന്റ് മണി' ഓപ്‌ഷനിൽ നിങ്ങളുടെ ഫാസ്‌ടാഗിന്റെ (എൻടിപിസി വാഹന നമ്പർ) banksupihandle) യുപിഐ വിർച്വൽ ആഡ്രസ് നൽകുക. തുടർന്ന് 'സെന്റ് ടു സെൽഫ്' ക്ലിക്കുചെയ്യുക.
3. അടുത്ത ഘട്ടത്തിൽ, നിങ്ങളുടെ ഫാസ്‌ടാഗ് പ്രീപെയ്‌ഡ് വാലറ്റ് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന തുക നൽകുക. അക്കൗണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങൾ സ്ക്രീനിൽ കാണിക്കും, അതിൽ നിന്ന് തുക ഡെബിറ്റ് ചെയ്യും. 'പ്രൊസീഡ്' ക്ലിക്കുചെയ്‌ത് 'പാസ്‌കോഡ്' വീണ്ടും നൽകുക.
4. നിങ്ങളുടെ അക്കൗണ്ട് റീചാർജ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ബീം ആപ്പിലൂടെ നിങ്ങൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ച് ഫാസ്‌ടാഗ് റീചാജ് ചെയ്യാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
