റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ അക്കൗണ്ട് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനായി വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. പേര്, ജനനത്തീയതി, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. ഇത്തരം വിവരങ്ങള്‍ നല്കിയാല് നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യപ്പെടും. എന്നാല്‍ ചിലപ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ഇത്തരം അവസരങ്ങളില്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം:
1. നിങ്ങളുടെ ഫോണിലോ പേഴ്സണല്‍ കമ്പ്യൂട്ടറിലോ ഐആര്‍സിടിസി അപ്ലിക്കേഷന്‍ തുറക്കുക.
2. ഇ-മെയില്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.
3. യൂസര്‍ പ്രൊഫൈലില്‍ ടാപ്പ് ചെയ്ത് അപ്ഡേറ്റ് പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.
4. അടുത്ത സ്ക്രീനില്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ കാണാം. പുതിയ നമ്പര്‍ ചേര്‍ക്കാനായി അപ്ഡേറ്റ് ബട്ടണില്‍ ടാപ്പ് ചെയ്യുക.

5. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പുതുതായി ചേര്‍ത്ത നമ്പറില്‍ ഒരു ഒടിപി ലഭിക്കും.
6. വെബ്സൈറ്റില്‍ ഒടിപി നല്കി സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ നമ്പര്‍ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.
എല്ലാ ട്രെയിനുകളും റെയില്‍വേ നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് ഇ ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നതായി ഐആര്‍സിടിസി പറയുന്നു. മറ്റ് സര്‍ക്കാര്‍ പോര്‍ട്ടലുകളെ പോലെ ഐആര്‍സിടിസിയും ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വിവരങ്ങള്‍ അയക്കുകയാണ് ചെയ്യുന്നത്. അതേസമയം, കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കിയതോടെ ഐആര്‍സിടിസി ഓഹരികള്‍ തുടര്‍ച്ചയായി എട്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി.
സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളിലെ യാത്രക്കാര്‍ ടിക്കറ്റുകള്‍ റദ്ദാക്കരുതെന്നും ഐആര്‍സിടിസി ആവശ്യപ്പെട്ടു. ടിക്കറ്റ് തുക മുഴുവനായും യാത്രക്കാരുടെ അക്കൗണ്ടുകളിലേക്ക് തിരികെയെത്തുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. കൗണ്ടറുകളില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള സമയം ജൂണ്‍ 21 വരെ റെയില്‍വെ നേരത്തെ നീട്ടിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
