ഒഴിച്ചുകൂടാനാകാത്ത സാമ്പത്തിക ഉപകരണമായി മാറിക്കൊണ്ടിരിക്കുകയാണ് ക്രെഡിറ്റ് കാർഡുകൾ. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇന്ന് ക്രെഡിറ്റ് കാർഡിന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നു. വ്യത്യസ്ത വരുമാനക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്നതും വ്യത്യസ്ത ഇടപാടുകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുമായ നൂറു കണക്കിന് ക്രെഡിറ്റ് കാർഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഉദ്ദാഹരണത്തിൽ കൂടുതൽ യാത്രകൾ ചെയ്യുന്നവരാണ്, അവരുടേതായ ചെലവുകൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ട്രാവൽ ക്രെഡിറ്റ് കാർഡുകൾ, അതുപോലെ തന്നെ ഇന്ധനം നിറയ്ക്കാനും, പുറത്തു നിന്ന് ഭക്ഷണം കഴിക്കാനുമെല്ലാം വെവ്വേറെ കാർഡുകൾ. ഒരു ബാങ്ക് തന്നെ നിരവധി കാർഡുകൾ വ്യത്യസ്ത സവിശേഷതകളോടെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ നിന്നും എങ്ങനെ നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം? ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട മറ്റു പ്രധാനപ്പെട്ട ഘടകങ്ങൾ എന്തൊക്കെയാണ്? വിശദമാക്കാം,
ആവശ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും - ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ നടത്താൻ സാധ്യതയുള്ള ഇടപാടുകളും നിങ്ങളുടെ താൽപര്യങ്ങളും പരിഗണിക്കുക. ഇടപാടുകൾ കൂടുതൽ നടത്താൻ സാധ്യതയുള്ള, കൂടുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കാൻ സാധ്യതയുള്ള കാർഡ് തിരഞ്ഞെടുക്കാം. നിങ്ങൾ അടിക്കടി വിമാനത്തിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ എയർപോർട്ട് ലോഞ്ച് ആക്സസ് അടക്കം വാഗ്ദാനം ചെയ്യുന്ന കാർഡുകൾ തിരഞ്ഞെടുക്കാവുന്നതാണ്. അതേസമയം സോഷ്യലൈസിംഗിനാണ് കൂടുതൽ മുൻഗണന നൽകുന്നതെങ്കിൽ ഭക്ഷണം കഴിക്കുന്നതിനും മറ്റ് വിനോദങ്ങൾക്കും റിവാർഡ് പോയിന്റുകൾ കൂടുതലായി ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് വേണം തിരഞ്ഞെടുക്കാൻ.

റിവാർഡ് പോയിന്റുകളും മറ്റു നിബന്ധനകളും - ഓരോ ക്രെഡിറ്റ് കാർഡും ഓരോരോ സവിശേഷതകളുള്ളതാണ്. അവ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ പലപ്പോഴും നിങ്ങൾക്ക് കൂടുതൽ നേട്ടം തരുന്നവയാകും. റിവാർഡ് പോയിന്റുകൾ പരിഗണിക്കേണ്ടത് ഇവിടെയാണ്. നിങ്ങളുടെ ചെലവ് മുൻഗണനകൾക്കും രീതികൾക്കും അനുസരിച്ചുള്ള ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അവ മുന്നോട്ടു വെക്കുന്ന നിബന്ധനകൾ സ്വീകാര്യമാണോയെന്നും പരിഗണിക്കണം.
ഫീസ് - ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും പരിഗണിക്കേണ്ട ഒന്നാണ് ഫീസുകൾ. ജോയിനിംഗ് ഫീസ്, വാർഷിക ഫീസ് തുടങ്ങി ഒഴിഞ്ഞിരിക്കുന്നതും അല്ലാത്തതുമായ ഫീസുകളോടെയാണ് ക്രെഡിറ്റ് കാർഡുകൾ വരുന്നത്. ഈ ഫീസുകൾ താരതമ്യം ചെയ്യുകയും അനുയോജ്യമായത് തിരഞ്ഞെടുക്കുകയും ചെയ്യുക.
ചെലവ് പരിധി - ഒരു ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് ചെലവാക്കാൻ സാധിക്കുന്ന തുക ഏറെ നിർണ്ണായകമാണ്. ഓരോ ബാങ്കുകളും അപേക്ഷകന്റെ തിരിച്ചടവ് ശേഷിയും ക്രെഡിറ്റ് സ്കോറും പരിഗണിച്ചാണ് ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നതും ചെലവാക്കാൽ പരിധി നിശ്ചയിക്കുന്നതും. നിങ്ങളുടെ ആവശ്യങ്ങളനുസരിച്ച് ചെലവാക്കാൻ സാധിക്കുന്ന ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.
പലിശ നിരക്ക് - നോ കോസ്റ്റ് ഇഎംഐ മുതൽ 40 ശതമാനം വരെ പലിശ ക്രെഡിറ്റ് കാർഡുകളിൽ ഈടാക്കുന്ന ബാങ്കുകളുണ്ട്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളെ കടക്കെണിയിലാക്കാൻ ഒരൊറ്റ കാർഡു മതി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
