ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളോ നഷ്ടമോ സംഭവിച്ചാല്‍ പരാതി സമര്‍പ്പിക്കേണ്ടത് സംബന്ധിച്ചുള്ള പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ തപാല്‍ വകുപ്പ് പുറത്തിറക്കി. പണനഷ്ടമോ തട്ടിപ്പോ നടന്നാല്‍ ഉപയോക്താവ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന പോസ്
ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളോ നഷ്ടമോ സംഭവിച്ചാല്‍ പരാതി സമര്‍പ്പിക്കേണ്ടത് സംബന്ധിച്ചുള്ള പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ തപാല്‍ വകുപ്പ് പുറത്തിറക്കി. പണനഷ്ടമോ തട്ടിപ്പോ നടന്നാല്‍ ഉപയോക്താവ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന പോസ്റ്റ് ഓഫീസ് ശാഖയില്‍ നേരിട്ട് ചെന്നോ അല്ലെങ്കില്‍ ഇമെയില്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് പോസ്റ്റ് എന്നിവ വഴിയോ ഉപയോക്താവിന് പരാതി നല്‍കാവുന്നതാണ്.
തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
തപാല്‍ വകുപ്പ് ഇഷ്യൂ ചെയ്യുന്ന ക്ലെയിം അപ്ലിക്കേഷന്‍ മുഖേന വേണം പരാതി സമര്‍പ്പിക്കുവാന്‍. ഇത് പൂര്‍ണമായും വ്യക്തതയോടെ പൂരിപ്പിച്ച് മറ്റ് രേഖകകള്ക്കൊപ്പം നല്‍കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. അപേക്ഷകന്റെ പക്കല്‍ സാധുതയുള്ള ഫോട്ടോ ഐഡി, വിലാസം തെളിയിക്കുന്ന രേഖ എന്നിവ വേണം. ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുന്നതാണ്. ഇതിനായി പാന്‍, ആധാര്‍, പാസ്്പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയ ഏതെങ്കിലും രേഖകള്‍ ഉപയോഗിക്കാം.
മറ്റ് രേഖകള്‍
പരാതിയുടെ അല്ലെങ്കില്‍ ക്ലെയിമിന്റെ സ്വഭാവമനുസരിച്ച് അപേക്ഷകന് പാസ്ബുക്ക്, സര്‍ട്ടിഫിക്കറ്റ്, നിക്ഷേപ രസീതി തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ രശീതി സമര്‍പ്പിക്കേണം. നേരിട്ടല്ല നിങ്ങള്‍ പരാതി നല്‍കുന്നത് എങ്കില്‍ നിങ്ങളുടെ ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ശരിയായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി നിങ്ങളുടെ അസ്സല് രേഖകള്‍ പരിശോധിക്കുവാനും മറ്റ് നടപടികള്‍ക്കുമായി നിങ്ങളെ ബന്ധപ്പെടുവാന്‍ എളുപ്പത്തില്‍ നിങ്ങളുടെ പോസ്റ്റ് ഓഫീസ് ശാഖയ്ക്ക് സാധിക്കും.
തപാല്‍ വകുപ്പിന്റെ സര്‍ക്കുലര്‍
പരാതി അല്ലെങ്കില്‍ ക്ലെയിം ഫയല്‍ ചെയ്യുന്നതിനായി നിശ്ചിത സമയ പരിധി തപാല്‍ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല. അതിനാല്‍ ഉപയോക്താവിന്റെ സൗകര്യം അനുസരിച്ച് പരാതി നല്‍കാവുന്നതാണ്. അപേക്ഷ ഫോറം പൂരിപ്പിക്കുന്നത് മുതല്‍ തുക നല്‍കുന്നത് വരെയുള്ള എല്ലാ ഘട്ടത്തിലും അപേക്ഷകന് പൂര്‍ണസഹായം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും തപാല്‍ വകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഈ പ്രക്രിയകള്‍ നമുക്കൊന്ന് ഘട്ടംഘട്ടമായി വിശകലം ചെയ്യാം
1. ഒരു വ്യക്തിയ്ക്ക് താന്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന പോസ്റ്റ് ഓഫീസ് ശാഖയില്‍ നേരിട്ട് ചെന്നോ, ഇമെയില്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് പോസ്റ്റ് എന്നിങ്ങനെയോ പരാതി അല്ലെങ്കില്‍ ക്ലെയിം സമര്‍പ്പിക്കാവുന്നതാണ്.
2. തപാല്‍ വകുപ്പിന്റെ നിശ്ചിത ഫോറത്തില്‍ വേണം അപേക്ഷ നല്കുവാന്. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഫോറം ലഭിക്കുന്നതാണ്.
3. ക്ലെയിം സാധീകരിക്കുന്ന തെളിവുകള്‍ ഇതിനൊടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
4. തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഇതോടൊപ്പം നല്‍കണം. അത് പാന്‍, ആധാര്‍, പാസ്്പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയ ഏതെങ്കിലും രേഖകള്‍ ആകാം.
5. ഇതിനൊപ്പം ക്ലെയിമിന്റെ സ്വഭാവം അനുസരിച്ച് പാസ്ബുക്ക്, സര്‍ട്ടിഫിക്കറ്റ്, നിക്ഷേപ രസീതി തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ രശീതി സമര്‍പ്പിക്കേണ്ടി വന്നേക്കാം.
6. അന്തിമ തീര്പ്പായിക്കഴിഞ്ഞാല് അസ്സല് രേഖകളുടെ പകര്‍പ്പ് അപേക്ഷകന് വാങ്ങി സൂക്ഷിക്കേണ്ടതുണ്ട്.
പണം 30 ദിവസത്തിനുള്ളില്‍
രേഖകള്‍ പരിശോധിച്ചതിന് ശേഷം അപേക്ഷ സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷ സ്വീകരിക്കപ്പെട്ട് 7 ദിവസങ്ങള്‍ക്കുള്ളില്‍ അതിന്മേല് നടപടി ആരംഭിക്കും. ഫോറം സ്വീകരിച്ച് 10 ദിവസത്തിനുള്ളില്‍ അത് ഡിവിഷണല്‍ ഓഫീസര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പരിശോധനകള്‍ക്ക് ശേഷം ഒരു രജിസ്ട്രേഷന് നമ്പര്‍ ഉപയോക്താവിന് നല്‍കും. രജിസ്ട്രേഷന് നമ്പര്‍ നല്കുന്ന തീയ്യതി രജിസ്ട്രേഷന് തീയ്യതിയായാണ് കണക്കാക്കുക. രജിസ്ട്രേഷന് തീയ്യതി മുതല്‍ 25 ദിവസത്തിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കപ്പെടും. 30 ദിവസത്തിനുള്ളില്‍ ക്ലെയിം തുക അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications