വിരമിക്കലിന് ശേഷവും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാര്‍ധക്യ കാലത്തെ ആവശ്യങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പലരും വിരമിക്കാൻ നേരത്താണ് ഭാവി ജീവത്തെക്കുറിച്ച് ആലോചിക്കാറുള്ളത്. ഇത് നിങ്ങളുടെ വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക ഭദ്രതയെ ഇളക്കം തട്ടിച്ചേക്കാം. അതിനാൽ നിങ്ങളുറെ വിരമിക്കലിന് ശേഷവും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ ചില തെറ്റുകൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്.

പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കുന്നത്;

പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കുന്നത്;

വിരമിക്കുകയോ ജോലിയിൽ നിന്ന് പുറത്തുപോവുകയോ ചെയ്‌താൽ നിങ്ങളുടെ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പിൻവലിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. എന്നാൽ വിരമിക്കലിനു ശേഷമല്ലാതെ ജോലിയിൽ നിന്ന് പുറത്തുപോകുമ്പോൾ ഇപിഎഫ് നിക്ഷേപം പിൻവലിക്കുന്നവരുണ്ട്. ഇത് ശരിയായ ഒരു തീരുമാനമാകാൻ സാധ്യതയില്ല. നിങ്ങളുടെ യഥാർത്ഥ വിരമിക്കൽ വർഷം വരെ ഇപിഎഫിൽ നിക്ഷേപിക്കുന്നത് തുടരുന്നതാണ് നല്ലതാണ്. ഇത് ഒരു സുരക്ഷിത കോർപ്പസ് നേടാൻ നിങ്ങളെ സഹായിക്കുക മാത്രമല്ല കോർപ്പസിന്റെ 50 ശതമാനം നികുതി രഹിതമായി തുടരുകയും ചെയ്യും. ഇടക്കാലങ്ങളിൽ ഇപിഎഫിൽ നിക്ഷേപം പിൻവലിക്കാതെ നിക്ഷേപം തുടരുക.

റിട്ടയർമെന്റ് പ്ലാൻ ഇല്ലത്തത്

റിട്ടയർമെന്റ് പ്ലാൻ ഇല്ലത്തത്

റിട്ടയർമെന്റ് പ്ലാനുകൾ എന്ന് പറഞ്ഞാൽ തന്നെ നിങ്ങൾ വിരമിച്ചു കഴിഞ്ഞാലും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്ന പദ്ധതികളാണ്. അതായത് അവ നിങ്ങളുടെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ്. അതിനാൽ നേരത്തെ തന്നെ റിട്ടയര്‍മെന്‍റ് പ്ലാനുകൾ കണ്ടെത്തി നിക്ഷേപം നടത്തുന്നത് പ്രായമായതിനു ശേഷമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്താനും ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായകരമാകും. വളരെ നേരത്തേ നിക്ഷേപം തുടങ്ങാനായാല്‍ അത്രയധികം തുക സമ്പാദിക്കാനാകും. അതിനാൽ റിട്ടയ‍ര്‍മെന്‍റ് പ്ലാനുകലോ പെൻഷൻ പ്ലാനുകളോ കണ്ടെത്തി നിക്ഷേപിക്കാനും ഭാവിയിലേക്ക് നിക്ഷേപം സ്വരൂപിക്കാനുമായി നിങ്ങൾ 50 വയസുവരെ കാത്തിരിക്കണം എന്നൊന്നുമില്ല.

യെസ് ബാങ്കിന് സംഭവിച്ചത് എന്ത്? റിസർവ് ബാങ്ക് ഇടപെടാൻ വൈകിയോ?യെസ് ബാങ്കിന് സംഭവിച്ചത് എന്ത്? റിസർവ് ബാങ്ക് ഇടപെടാൻ വൈകിയോ?

 ആരോഗ്യ ഇൻഷൂറൻസ് അവഗണിക്കുന്നത്

ആരോഗ്യ ഇൻഷൂറൻസ് അവഗണിക്കുന്നത്

നിങ്ങൾ വിരമിക്കുന്ന കാലം ആവുമ്പോഴേക്കും നിങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവും വർദ്ധിക്കും. കാരണം പ്രായമാകുന്തോറും അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ വിരമിക്കുന്നതോടെ നിങ്ങളുടെ കമ്പനി നിങ്ങൾക്ക് നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് നിർത്തലാക്കുകയോ ഇൻഷൂറൻസിന്റെ കാലാവധി അവസാനിക്കുകയോ ചെയ്‌താൽ. വാർധക്യ കാലത്തുണ്ടാകുന്ന ചികിത്സാചെലവുകൾ നിങ്ങൾക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ വാർധക്യകാലത്തും നിങ്ങളെ പരിരക്ഷിക്കുന്ന ഇൻഷൂറൻസ് പോളിസികൾ എടുക്കുക.

Read more about: retirement
English summary

വിരമിക്കലിന് ശേഷവും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | how to ensure financial stability even after retirement

how to ensure financial stability even after retirement
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X