കീറിയ അല്ലെങ്കില്‍ കേടുപാട് സംഭവിച്ച കറന്‍സി നോട്ടുകള്‍ എന്തുചെയ്യും? പണമെണ്ണി തിട്ടപ്പെടുത്തുമ്പോഴാകും പലരും കീറിയ നോട്ടുകള്‍ കണ്ടെത്താറ്. വല്ലവിധേനയും ഈ നോട്ടുകള്‍ ഒഴിവാക്കുകയാണ് അടുത്ത പെടാപാട്. നോട്ട് കീറിയതോ ഒട്ടിച്ചതോ ആണെന്ന് കണ്ടാല്‍ കച്ചവടക്കാര്‍ വാങ്ങില്ല. പിന്നെന്തു ചെയ്യും? വിഷമിക്കേണ്ട, കേടുപാട് സംഭവിച്ച നോട്ടുകള്‍ എളുപ്പം മാറാനുള്ള വഴികള്‍ ചുവടെ കാണാം.

ബാങ്കില്‍ നിന്ന് മാറ്റിക്കിട്ടും
കീറിയ നോട്ടുകള്‍ ഏതു ബാങ്കില്‍ ചെന്നും മാറാം. കേടുപാട് സംഭവിച്ച നോട്ടുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ രാജ്യത്തെ മുഴുവന്‍ ബാങ്കുകളും ബാധ്യസ്തരാണ്. അതായത് കീറിയ നോട്ട് കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അടുത്തുള്ള ഏതു ബാങ്കിലും ചെല്ലാം. നോട്ട് മാറിയെടുക്കാം. നോട്ട് മാറിയെടുക്കാന്‍ ആ ബാങ്കിലെ ഉപഭോക്താവാകണമെന്ന് നിര്‍ബന്ധമില്ല. ഈ സേവനം സൗജന്യമാണെന്നും ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
ബില്ലടയ്ക്കാം
കീറിയ നോട്ടുകള്‍ ഉപയോഗിച്ച് ബില്ലടയ്ക്കാം. കേട്ടതു ശരിയാണ്. കൈവശമുള്ള കേടുപാട് സംഭവിച്ച നോട്ടുകള്‍ കൊണ്ടും ബില്ലും നികുതിയും അടയ്ക്കാം. ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്തരാണ്.

അക്കൗണ്ടില്‍ നിക്ഷേപിക്കാം
കീറിയ നോട്ടുകള്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിക്ഷേപം നടത്താനും നിങ്ങള്‍ക്ക് കഴിയും. ഇതേസമയം, ഉപയോഗശൂന്യമായ ഈ നോട്ടുകള്‍ ഉപഭോക്താവിന് കൈമാറരുതെന്ന കര്‍ശന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
മാറ്റിക്കിട്ടാത്ത നോട്ടുകള്‍
കേടുപാട് സംഭവിച്ച നോട്ടുകള്‍ തിരിച്ചെടുക്കാന്‍ ബാങ്കുകള്‍ ബാധ്യസ്തരാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നോട്ടുകളുടെ സ്ഥിതി ബാങ്കുകള്‍ വിലയിരുത്തും. കത്തിക്കരിഞ്ഞ, വേര്‍തിരിക്കാനാവാത്തവിധം ഒട്ടിപ്പിടിച്ച നോട്ടുകള്‍ ബാങ്കുകള്‍ അംഗീകരിക്കില്ല. ഇത്തരം നോട്ടുകള്‍ ഇഷ്യൂ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കാം. മുദ്രാവാക്യങ്ങളും രാഷ്ട്രീയ സന്ദേശങ്ങളും എഴുതപ്പെട്ട നോട്ടുകള്‍ക്ക് നിയമസാധുത നഷ്ടപ്പെടും. ഇത്തരം നോട്ടുകള്‍ ബാങ്കുകള്‍ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
