ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സംബന്ധിച്ച് നിരവധി പരാതികളുണ്ട്. ഇപിഎഫ്‌ഒയുടെ (എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ) വെബ്‌സൈറ്റിൽ നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ നൽകാവുന്നതാണ്. ഇപിഎഫ് പിൻവലിക്കൽ, ഇപിഎഫ് അക്കൌണ്ട് ട്രാൻസ്ഫർ, നോ-യുവർ-കസ്റ്റമർ (കെവൈസി) മുതലായവയുമായി ബന്ധപ്പെട്ട പരാതികൾ വെബ്സൈറ്റിലെ 'ഇപിഎഫ് ഐ ഗ്രീവൻസ് മാനേജുമെന്റ് സിസ്റ്റം' വഴി നൽകാവുന്നതാണ്.
ആർക്കൊക്കെ പരാതിപ്പെടാം?
ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇപിഎസ് പെൻഷൻകാർക്കും ഈ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്. പരാതി ഫയൽ ചെയ്യുന്നതിന്, നിങ്ങളുടെ യൂണിവേഴ്സൽ അക്കൌണ്ട് നമ്പർ (യുഎഎൻ) കൈവശം ഉണ്ടായിരിക്കണം. നിങ്ങൾക്ക് യുഎഎൻ ഇല്ലെങ്കിൽ, നിങ്ങളുടെ തൊഴിലുടമയുടെ പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഒ) നമ്പർ അല്ലെങ്കിൽ സ്ഥാപന നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് പരാതി നൽകാം. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിനെക്കുറിച്ചുള്ള പരാതികൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു.
സ്റ്റെപ് 1
- Epfigms.gov.in എന്ന ലിങ്ക് തുറക്കുക
- നിങ്ങളുടെ പരാതി ഫയൽ ചെയ്യുന്നതിന് 'Register Grievance' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ വെബ്‌പേജ് ദൃശ്യമാകും. പിഎഫ് അംഗം, ഇപിഎസ് പെൻഷനർ, തൊഴിലുടമ അല്ലെങ്കിൽ മറ്റുള്ളവർ എന്നീ ഓപ്ഷനിൽ ഏതെങ്കിലും തിരഞ്ഞെടുക്കുക
- നിങ്ങൾക്ക് യുഎഎൻ ഇല്ലെങ്കിൽ നിങ്ങളുടെ തൊഴിലുടമയുടെ പിപിഒ നമ്പറോ സ്ഥാപന നമ്പറോ ഇല്ലെങ്കിൽ, 'മറ്റുള്ളവ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ് 2
- നിങ്ങളുടെ പിഎപ് അക്കൌണ്ടുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് ഒരു 'പിഎഫ് അംഗം' എന്ന നിലയിൽ നിങ്ങളുടെ സ്റ്റാറ്റസ് തിരഞ്ഞെടുക്കേണ്ടതുണ്ട്.
- ഇതിനുശേഷം, നിങ്ങളുടെ യുഎഎൻ, സുരക്ഷാ കോഡ് എന്നിവ നൽകുക. അതിന് ശേഷം 'Get Details' ക്ലിക്കു ചെയ്യുക.
- അതിനുശേഷം, യുഎഎന്നുമായി ലിങ്കുചെയ്‌തിരിക്കുന്ന നിങ്ങളുടെ മറച്ചിരുന്ന വ്യക്തിഗത വിശദാംശങ്ങൾ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും
സ്റ്റെപ് 3
- അടുത്ത ഘട്ടത്തിൽ 'Get OTP' ക്ലിക്കുചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇപിഎഫ്ഒ ഡാറ്റാബേസിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയിലും നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും.
- ലഭിച്ച OTP നൽകി 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ് 4
- ഒടിപി പരിശോധിച്ച ശേഷം, നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
- നിങ്ങൾക്ക് പരാതി നൽകേണ്ട പി.എഫ് നമ്പറിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പോപ്പ്-അപ്പ് ദൃശ്യമാകും. പിഎഫ് ഓഫീസ്, എംപ്ലോയർ, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) സ്കീം അല്ലെങ്കിൽ പ്രീ പെൻഷൻ പോലുള്ള നിങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ് 5
- ഡ്രോപ്പ്-ഡൌൺ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പരാതികളുടെ വിഭാഗം തിരഞ്ഞെടുക്കുക.
- ഡോക്യുമെന്ററി തെളിവ് ഉണ്ടെങ്കിൽ, അപ്‌ലോഡ് ചെയ്യുക.
- പരാതി സമർപ്പിച്ചു കഴിഞ്ഞാൽ, 'Add' ബട്ടണിൽ ക്ലിക്കുചെയ്യുക
- തുടർന്ന് 'Submit' ബട്ടണിൽ ക്ലിക്കു ചെയ്യുക
ട്രാക്ക് ചെയ്യുന്നത് എങ്ങനെ?
പരാതി രജിസ്ട്രേഷൻ നമ്പർ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ആയോ ഇമെയിൽ വഴിയോ നിങ്ങൾക്ക് അയയ്ക്കും. നിങ്ങളുടെ പരാതിയുടെ നില ഇപിഎഫ് പരാതി പരിഹാര മാനേജുമെന്റ് സിസ്റ്റത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ട്രാക്കുചെയ്യാനാകും. ഇതിനായി epfigms.gov.in സന്ദർശിച്ച് 'വ്യൂ സ്റ്റാറ്റസ്' ഓപ്ഷൻ തിരഞ്ഞെടുക്കുക. പരാതി നമ്പർ, പരാതി പാസ്‌വേഡ് അല്ലെങ്കിൽ മൊബൈൽ നമ്പർ / ഇമെയിൽ ഐഡി, സുരക്ഷാ കോഡ് എന്നിവ പോലുള്ള രജിസ്ട്രേഷൻ നമ്പർ നൽകുക. തുടർന്ന് 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
