ആധാർ സേവാ കേന്ദ്രങ്ങളിൽ വർദ്ധിച്ചുവരുന്ന കാലതാമസത്തെ തുടർന്ന്, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും എല്ലാ ആധാർ സേവാ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നേരത്തെ ചൊവ്വാഴ്ച ആധാർ കേന്ദ്രങ്ങൾക്ക് അവധിയായിരുന്നു.
ആധാർ സേവാ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സേവങ്ങൾ
പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള ആധാർ സേവാ കേന്ദ്രങ്ങളിൽ നിങ്ങൾക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഒരു പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുന്നതിനോ എൻറോൾ ചെയ്യുന്നതിനോ പുറമെ, യുഐഡിഐഐയുടെ ഡാറ്റാബേസിൽ നിങ്ങളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ജനനത്തീയതി, ലിംഗഭേദം എന്നിവ അപ്‌ഡേറ്റ് ചെയ്യാനും കഴിയും. ഫോട്ടോ, ബയോമെട്രിക് ഡാറ്റ (ഫിംഗർപ്രിന്റ്, ഐറിസ്) അപ്‌ഡേറ്റ് ചെയ്യുന്നതിനും ആധാർ സേവാ കേന്ദ്രങ്ങളെ സമീപിക്കാം.
നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം എങ്ങനെ കണ്ടെത്താം
യുഐഡിഐഐയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത് അനുസരിച്ച് പ്രവർത്തനക്ഷമമായ നിരവധി ആധാർ സേവാ കേന്ദ്രങ്ങളുണ്ട്. നിങ്ങളുടെ അടുത്തുള്ള യുഐഡിഐഎഐ ആധാർ സേവാ കേന്ദ്രം കണ്ടെത്തുന്നതിനോ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനോ, യുഐഡിഎഐയുടെ പോർട്ടലിൽ നിന്ന് 'Book an Appointment' പേജ് സന്ദർശിക്കുക. നിലവിൽ ആധാർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളുടെ എല്ലാ പേരുകളും ഡ്രോപ്പ്ഡൌൺ മെനുവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു കേന്ദ്രം തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈൽ നമ്പർ നൽകി കൂടിക്കാഴ്‌ച ബുക്ക് ചെയ്യുന്നത് തുടരാം.
നൽകേണ്ട വിശദാംശങ്ങൾ
ഒരു പുതിയ ആധാർ കാർഡിന് അപേക്ഷിക്കുന്നതിന്, പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം മുതലായ വിശദാംശങ്ങൾ നിങ്ങൾ നൽകേണ്ടിവരും. നിങ്ങളുടെ നിലവിലുള്ള ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനോ തിരുത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ആധാർ നമ്പർ ആവശ്യമാണ്.
അടുത്ത് ആധാർ സേവ കേന്ദ്രങ്ങൾ ഇല്ലെങ്കിൽ എന്തുചെയ്യും?
യുഐഡിഎഐ ആധാർ സേവാ കേന്ദ്രങ്ങളുടെ പട്ടിക ഇന്ത്യയിലുടനീളം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സമീപത്ത് ആധാർ സേവാ കേന്ദ്രങ്ങളില്ലെങ്കിൽ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ബിഎസ്‌എൻഎൽ ഉപഭോക്തൃ കേന്ദ്രങ്ങൾ, മറ്റ് നിയുക്ത സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ആധാർ കേന്ദ്രങ്ങളിലും നിങ്ങൾക്ക് പോകാവുന്നതാണ്. നിങ്ങളുടെ സമീപത്ത അത്തരം കേന്ദ്രം കണ്ടെത്തുന്നതിന്, യുഐഡിഐഐയുടെ പോർട്ടലിലെ Locate an enrolment centre എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ സംസ്ഥാനത്തിന്റെ പേര്, പിൻ കോഡ് അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തിന്റെയോ നഗരത്തിൻറെയോ ജില്ലയുടെയോ പേര് നൽകി കേന്ദ്രങ്ങൾ തിരയാൻ കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications