5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് ലഭിക്കും. ഇതിനായി യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ യുഐഡിഎഐ ട്വിറ്റ
5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് ലഭിക്കും. ഇതിനായി യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ യുഐഡിഎഐ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

5 വയസ്സുള്ള കുട്ടികള്‍ക്ക് നീല നിറത്തിലുള്ള ബാല്‍ ആധാര്‍ കാര്‍ഡാണ് യുഐഡിഎഐ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ബാല്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനും കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കുമെന്നും യുഐഡിഎഐ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിംഗ് അപ്ലിക്കേഷനുകള്‍ യുപിഐ ആപ്പുകള്‍ എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം?
കുട്ടികളുടെ ബയോമെട്രിക്, ഡെമോഗ്രഫിക് വിവരങ്ങള്‍ ശേഖരിച്ച് സൗജന്യമായി കുട്ടികള്‍ക്ക് നല്‍കുകയാണ് ബാല്‍ ആധാര്‍ കാര്‍ഡിലൂടെ ചെയ്യുന്നത്. മുതിര്‍ന്ന വ്യക്തികള്‍ക്ക് ആധാര്‍ എടുക്കുന്നതിന് സമാനമാണ് ബാല്‍ ആധാര്‍ കാര്‍ഡ് എടുക്കുന്നതും. ഓഫ് ലൈനായും ഓണ്‍ലൈന്‍ രീതിയിലും ബാല്‍ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാം.
കുട്ടികള്‍ക്കായി എങ്ങനെയാണ് ബാല്‍ ആധാര്‍ കാര്‍ഡ് എടുക്കുന്നതെന്ന് നമുക്ക് നോക്കാം.
യുഐഡിഎഐ വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന് തെരഞ്ഞെടുക്കാം.
കുട്ടിയുടെ പേര്, മാതാപിതാക്കളുടേയോ, രക്ഷിതാവിന്റേയോ ഫോണ്‍ നമ്പര്‍, മറ്റ് ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വ്യക്തമായും കൃത്യമായും പൂരിപ്പിക്കുക.
വിലാസം, പ്രദേശം, സംസ്ഥാനം തുടങ്ങിയ ഡെമോഗ്രഫിക് വിവരങ്ങള്‍ പൂരിപ്പിക്കുകയാണ് ഇനി വേണ്ടത്.
പൂരിപ്പിച്ചു കഴിഞ്ഞാല്‍ സബ്മിറ്റ് ചെയ്യാം. അതിന് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍
ആധാര്‍ കാര്‍ഡിനായുള്ള രജിസ്ട്രേഷന് ഷെഡ്യൂള്‍ ചെയ്യുന്നതിനായി അപ്പോയിന്റ്മെന്റ് ഓപ്ഷന് ക്ലിക്ക് ചെയ്യാം.
നിങ്ങളുടെ അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ തെരഞ്ഞെടുത്ത് അപ്പോയിന്റ്മെന്റ് നിശ്ചയിക്കാം. ശേഷം നിങ്ങള്‍ക്ക് തന്നിരിക്കുന്ന തീയ്യതിയില്‍ എന്റോള്‍മെന്റ് സെന്ററില്‍ ചെല്ലാം. ആവശ്യമായ രേഖകളെല്ലാം കൈയ്യില്‍ കരുതുവാന്‍ മറക്കരുത്. തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ബന്ധുത്വം തെളിയിക്കുന്ന രേഖ, ജനനത്തീയ്യതി തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവയാണ് ആവശ്യമായുള്ളത്.
എന്റോള്‍മെന്റ് സെന്ററിലെ ആധാര്‍ ഓഫീസര്‍ നിങ്ങളുടെ രേഖകളെല്ലാം പരിശോധിക്കും.
കുട്ടിക്ക് 5 വയസ്സ് പൂര്‍ത്തിയായിട്ടുണ്ട് എങ്കില്‍ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കും.
കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?
5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമില്ല. ഫോട്ടോയും ഡെമോഗ്രാഫിക് വിവരങ്ങളും മാത്രം മതിയാകും.
മാതാപിതാക്കള്‍ക്ക് ആധാര്‍ അപേക്ഷ പരിശോധിക്കുവാനുള്ള ഒരു അക്നോളഡ്മെന്റ് നമ്പര്‍ നല്‍കും.
90 ദിവസത്തിനുള്ളില്‍ കുട്ടിയ്ക്കായുള്ള ബാല്‍ ആധാര്‍ കാര്‍ഡ് നിങ്ങളുടെ കൈകകളിലെത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
