ജിയോ, എയർടെൽ, വൊഡാഫോൺ സിം കാർഡുകൾ ഇനി വീട്ടിൽ കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം
കൊവിഡ് മഹാമാരി കാരണം ഭൂരിഭാഗം ആളുകളും വീടുകൾക്കുള്ളിൽ തന്നെയാണ്. ഈ സമയത്ത് പുതിയ ഒരു സിം കാർഡ് കണക്ഷൻ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി ഇതിനായി പുറത്തുപോകേണ്ട. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നീ കമ്പനികളുടെ സിം കാർഡുകൾ നിങ്ങൾക്ക് വീട്ടിൽ എത്തിച്ചു നൽകും. ഇതിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?
റിലയൻസ് ജിയോ
- റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് മുകളിലെ നാവിഗേഷൻ ബാറിൽ സ്ഥിതിചെയ്യുന്ന സിം ഡെലിവറി ഓപ്ഷനിൽ
- ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ മുഴുവൻ പേരും നിലവിലെ ഫോൺ നമ്പറും നൽകി ‘Generate OTP' ഓപ്ഷനിൽ ക്ലിക്കു ചെയ്യുക.
- ഒടിപി നൽകി ‘Verify OTP' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഒടിപി പരിശോധിച്ചുറപ്പിച്ച ശേഷം, നെറ്റ്വർക്കിലേക്ക് നിലവിലുള്ള ഒരു നമ്പർ പോർട്ട് ചെയ്യണോ അതോ ഒരു പുതിയ നമ്പർ വേണോ എന്ന് നിങ്ങളോട് ചോദിക്കും. ഇതിൽ നിങ്ങൾക്ക് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഏതു തരം സിം വേണം (പോസ്റ്റ്പെയ്ഡ് അല്ലെങ്കിൽ പ്രീപെയ്ഡ്) എന്ന് തിരഞ്ഞെടുക്കുക
- നിങ്ങളുടെ വിലാസം നൽകി ഒരു ഡെലിവറി സ്ലോട്ട് തിരഞ്ഞെടുക്കുക.
- ജിയോ പ്രതിനിധി തിരഞ്ഞെടുത്ത സമയത്തും തീയതിയിലും നിങ്ങളുടെ വീട്ടിലേക്ക് സിം കാർഡ് കൈമാറുകയും നിങ്ങളുടെ രേഖകൾ പരിശോധിക്കുകയും ചെയ്യും.
- ജിയോ പ്രതിനിധിക്ക് തിരഞ്ഞെടുത്ത പ്ലാനിനായി നിങ്ങൾ പണം നൽകേണ്ടി വരും. ഹോം ഡെലിവറി സൌജന്യമാണ്.
എയർടെൽ
- airtel.in തുറക്കുക.
- പ്രീപെയ്ഡ് ഓപ്ഷനിൽ നിന്ന് പുതിയ ‘New Prepaid SIM' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- ഒരു എഫ്‌ആർസി (ആദ്യ റീചാർജ് കൂപ്പൺ) പ്ലാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.
- ഓപ്ഷനോടൊപ്പം, നിങ്ങൾക്ക് ഒരു നമ്പർ പോർട്ട് ചെയ്യാനോ പുതിയ കണക്ഷൻ ലഭിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി ഓപ്ഷൻ തിരഞ്ഞെടുക്കുക.
- submit ബട്ടണിൽ ക്ലിക്കുചെയ്യുക
- സിം കാർഡ് ഡെലിവർ ചെയ്യുന്നതിന് സമയവും തീയതിയും ഷെഡ്യൂൾ ചെയ്യുന്നതിന് ഒരു എയർടെൽ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും.
- നിങ്ങളുടെ അഭ്യർത്ഥനയുടെ നില എയർടെൽ താങ്ക്സ് ആപ്ലിക്കേഷൻ വഴി ട്രാക്കു ചെയ്യാനാകും.
- ജിയോ, വോഡഫോൺ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, സിം കാർഡ് വിതരണം ചെയ്യുന്നതിന് 100 രൂപ അധികമായി നൽകണമെന്ന് എയർടെൽ ആവശ്യപ്പെടുന്നു.
വൊഡാഫോൺ
- കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- പുതിയ കണക്ഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള കണക്ഷൻ തിരഞ്ഞെടുക്കുക (പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് അല്ലെങ്കിൽ എംഎൻപി)
- നിങ്ങൾക്ക് താത്പര്യമുള്ള പ്ലാൻ തിരഞ്ഞെടുക്കുക
- ഇപ്പോൾ എല്ലാ വിശദാംശങ്ങളും നൽകി submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഒരു പ്രതിനിധി നിങ്ങളെ വിളിച്ച് സിം കൈമാറുന്നതിനും ആവശ്യമായ രേഖകൾ പരിശോധിക്കുന്നതിനും നിങ്ങളുടെ വീട്ടിലെത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
