നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇനി ഓൺലൈനായും നിങ്ങൾക്ക് സ്വർണം സമ്മാനിക്കാം. ഇതിനായി നിങ്ങൾക്ക് സുപരിചിതമായ വാട്ട്‌സ്ആപ്പ് തന്നെ ഉപയോഗിക്കാം. ഡിജിറ്റൽ സ്വർണം വാങ്ങാനും നിക്ഷേപിക്കാനും നിരവധി ഓപ്ഷനുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് സേഫ്ഗോൾഡ്. സേഫ് ഗോൾഡുമായി ചേർന്ന് വാട്ട്സ്ആപ്പ് ഇനി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സ്വർണം സമ്മാനിക്കാൻ നിങ്ങളെ അനുവദിക്കും.
സ്വർണ്ണ സമ്പാദ്യ പദ്ധതി
സ്വർണത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ സ്വർണം വാങ്ങാനും ശേഖരിക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി സേഫ്ഗോൾഡ് ഒരു സ്വർണ്ണ സമ്പാദ്യ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ സ്വർണം നൽകുന്നതിന് പേടിഎം, ഫോൺപേ തുടങ്ങിയ നിക്ഷേപ പ്ലാറ്റ്ഫോമുകളുമായും സേഫ് ഗോൾഡ് പങ്കാളികളായിട്ടുണ്ട്.
സേഫ്ഗോൾഡ്
24 കാരറ്റ് സ്വർണം വാങ്ങാനും വിൽക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് സേഫ്ഗോൾഡ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ഇപ്പോൾ അവരുടെ കോൺടാക്റ്റുകളിലേക്ക് പണം അയയ്ക്കാനും പ്ലാറ്റ്ഫോം അനുവദിക്കുന്നു. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.
സ്വർണം അയയ്ക്കുന്നത് എങ്ങനെ?
- വാട്സ്ആപ്പ് അക്കൗണ്ടിൽ പ്രവേശിക്കുക.
- ഡാഷ്‌ബോർഡിലെ ഗിഫ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- സ്വർണം സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നയാളിന്റെ മൊബൈൽ നമ്പർ നൽകുക.
- എത്ര തുകയ്ക്കാണോ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നത് ആ തുക നൽകുക.
- സമ്മാനത്തിനൊപ്പം സ്റ്റിക്കർ അല്ലെങ്കിൽ എന്തെങ്കിലും സന്ദേശം ഉൾപ്പെടുത്താനാകും.
നിബന്ധന
സേഫ്ഗോൾഡ് വഴി ഇതുവരെ സ്വർണം വാങ്ങിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാനാകില്ല. അതിനാൽ വാട്സ്ആപ്പ് വഴി സ്വർണം സമ്മാനമായി നൽകുന്നതിന് മുമ്പ് കുറച്ച് സ്വർണം വാങ്ങേണ്ടതുണ്ട്. ഇതുകൂടാതെ നിങ്ങൾക്ക് സ്വന്തമായി സ്വർണം സമ്മാനിക്കാൻ കഴിയില്ല.
സ്വീകർത്താവിന് എങ്ങനെ സ്വർണം ലഭിക്കും?
- ഒരു നിശ്ചിത കാലയളവിനുള്ളിൽ സ്വർണം വീണ്ടെടുക്കുന്നതിന് ലിങ്കുള്ള ഒരു എസ്എംഎസ് അയയ്‌ക്കും.
- സ്വീകർത്താവിന് തന്റെ സേഫ്ഗോൾഡ് അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാനും ആ കാലയളവിനുള്ളിൽ സ്വർണം ക്ലെയിം ചെയ്യാനും കഴിയും.
- വാട്ട്‌സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സന്ദേശമയയ്‌ക്കൽ പ്ലാറ്റ്ഫോം വഴിയോ നിങ്ങൾക്ക് ലിങ്ക് അയയ്ക്കാൻ കഴിയും.
- സേഫ്ഗോൾഡ് അക്കൗണ്ടില്ലാത്ത ആൾക്കും ലിങ്ക് വഴി സ്വർണം അയയ്ക്കാൻ സേഫ്ഗോൾഡ് അനുവദിക്കും
- സ്വീകർത്താവ് സമ്മാനം അയച്ച മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്
- സമ്മാനമായി ലഭിച്ച സ്വർണ്ണം ലഭിക്കുന്നതിന് ഒടിപി അയയ്ക്കുകയും വേണം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
