ഉയർന്ന വരുമാനവും സുരക്ഷിതത്വവും ഇന്ത്യയിലെ ചെറുകിട നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് സ്കീമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. എന്നാൽ ഈ സ്കീമുകളിൽ നിക്ഷേപിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖ സന്ദർശിക്കണം. എന്നാൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) ആരംഭിച്ചതോടെ നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് നിക്ഷേപം, സേവിംഗ്സ് അക്കൗണ്ട്, സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവ പോലുള്ള സേവിംഗ്സ് സ്കീമുകളിൽ ഓൺലൈനായി നിക്ഷേപിക്കാം.
ഓൺലൈൻ
ഐപിപിബി സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അവരുടെ ആർഡി, എസ്‌എസ്‌വൈ അല്ലെങ്കിൽ പിപിഎഫ് അക്കൗണ്ടിൽ ഓൺലൈനായി പണം നിക്ഷേപിക്കാൻ കഴിയും. എങ്ങനെയാണ് ഓൺലൈനായി പണം നിക്ഷേപിക്കേണ്ടത് എന്ന് പരിശോധിക്കാം.
ഐപിപിബി അക്കൗണ്ട് ഓൺലൈനിൽ എങ്ങനെ തുറക്കാം?
നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഓൺലൈനിൽ ആക്സസ് ചെയ്യണമെങ്കിൽ, ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിൽ ലഭ്യമായ ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത ശേഷം, നിങ്ങളുടെ മൊബൈൽ നമ്പറും പാനും നൽകി ഐപിപിബി ഉപയോഗിച്ച് ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുക. അതിനുശേഷം ആധാർ പ്രാമാണീകരണം നടത്തണം. രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഒരു നാലക്ക എംപിഎൻ സൃഷ്ടിക്കുകയും വേണം.
പണം കൈമാറാം
ഐപിപിബി ഡിജിറ്റൽ അക്കൌണ്ട് തുറന്നുകഴിഞ്ഞാൽ, നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പറും ഐഎഫ്‌എസ്‌സി കോഡും ഉപയോഗിച്ച് ഐപിപിബി അക്കൌണ്ടിലേക്ക് ഫണ്ട് കൈമാറാവുന്നതാണ്, അതിനുശേഷം നിങ്ങൾക്ക് പിപിഎഫ്, എസ്‌എസ്‌വൈ, ആർഡി അക്കൌണ്ടുകളിൽ നിക്ഷേപം നടത്താം. ഇതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ് (DoP) പ്രൊഡക്ട് ടാബിൽ പോയി ഉപഭോക്തൃ ഐഡിക്കൊപ്പം അക്കൌണ്ട് നമ്പർ നൽകുക. ഈ സൗകര്യം ലഭിക്കുന്നതിന് നിങ്ങൾക്ക് DoP യിൽ ഒരു സജീവ അക്കൌണ്ട് ഉണ്ടായിരിക്കണം. നിക്ഷേപം പൂർത്തിയായാൽ വരിക്കാർക്ക് അത് സ്ഥിരീകരിക്കുന്ന ഒരു അറിയിപ്പ് ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications