സുകന്യ സമൃദ്ധി യോജന അക്കൌണ്ട് മികച്ച പലിശനിരക്കും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. എന്നാൽ ഈ സ്കീമിൽ എങ്ങനെ നിക്ഷേപം നടത്താം? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നത് നിരവധി പേരുടെ സംശയങ്ങളാണ്. സുകന്യ സമൃദ്ധി യോജനയ്ക്ക് അപേക്ഷിക്കുകയും ചെയ്യും? പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഈ നിക്ഷേപ പദ്ധതിയുടെ ലക്ഷ്യം. ഇത് പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവപോലുള്ള ചെലവുകൾക്ക് ധനസഹായം നൽകും.
എവിടെ അക്കൌണ്ട് തുറക്കാം?
ഇന്ത്യയിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ ഇന്ത്യൻ പോസ്റ്റോഫീസുകളിലും 25 ബാങ്കുകളിലും ആരംഭിക്കാവുന്നതാണ്. വളരെ ലളിതമായ നടപടികളിലൂടെ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. വെറും 250 രൂപ നിക്ഷേപിച്ചും നിങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ കഴിയും. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ലഭിക്കാൻ അർഹയുള്ളതാണ്.
എസ്ബിഐ സുകന്യ സമൃദ്ധി പദ്ധതി: ഏറ്റവും പുതിയ പലിശനിരക്കും ആനുകൂല്യങ്ങളും ഇങ്ങനെ
ആവശ്യമായ രേഖകൾ
- അക്കൗണ്ട് തുറക്കാൻ ആവശ്യമായ അപേക്ഷ ഫോം
- ഗുണഭോക്താവിന്റെ ജനന സർട്ടിഫിക്കറ്റ്: കുട്ടി ജനിച്ച ആശുപത്രിയിൽ നിന്നോ സർക്കാർ ഏജൻസികൾ അറിയിച്ച വാസസ്ഥലത്തിൽ നിന്നോ അല്ലെങ്കിൽ കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പലിൽ നിന്നോ നിങ്ങൾക്ക് ഇത് ലഭിക്കും.
- വിലാസ തെളിവ് - ഗുണഭോക്താവിന്റെ രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ തുടങ്ങിയ സാധുവായ രേഖകൾ.
- രക്ഷാധികാരിയുടെയോ ഗുണഭോക്താവിന്റെ മാതാപിതാക്കളുടെയോ തിരിച്ചറിയൽ തെളിവ്
നടപടിക്രമങ്ങൾ
- അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുക
- ഫോട്ടോഗ്രാഫുകൾക്കൊപ്പം ആവശ്യമായ രേഖകളുടെ കോപ്പി സമർപ്പിക്കുക
- നിക്ഷേപ തുക അടയ്ക്കുക (250 രൂപയ്ക്കും 1.5 ലക്ഷം രൂപയ്ക്കും ഇടയിലുള്ള ഏത് തുകയും നിക്ഷേപിക്കാം)
- ബാങ്കിൽ നേരിട്ടോ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ക്രെഡിറ്റും സജ്ജീകരിക്കാം
മക്കൾക്ക് വേണ്ടി പണം നിക്ഷേപിക്കാം; ലാഭകരം പിപിഎഫോ, സുകന്യ സമൃദ്ധി അക്കൗണ്ടോ?
കാലാവധി
അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞാല്‍ 14 വര്‍ഷത്തേക്ക് നിക്ഷേപം നടത്തണം. പലിശ നിരക്ക് ഗവണ്മെന്റാണ് പ്രഖ്യാപിക്കുക. പലിശ വര്‍ഷത്തില്‍ ഒരു തവണ അക്കൗണ്ടില്‍ ക്രെഡിറ്റാവും. പെണ്‍കുട്ടിയുടെ താമസസ്ഥലം മാറുകയാണെങ്കില്‍ അതിനനുസരിച്ച് ഇന്ത്യയിലെവിടേക്കും അക്കൗണ്ട് മാറ്റാന്‍ കഴിയും. അക്കൗണ്ട് തുറന്ന് 21 വര്‍ഷം പൂര്‍ത്തിയായാല്‍ അല്ലെങ്കില്‍ വിവാഹത്തിനായോ അക്കൗണ്ട് ക്ലോസ് ചെയ്യാം. വിദ്യാഭ്യാസത്തിനായി കാലാവധിക്കു മുന്‍പേ നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ കഴിയും. പക്ഷേ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.
സുകന്യ സമൃദ്ധി യോജന: നിക്ഷേപം കാലാവധിയ്ക്ക് മുമ്പ് അവസാനിപ്പിച്ചാൽ എന്ത് സംഭവിക്കും?