നിങ്ങളുടെ ചെലവിനെ അടിസ്ഥാനമാക്കി ഒരു അടിയന്തിര ആവശ്യ ഫണ്ട് എങ്ങനെ ഉണ്ടാക്കാം

നിങ്ങളുടെ ജീവിതത്തിലെ ചില നിർണ്ണായക ഘട്ടങ്ങളിൽ സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ എന്ത് ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ടോ? കുട്ടികളുടെ വിവാഹം അല്ലെങ്കിൽ അവരുടെ ഉന്നത വിദ്യാഭ്യാസം, വിരമിക്കൽ തുടങ്ങിയ ഘട്ടങ്ങളിൽ പണത്തിന് ആവശ്യം വരുമ്പോൾ എന്തുചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ വായ്‌പയെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ തീർച്ചയായും ഒരു അടിയന്തിര ആവശ്യ ഫണ്ട് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പെട്ടെന്നൊരു ദിവസം ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. വർഷങ്ങളായി ചേർത്തുവെയ്‌ക്കുന്ന ചെറിയ നിക്ഷേപങ്ങൾ കൊണ്ട് നമുക്ക് അടിയന്തിര ആവശ്യ ഫണ്ട് ഉണ്ടാക്കാൻ കഴിയും.

നിങ്ങളുടെ അടിയന്തിര ആവശ്യ ഫണ്ട് എത്ര ആയിരിക്കണം

നിങ്ങളുടെ അടിയന്തിര ആവശ്യ ഫണ്ട് എത്ര ആയിരിക്കണം

സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ അടിയന്തിര ആവശ്യ ഫണ്ടിന്റെ വലുപ്പം അയാളുടെ പ്രതിമാസ ചെലവിന്റെ നാല്-ആറ് മാസത്തിന് തുല്യമായിരിക്കണമെന്നാണ്. ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ ചെലവ് 50,000 രൂപയാണെങ്കിൽ നിങ്ങളുടെ അടിയന്തിര കോർപ്പസ് 2 മുതൽ 3 ലക്ഷം രൂപ വരെയായിരിക്കണം. ഈ തുക നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പിൻവലിക്കാൻ കഴിയുന്ന വിധത്തിലാവണം നിക്ഷേപിക്കേണ്ടത്. സ്വീപ്പ് ഇൻ ഫിക്‌സഡ് ഡെപ്പോസിറ്റുകൾ, ലിക്വിഡ് ഫണ്ടുകൾ, ഹ്രസ്വകാല ഡെറ്റ് ഫണ്ടുകൾ അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകൾ തുടങ്ങി ഈ ഫണ്ട് സൂക്ഷിക്കുന്നതിന് നിരവധി ഓപ്ഷനുകൾ ഉണ്ട്.

സാധാരണ അടിയന്തിര ആവശ്യ ഫണ്ടിന്റെ ഉദ്ദേശം തന്നെ നമുക്ക് ആവശ്യം വരുമ്പോൾ എളുപ്പത്തിൽ ആക്‌സസ്സ് ചെയ്യാൻ കഴിയുന്ന തുക എന്നതാണെങ്കിലും, ഈ തുകയിൽ നിന്ന് റിട്ടേൺ ലഭിക്കുന്ന രീതിയിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്. അതിനാൽ അടിയന്തിര കോർപ്പസിനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ച് വ്യത്യസ്ത അസെറ്റുകളിൽ നിക്ഷേപിക്കുന്നത് ഫണ്ടിൽ നിന്നുള്ള വരുമാനം പരമാവധി വർദ്ധിപ്പിക്കാൻ കഴിയും.

 

അടിയന്തിര ആവശ്യ ഫണ്ട് എങ്ങനെ നിക്ഷേപിക്കാം

അടിയന്തിര ആവശ്യ ഫണ്ട് എങ്ങനെ നിക്ഷേപിക്കാം

സ്വീപ്-ഇൻ എഫ്‌ഡി

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലെ ഒരു നിശ്ചിത പരിധിക്കപ്പുറം വരുന്ന തുക (ഉദാഹരണത്തിന് ഒരു ലക്ഷം രൂപ) ഒരു സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുക. സേവിംഗ്‌സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിര നിക്ഷേപത്തിൽ നിന്ന് ഉയർന്ന പലിശ ലഭിക്കും. ഈ തുക കൊണ്ട് നിങ്ങൾക്ക് 5% വരെ വാർഷിക വരുമാനം നേടാൻ കഴിയും.

 

ലിക്വിഡ് ഫണ്ടുകൾ / ഹ്രസ്വകാല ഡെറ്റ് ഫണ്ടുകൾ

ലിക്വിഡ് ഫണ്ടുകൾ / ഹ്രസ്വകാല ഡെറ്റ് ഫണ്ടുകൾ

നിങ്ങൾക്ക് ലിക്വിഡ് ഫണ്ടിലോ ഹ്രസ്വകാല ഡെറ്റ് ഫണ്ടിലോ നിക്ഷേപം നടത്താവുന്നതാണ്. ഇവിടെ നിങ്ങൾക്ക് 5 മുതൽ 6.5 ശതമാനം വരെ വാർഷിക വരുമാനം നേടാനും എളുപ്പത്തിൽ തുക പിൻവലിക്കാനും കഴിയും. ചില ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളും നിക്ഷേപം പെട്ടെന്ന് പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. പിൻവലിക്കുന്ന തുക 30 മിനിറ്റിനുള്ളിൽ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതുമാണ്.

ഹൈബ്രിഡ് ഫണ്ടുകൾ

ഹൈബ്രിഡ് ഫണ്ടുകൾ

ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മറ്റൊരു ഓപ്‌ഷനാണ്. മൂന്നുവര്‍ഷ കാലയളവില്‍ ഈ കാറ്റഗറിയിലെ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഉപഭോക്താവിന് ശരാശരി എട്ട് ശതമാനം വരെ നേട്ടം ലഭിക്കാം. വിപണിയുടെ അവസ്ഥയ്ക്ക് അനുസൃതമായി ഓഹരികളിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപ അനുപാതം ക്രമീകരിക്കുകയാണ് ഹൈബ്രിഡ് ഫണ്ടുകള്‍ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X