ഷെയറുകൾ, ഡിബഞ്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുൾപ്പെടെ സെക്യൂരിറ്റികളിലുടനീളം നിക്ഷേപം നടത്തുന്നതിന് പ്രായപൂർത്തിയാകാത്തവരുടെ പേരിലും ഡീമാറ്റ് അക്കൗണ്ട് തുറക്കാം. 18 വയസ്സ് തികയാത്തവരുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാം. മാതാപിതാക്കൾ അല്ലെങ്കിൽ അല്ലെങ്കിൽ കോടതി നിയോഗിച്ച രക്ഷാധികാരിയ്ക്കാണ് ഇത്തരത്തിൽ ഡീമാറ്റ് അക്കൌണ്ട് തുറക്കാൻ സാധിക്കുക.
നടപടിക്രമങ്ങൾ
പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമം ഒരു സാധാരണ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് സമാനമാണ്. സ്റ്റാൻഡേർഡ് അക്കൗണ്ട് ഓപ്പണിംഗ് ഫോം തന്നെയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. പ്രായപൂർത്തിയാകാത്തവരും രക്ഷിതാക്കൾക്കും ഐഡന്റിറ്റിയും വിലാസവും സ്ഥിരീകരിക്കുന്നതിനുള്ള കെവൈസി മാനദണ്ഡങ്ങളും പൂർത്തിയാക്കണം. എല്ലാ രേഖകളിലും രക്ഷകർത്താവ് ഒപ്പിടുകയും വേണം.
ആവശ്യമായ രേഖകൾ
അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രായത്തിന്റെ തെളിവായി പ്രായപൂർത്തിയാകാത്തയാളുടെ ജനനത്തീയതി നിർബന്ധമായും നൽകേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്തവരുടെയും രക്ഷിതാവിന്റെയും പാൻ കാർഡുകളും സമർപ്പിക്കണം. പ്രായപൂർത്തിയാകാത്തയാളുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടിന് ജോയിന്റ് ഹോൾഡർ ഉണ്ടാകരുത്.
രക്ഷാധികർത്താവിന് മരണം സംഭവിച്ചാൽ
രക്ഷാധികർത്താവിന് മരണം സംഭവിച്ചാൽ, മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകേണ്ടതുണ്ട്. കൂടാതെ പുതിയ രക്ഷകർത്താവിനെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാകുന്നതുവരെ പ്രായപൂർത്തിയാകാത്തവരുടെ ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കും.
പ്രായപൂർത്തിയായാൽ
അക്കൌണ്ട് ഉടമയ്ക്ക് പ്രായപൂർത്തിയായാൽ പുതിയ കെവൈസിയും അക്കൌണ്ട് ഓപ്പണിംഗ് ഫോമും സമർപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ രക്ഷാധികാരിയുടെ വിശദാംശങ്ങൾ അക്കൗണ്ടിൽ നിന്ന് ഇല്ലാതാക്കുകയും പകരം ഡീമാറ്റ് അക്കൗണ്ട് ഉടമയുടെ ഒപ്പ് ഉപയോഗിക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
