സാധാരണ നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി നികുതി ആനുകൂല്യങ്ങളോടെ സമ്പാദിക്കാനാവുന്ന മികച്ച സമ്പാദ്യ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതിയായതിനാൽ ഏറെ വിശ്വാസ്യതയോടെ നിക്ഷേപിക്കാം. മാത്രമല്ല ഇതൊരു മികച്ച് റിട്ടയർമെൻ്റ് ഫണ്ടായും കണക്കാക്കാം.
മറ്റു സമ്പാദ്യ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പിപിഎഫ് ഉയർന്ന പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം കൂട്ടുപലിശയുടെ നേട്ടവും പിപിഎഫ് ഉറപ്പാക്കുന്നു. അതിനാൽ തന്നെ ദീർഘകാലത്തേക്ക് നിക്ഷേപം തുടർന്നാൽ പ്രതീക്ഷകൾക്കപ്പുറം ഉയർന്ന കോർപ്പസ് സൃഷ്ടിക്കും. പെട്ടെന്ന് തന്നെ പണം ആവശ്യമില്ലാത്തവർക്ക് പിപിഎഫ് മികച്ച ഓപ്ഷനായി മാറും.
സാധാരണയായി പോസ്റ്റ് ഓഫീസ് വഴിയാണ് ആളുകൾ പിപിഎഫ് അക്കൗണ്ട് തുറക്കുന്നത്. എന്നാൽ ഇപ്പോൾ എസ്ബിഐയിൽ എളുപ്പത്തിൽ പിപിഎഫ് ആരംഭിക്കാൻ സാധിക്കും. എസ്ബിഐയിൽ നേരിട്ട് പോകാതെ തന്നെ ഇത് ഉറപ്പാക്കാനും സാധിക്കുന്നു. അതെ എസ്ബിഐയുടെ YONO ആപ്പിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ പിപിഎഫ് അക്കൗണ്ട് തുറക്കാം. എങ്ങനെയെന്ന് പരിശോധിക്കാം;

- ആദ്യം ഗൂഗിൾ പ്ലേ സോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് YONO SBI ആപ്പ് ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ ഐഡിയും, പാസ് വേഡും ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്‌യുക. അതിനു ശേഷം നിങ്ങളുടെ KYC വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കുക.
- ആപ്പിന്റെ പ്രധാന മെനുവിൽ 'നിക്ഷേപങ്ങൾ' എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
- അക്കൗണ്ട് തുറക്കുന്നതിനായി 'പിപിഎഫ് അക്കൗണ്ട്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രാഞ്ച് തിരഞ്ഞെടുത്ത് നോമിനി വിവരങ്ങൾ നൽകുക. നിങ്ങൾക്ക് പരമാവധി നാല് നോമിനികളെ നിർദ്ദേശിക്കാം.
- നിങ്ങൾ ഓരോ മാസവും എത്ര രൂപ നിക്ഷേപിക്കുമെന്ന് തീരുമാനിക്കുക.
- നൽകിയ വിവരങ്ങളെല്ലാം ചെയ്യുക, തുടർന്ന് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ചെയ്യുക.
- ഈ പ്രക്രിയ പൂർത്തിയാക്കുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഈ ഘട്ടത്തിൽ നൽകുക.
- ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് വിജയകരമായി ആരംഭിച്ചു. അക്കൗണ്ട് ആക്ടിവേറ്റ് ആവുന്നതിനായി ഉടൻ തന്നെ ഫണ്ട് നിക്ഷേപിക്കുക.
ദേശ സ്നേഹ ദിനം, ഇന്ന് കേരളത്തിൽ ബാങ്ക് അവധിയാണോ, മറ്റ് അവധി ദിവസങ്ങൾ അറിയാം
പിപിഎഫ് പലിശ നിരക്കും കാലാവധിയും
പിപിഎഫ് താരതമ്യേന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിൽ 7.10% പലിശ നിരക്കാണ് പിപിഎഫ് ഉറപ്പാക്കുന്നത്. പിപിഎഫിൻ്റെ നിക്ഷേപ കാലാവധി 15 വർഷമാണ്. ഇതിൽ ലോക്ക്-ഇൻ പിരിയഡ് ഉൾപ്പെടുന്നു. എന്നാൽ ഈ 15 വർഷത്തിനു ശേഷം നിങ്ങൾ സമ്പാദ്യം വർദ്ധിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കാലാവധി നീട്ടാം. ഓരോ അഞ്ച് വർഷത്തെ ബ്ലോക്കുകളായിട്ട് കാലാവധി നീട്ടാൻ ഓപ്ഷനുണ്ട്. അത്തരത്തിൽ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ വലിയ തുക സ്വന്തമാക്കാം. മാത്രമല്ല പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശ നിരക്കുകളെല്ലാം ആദായ നികുതി വകുപ്പിൻ്റെ സെക്ഷൻ 80D പ്രകാരം ഇളവുകൾ നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications