'സമ്പത്ത് കാലത്ത് തൈ പത്ത് വെയ്യാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം' എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. നിങ്ങളുടെ കയ്യിൽ പണമുള്ള സമയത്ത് കുറച്ച് നീക്കിവെയ്ക്കുകയോ, നിക്ഷേപ പദ്ധതികളിൽ ചേരുകയോ ചെയ്താൽ അത്യാവശ്യത്തിന് പണം കടം വാങ്ങേണ്ടി വരില്ല എന്ന് സാരം. ഈ പ്രയോഗം ഏറ്റവും അനുയോജ്യമാകുന്നത് മാസ ശമ്പളം ലഭിക്കുന്ന ജോലിക്കാരുടെ കാര്യത്തിലാണ്. കാരണം ജോലി ചെയ്യുന്ന സമയത്ത് പണം നിക്ഷേപിച്ചില്ലെങ്കിൽ വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക ഭഗ്രത ഉണ്ടാകില്ല. അതുകൊണ്ടുതന്നെ സ്ഥിരമായ പ്രതിമാസ വരുമാനം നൽകുന്ന പദ്ധതി ആസൂത്രണം ചെയ്യണം.
ഒരു ഉറച്ച വിരമിക്കൽ മൂലധനം നിങ്ങൾക്ക് സാമ്പത്തിക ആശങ്കകളില്ലാതെ ജീവിതം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു. നിങ്ങൾക്ക് ആരോഗ്യം അത്ര നല്ലതല്ലെങ്കിൽ പോലും ആരെയും സാമ്പത്തികമായി ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കാൻ ഒരു ഉറപ്പായ വരുമാനം നിങ്ങളെ പ്രാപ്തരാക്കും.പുതിയ കാലത്ത് നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതുകൊണ്ടുതന്നെ ഇനിയും ഇത്തരം പദ്ധതികളിൽ ചേരാത്തവരുണ്ടെങ്കിൽ ഉടൻ തന്നെ ചേരണം. കാരണം വൈകുന്ന ഓരോ നിമിഷവും നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്ന ആകെ തുക കുറച്ച് കൊണ്ടിരിക്കും. മികച്ച വരുമാനം നേടാൻ സാധിക്കുന്ന 2 പദ്ധതികളുടെ വിശദാംശങ്ങൾ നോക്കാം.
1. നാഷണൽ പെൻഷൻ സിസ്റ്റം
എല്ലാ മേഖലകളിലുള്ളവര്‍ക്കും എന്‍പിഎസിലേക്ക് പണം സംഭാവന ചെയ്യാനാകും. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരെ സംബന്ധിച്ച് ജീവനക്കാരനും തൊഴിലുടമയും എന്‍പിഎസിലേക്ക് സംഭാവന ചെയ്യുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരില്‍ തൊഴിലുടമയുടെ സംഭാവന ഓപ്ഷണലാണ്. ഈ സ്കീമിന് കീഴിൽ ഒരു നിക്ഷേപകന് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 1,000 രൂപ സംഭാവന ചെയ്യാൻ കഴിയും. ഒരു സാമ്പത്തിക വർഷത്തിൽ ഈ സ്കീമിന് കീഴിൽ 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി ആനുകൂല്യങ്ങൾ അവകാശപ്പെടാം. വിരമിക്കുമ്പോൾ, നിക്ഷേപകർക്ക് അവരുടെ മെച്യൂരിറ്റി കോർപ്പസിന്റെ 60% ഒറ്റത്തവണയായി പിൻവലിക്കാം. ഇത് പൂർണ്ണമായും നികുതി രഹിതമാണ്. ബാക്കി 40% ഒരു ആന്വിറ്റി സ്കീം വാങ്ങാൻ ഉപയോഗിക്കണം.

പ്രതിമാസം 30,000 രൂപ പെൻഷൻ
പ്രതിമാസം 30,000 രൂപ പെൻഷൻ നേടുന്നതിനായി എൻപിഎസിൽ നിക്ഷേപം എങ്ങനെ ആസൂത്രണം ചെയ്യാമെന്ന് നോക്കാം:
പ്രതിമാസ നിക്ഷേപം: 10,000 രൂപ | കാലാവധി: 30 വർഷം
നിക്ഷേപിച്ച തുക: 36,00,000 രൂപ പ്രതീക്ഷിക്കുന്ന റിട്ടേൺ: പ്രതിവർഷം 10%
പ്രതീക്ഷിക്കുന്ന വരുമാനം: 1,91,93,253 രൂപ | ആകെ മൂല്യം: 2,27,93,253 രൂപ
കാലാവധി പൂർത്തിയാകുമ്പോൾ (60%) ഒറ്റത്തവണ പിൻവലിക്കൽ: 1,36,75,951 രൂപ
ആന്വിറ്റി പ്ലാനുകളുടെ 40% കോർപ്പസ്: 91,17,302 രൂപ
പ്രതിമാസം 30,000 രൂപ സ്ഥിരമായി പിൻവലിക്കാവുന്ന ഈ തുക നിക്ഷേപകന് ഏകദേശം 25 വർഷത്തേക്ക് സ്ഥിരമായ വരുമാനം നേടാൻ സഹായിക്കും.
2. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
പിപിഎഫ് എന്നത് ഒരു വ്യക്തിക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നേരിട്ട് അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്ന സമ്പാദ്യ പദ്ധതിയാണ്. 7.1 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.50 രൂപയുമാണ്.
30,000 രൂപ പെൻഷൻ
പ്രതിമാസ നിക്ഷേപം: 10,000 രൂപ | കാലാവധി: 30 വർഷം
നിക്ഷേപിച്ച തുക: 36,00,000 രൂപ | പ്രതീക്ഷിക്കുന്ന റിട്ടേൺ: പ്രതിവർഷം 7.1%
ലഭിച്ച പലിശ: 83,85,155 രൂപ | ആകെ മൂല്യം: 1,19,85,155 രൂപ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications