ആരോഗ്യ ഇൻഷൂറൻസിനായി നിങ്ങൾ നൽകുന്ന പ്രീമിയത്തിന് ഉതകുന്ന ആനുകൂല്യങ്ങളല്ല നിങ്ങൾക്ക് ലഭിക്കുന്നതെന്ന് തോന്നുന്നുണ്ടെങ്കിലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ നിങ്ങളുടെ നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിൽ നിങ്ങൾ തൃപ്‌തനല്ലെന്നുണ്ടോ? എങ്കിൽ ഒരു മികച്ച പ്ലാൻ ലഭിക്കുന്നതിനായി നിങ്ങൾക്ക് മറ്റൊരു ഇൻഷുറൻസിലേക്ക് നിലവിലെ പ്ലാൻ പോർട്ട് ചെയ്യാൻ കഴിയുന്നതാണ്.
നിലവിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എങ്ങനെയാണ് പോർട്ട് ചെയ്യുക?
നിങ്ങളുടെ നിലവിലെ പോളിസി പ്രാബല്യത്തിൽ ഉള്ളപ്പോൾ തന്നെ ആ പോളിസി പോർട്ട് ചെയ്യുന്നതിനുള്ള പേപ്പർവർക്ക് ആരംഭിക്കണം. സാധാരണയായി പോർട്ടിംഗ് പ്രക്രിയ പൂർത്തിയാകാൻ 45 ദിവസമെങ്കിലും എടുക്കുന്നതാണ്. അതിനാൽ തന്നെ നിങ്ങളുടെ പോളിസി അവസാനിക്കുന്ന തീയതിയുടെ 45 ദിവസം മുമ്പെങ്കിലും പോർട്ടിംഗ് പ്രക്രിയ ആരംഭിക്കണം. ഒരു പോളിസി പോർട്ട് ചെയ്യുന്നതിന് നിങ്ങൾ പുതിയ പോളിസിയുടെ പ്രൊപ്പോസൽ ഫോമിനൊപ്പം ഒരു പോർട്ടബിലിറ്റി ഫോമും ചുവടെ സൂചിപ്പിച്ച രേഖകളും നൽകേണ്ടതുണ്ട്;

-പോളിസി ഷെഡ്യൂളിന്റെയോ റിന്യൂവൽ നോട്ടീസിന്റേയോ ഒരു പകർപ്പ്.
-പോളിസി വർഷത്തിൽ ക്ലെയിമുകളൊന്നും നടത്തിയിട്ടില്ലെന്ന് കാണിച്ചുകൊണ്ടുള്ള ഡിക്ലറേഷൻ ലെറ്റർ.
-നിങ്ങൾ ഇതിനകം ഒരു ക്ലെയിം നടത്തിയിട്ടുണ്ടെങ്കിൽ, ഡിസ്‌ചാർജ് സമ്മറി, ഇൻവെസ്‌റ്റിഗേഷൻ, ഫോളോ അപ്പ് റിപ്പോർട്ടുകളുടെ പകർപ്പ് എന്നിവ സമർപ്പിക്കണം.
-മുൻകാല മെഡിക്കൽ റിപ്പോർട്ടുകൾ, ചികിത്സയെക്കുറിച്ചുള്ള രേഖകളുടെ പകർപ്പുകൾ എന്നിവയും ആവശ്യമാണ്.
പോളിസി പോർട്ട് ചെയ്യാൻ ആവശ്യമായ എല്ലാ രേഖകളും നിങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ, പുതിയ ഇൻഷുറൻസ് കമ്പനി നിലവിലുള്ള ഇൻഷുററിൽ നിന്നും ഐആർഡിഎഐ പോർട്ടൽ വഴി വിശദാംശങ്ങൾ പരിശോധിക്കും.
നിലവിലുള്ള ഇൻഷുററിൽ നിന്നും വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, പുതിയ ഇൻഷുറർക്ക് പോർട്ടബിളിറ്റി നിർദ്ദേശം സ്വീകരിക്കാം അല്ലെങ്കിൽ പോളിസി ഹോൾഡർക്ക് ഒരു കൗണ്ടർ പ്രൊപ്പോസൽ നൽകാം. പോർട്ടബിലിറ്റി ഫോം
സമർപ്പിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനി ഉപഭോക്താവിന് ഒരു കൗണ്ടർ പ്രൊപ്പോസൽ നൽകുന്നില്ലെങ്കിൽ, കമ്പനി പോർട്ടബിലിറ്റി അപേക്ഷ സ്വീകരിക്കേണ്ടതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications