അസംഘടിത മേഖലയിലെ ആളുകളെ സാമ്പത്തികമായി സുരക്ഷിതരാക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. നേരത്തെ, ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) അക്കൌണ്ടുകളുള്ള ആളുകൾക്ക് സർക്കാർ പ്രതിവർഷം 1,000 രൂപ സംഭാവന നൽകിയിരുന്നു. പിന്നീട്, ദേശീയ പെൻഷൻ പദ്ധതിക്ക് പകരം ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഇതിൽ ഇന്ത്യയിലെ 18 മുതൽ 40 വയസ് വരെ പ്രായമുള്ള ഏതൊരു പൗരനും അംഗങ്ങളാകാം.
ആവശ്യമായവ
ഒരു വ്യക്തിയ്ക്ക് 60 വയസ്സ് തികയുമ്പോൾ പ്രതിമാസം 5,000 രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. കുറഞ്ഞത് 20 വർഷമെങ്കിലും നിങ്ങൾക്ക് സംഭാവന നൽകാൻ കഴിയും. ഇതിനായി നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു ബാങ്ക് അക്കൌണ്ടും കൂടാതെ സാധുവായ ഒരു മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
നേരത്തേയുള്ള പിൻവലിക്കൽ
സ്വാവലമ്പൻ യോജനയിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് സ്വയമേ അടൽ പെൻഷൻ യോജന പ്രകാരം ആനുകൂല്യങ്ങൾ നേടാൻ കഴിയും. രോഗം അല്ലെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണം പോലുള്ള സാഹചര്യങ്ങളിലൊഴികെ പെൻഷനിൽ നിന്ന് നേരത്തെയുള്ള പിൻവലിക്കൽ അനുവദീയമല്ല. നിങ്ങൾ നേരത്തെ തന്നെ പദ്ധതിയിൽ ചേർന്നാൽ സംഭാവന തുക കുറയും.
അടൽ പെൻഷൻ യോജനയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
- എല്ലാ ദേശീയ ബാങ്കുകളും പെൻഷൻ യോജന നൽകുന്നുണ്ട്, അതിനാൽ, നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് സന്ദർശിച്ച് സ്വയം അടൽ പെൻഷൻ യോജനയിൽ രജിസ്റ്റർ ചെയ്യാം.
- രജിസ്ട്രേഷൻ ഫോമുകൾ ഓൺലൈനിലും ബാങ്ക് ബ്രാഞ്ചുകളിലും ലഭ്യമാണ്. നിങ്ങൾക്ക് ഫോം ഡൌൺലോഡ് ചെയ്ത് ബാങ്കിൽ സമർപ്പിക്കാം. അല്ലെങ്കിൽ ബാങ്കിൽ തന്നെ പൂരിപ്പിച്ച് സമർപ്പിക്കാം.
- സാധുവായ ഒരു മൊബൈൽ നമ്പർ നൽകുക.
- നിങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി നൽകുക
- നിങ്ങളുടെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
പെൻഷൻ സ്ലാബ്
പെൻഷൻ പദ്ധതിയ്ക്കായി സംഭാവന ചെയ്യേണ്ട തുക പെൻഷൻ യോജനയ്ക്കായി നിങ്ങൾ സ്വയം രജിസ്റ്റർ ചെയ്യുന്ന പ്രായത്തെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള പെൻഷൻ സ്ലാബും തിരഞ്ഞെടുക്കാം. കൂടാതെ പ്രതിമാസ, അർദ്ധ വാർഷിക, അല്ലെങ്കിൽ ത്രൈമാസം എന്നിങ്ങനെ നിക്ഷേപ തുക അടയ്ക്കാനുള്ള സമയവും തിരഞ്ഞെടുക്കാവുന്നതാണ്.
പ്രായവും നിക്ഷേപ തുകയും
നിങ്ങൾ 18 വയസിൽ സ്വയം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, നിങ്ങൾ പ്രതിമാസം 42 രൂപ മാത്രം സംഭാവന നൽകിയാൽ മതി. പക്ഷേ, നിങ്ങൾ 40 വയസ്സിലാണ് അടൽ പെൻഷൻ യോജനയിൽ രജിസ്റ്റർ ചെയ്യുന്നതെങ്കിൽ പ്രതിമാസം 291 രൂപ സംഭാവന നൽകേണ്ടതുണ്ട്. സമാനമായ രീതിയിൽ, നിങ്ങൾ 18 വയസിൽ പ്രതിമാസം 5,000 രൂപ പെൻഷന്റെ സ്ലാബിൽ ചേരാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രതിമാസം 210 രൂപയും 40 വയസിൽ ചേരുകയാണെങ്കിൽ 1,454 രൂപയും സംഭാവന നൽകേണ്ടിവരും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications