സാങ്കേതികവിദ്യയുടെ നവീകരണത്തോടെ ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് കൂടുതല്‍ എളുപ്പമുള്ളതായി മാറി. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ ബാങ്ക് ബാലന്‍സ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ബില്ലുകള്‍, ഏറ്റവും പുതിയ ഇടപാടുകള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു ക്ലിക്കിലൂടെ എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. മൊബൈല്‍ ബാങ്കിംഗ് തീര്‍ച്ചയായും നിങ്ങളുടെ ജീവിതം സുഗമമാക്കിയിട്ടുണ്ട്. വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പിഎന്‍ബി മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് തടസരഹിതവും സൗകര്യപ്രദവുമായ രീതിയില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നതാണ്. ബാങ്കുകളിലെ നീണ്ട നിരകളില്‍ നില്ക്കുന്നതില് നിന്ന് ഈ സേവനം നിങ്ങളെ രക്ഷിക്കുന്നു. മറ്റ് രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രക്രിയ വളരെ സുഗമമാണ്. ഇത് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും നിങ്ങളുടെ ബാങ്കിന്റെ വിശദാംശങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നേടാനും സഹായിക്കുന്നു. മറ്റ് ബാങ്കുകളെപ്പോലെ പഞ്ചാബ് നാഷണല്‍ ബാങ്കും മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്കുന്നു.
പിഎന്‍ബി മൊബൈല്‍ ബാങ്കിംഗിന്റെ നേട്ടങ്ങള്‍
- മറ്റ് പിന്‍ബി അക്കൗണ്ട് ഉടമകള്‍ക്കും പിഎന്‍ബി ഇതര അക്കൗണ്ട് ഉടമകള്‍ക്കും ഫണ്ട് കൈമാറ്റം നടത്തുക.
- മൊബൈല്‍ ബില്‍ പേയ്മെന്റുകള്‍, ഡാറ്റ കാര്‍ഡുകള്‍ മുതലായ മറ്റ് യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകളും നിങ്ങള്‍ക്ക് നടത്താം.
- അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ഫണ്ട് കൈമാറ്റം മുതലായ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം.
- ചെക്ക് അനുബന്ധവും മറ്റ് ഓഫ്ലൈന് ബാങ്ക് സേവനങ്ങളും നേടുക.
കൂടുതൽ മേഖലകൾ സ്വകാര്യവത്ക്കരിക്കും; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി
പിഎന്‍ബി
നിങ്ങള്‍ക്ക് പിഎന്‍ബി മൊബൈല്‍ ബാങ്കിംഗിനായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ആ പ്രക്രിയ എങ്ങനെ പൂര്‍ത്തിയാക്കാമെന്ന് ചുവടെ നല്കുന്നു.
1. പഞ്ചാബ് നാഷണല്‍ ബാങ്ക് ബാങ്കിംഗ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ തുറക്കുക.
2. ശേഷം, രജിസ്ട്രേഷനായി ' പുതിയ ഉപയോക്താവ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
3. ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ നല്‍കുക. ശേഷം, മൊബൈല്‍ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗിനായി രജിസ്റ്റര്‍ ചെയ്യണോ അതോ രണ്ടും തിരഞ്ഞെടുക്കണോ എന്ന് നിങ്ങളോട് ആവശ്യപ്പെടും.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കുന്നതായിരിക്കും. ശേഷം ഒടിപി നല്കി തുടരുക.
5. ശേഷം നിങ്ങളുട ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക.
6. അടുത്ത ഘട്ടത്തില്‍ നിങ്ങളുടെ പിഎന്‍ബി മൊബൈല്‍ ബാങ്കിംഗും ഇടപാട് പാസ്വേര്ഡും നല്‍കുക.
7. ഇപ്പോള്‍, സൈന്‍-ഇന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഉപയോക്തൃ ഐഡി നല്കി MPIN സജ്ജമാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
