രാജ്യത്തെ സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾക്കും നികുതി അടക്കുന്നതിനും പാൻ കാർഡ് അഥവാ പെർമെനന്റ് അക്കൗണ്ട് നമ്പർ അത്യാവശ്യമാണ്. പാൻ കാർഡ് ഉപയോഗത്തിലൂടെ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഖമമാവുകയും എളുപ്പത്തിൽ നികുതി അടക്കാനും സാധിക്കും. എന്നാൽ പാൻ 2.0 നിലവിൽ വന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. പാൻ 2.0ൽ ക്യൂ.ആർ കോഡ് ഉൾപ്പെടുന്നു.
നിലവിൽ പാൻ 2.0 എത്തിയതിനാൽ കാർഡുകൾ പുതുക്കുന്നതിനും വീണ്ടും അച്ചടിക്കുന്നതിനുമുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമായി. നിങ്ങളുടെ നിലവിലെ പാൻ കാർഡ് നഷ്ടപ്പെട്ട് പോയെങ്കിൽ നികുതി ദായകർക്ക് ഈ എംബഡഡ് ക്യു.ആർ കോഡ് ഉൾപ്പെടുന്ന പാൻ കാർഡ് റീപ്രിൻഡ് ചെയ്യാം. അതിന് 50 രൂപയാണ് ചാർജ്. NSDL അല്ലെങ്കിൽ UTI ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി സർവീസസ് ലിമിറ്റഡ് (UTIITSL) എന്നീ അംഗീകൃത സേവന ദാതാക്കളിൽ നിന്നും നിങ്ങളുടെ പാൻ കാർഡിൻ്റെ റീപ്രിൻ്റായി അപേക്ഷിക്കാം.
ഇങ്ങനെ റീപ്രിൻഡ് ചെയ്ത കാർഡിൽ നികുതിദായകൻ്റെ വിവരങ്ങൾ അടങ്ങുന്ന ഒരു ക്യു.ആർ കോഡ് കാണാം. കൂടാതെ ഈ വിവരങ്ങൾ നികുതിദായകൻ്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്സിലേയ്ക്കും എത്തും.
NSDL വെബ്സൈറ്റിൽ നിന്ന് പാൻ കാർഡ് അപേക്ഷിക്കാം....
- https://www.onlineservices.nsdl.com/paam/ReprintEPan.html വെബ്സൈറ്റ് സന്ദർശിക്കുക.
- നിങ്ങളുടെ പാൻ, ആധാർ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
- മുകളിലെ വിവരങ്ങൾ നൽകിയ ശേഷം പുതിയ പേജിൽ, നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കുക.
- ഒ.ടി.പി ലഭിക്കുന്നതിനായി മൊബൈൽ നമ്പർ/ ഈ-മെയിൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഒ.ടി.പി അയക്കുക.

- ക്യുആർ കോഡുള്ള പാൻ കാർഡ് റീപ്രിൻ്റിന് നിങ്ങളുടെ പേയ്‌മെൻ്റ് മോഡ് തിരഞ്ഞെടുത്ത് 50 രൂപ അടക്കുക.
- സേവന നിബന്ധനകളുടെ ഭാഗത്ത് 'ഐ എഗ്രീ' എന്ന് ടിക്ക് ചെയ്ത് 'സബ്മിറ്റ്' ക്ലിക്കുചെയ്യുക.
- പേയ്മെന്റിന് ശേഷം, അക്നോളജ്‌മെൻ്റ് രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
- 24 മണിക്കൂറിന് ശേഷം വെബ്‌സൈറ്റിൽ നിന്ന് ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ ഈ രസീത് ഉപയോഗിക്കുക.
- റീപ്രിൻഡ് ചെയ്ത പാൻ കാർഡ് നിങ്ങളുടെ ഔദ്യോഗിക അ്രസ്സിലേയ്ക്ക് തന്നെ അയയ്ക്കും. ഏകദേശം 15-20 ദിവസത്തിനുള്ളിൽ പാൻ കാർഡ് നിങ്ങൾക്ക് ലഭിക്കും.
UTIITSL-ൽ നിന്ന് നിങ്ങളുടെ ഇ-പാൻ എങ്ങനെ ഡൗൺലോഡ് ചെയ്യാം...?
- ആദ്യം UTIITSL ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
- 'പാൻ കാർഡ് റീപ്രിൻ്റ് ചെയ്യുക' എന്ന വിഭാഗം തിരഞ്ഞെടുക്കാം
- ശേഷം 'റീ പ്രിൻ്റ് പാൻ കാർഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇവിടെ നിങ്ങളുടെ വിവരങ്ങൾ നൽകുക:
- നിങ്ങളുടെ പെർമെനന്റ് അക്കൗണ്ട് നമ്പർ ( പാൻ നമ്പർ) നൽകുക.
- നിങ്ങളുടെ ജനനത്തീയതി നൽകുക.
- താഴെ നൽകിയിരിക്കുന്ന ക്യാപ്‌ച കൃത്യമായി ടൈപ്പ് ചെയ്ത് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇനി പേയ്മെന്റ് അടക്കുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇമെയിലിലേക്ക് എത്തിയ ഒ.ടി.പി പരിശോധിക്കുക.
- ഫിസിക്കൽ പാൻ കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത അഡ്രസ്സിലേക്ക് അയയ്‌ക്കും.
- പാൻ കാർഡിൻ്റെ ഡിജിറ്റൽ കോപ്പി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് എത്തും.
നിങ്ങളുടെ നിലവിലെ പാൻ കാർഡ് ഇപ്പോഴും വാലിഡാണ്. പാൻ 2.0 വന്നതോടെ നിലവിലെ കാർഡ് ഉപയോഗ ശൂന്യമാവും എന്ന് അർത്ഥമില്ല. നിലവിലെ പാൻ കാർഡ് നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താൽ ഇത്തരത്തിൽ ക്യൂ.ആർ കോഡുള്ള പാൻ കാർഡിനായി വീണ്ടും അപേക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
