ന്യൂ ഡൽഹി: ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയിൽ നമ്മുടെ എല്ലാ നിക്ഷേപങ്ങളും കൃത്യമായി ട്രാക്ക് ചെയ്ത് പരിപാലിക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. പലപ്പോഴും കൃത്യമായ ഇടവേളകളിൽ പണം നിക്ഷേപിച്ച് നിക്ഷേപങ്ങൾ ആക്റ്റീവായി നിലനിർത്താൻ മറക്കുന്നവരാണ് പലരും. മിക്ക ആളുകളും ഇതിനു പരിഹാരമായി സാധാരണ ഓട്ടോ ഡെബിറ്റ് ഫെസിലിറ്റിയാണ് ഉപയോഗിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങളുടെ സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), ആവർത്തന നിക്ഷേപം (RD) എന്നിവ നിഷ്ക്രീയമായലോ ഹെൽത്ത് ഇൻഷൂറൻസ് പോളിസി ലാപ്സായലോ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
സുകന്യ സമൃദ്ധി യോജന
ഇന്ത്യയിലെ സ്ഥിരതാമസക്കാരായ പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പത്ത് വയസ്സുവരെയുള്ള പെൺകുട്ടികൾക്കായി അവരുടെ മാതാപിതാക്കൾക്കോ മറ്റ് രക്ഷിതാക്കൾക്കോ ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്. കുറഞ്ഞത് 250 രൂപ (മുൻപ് ഇത് 1000 രൂപയായിരുന്നു) നിക്ഷേപിച്ചുകൊണ്ട് അക്കൗണ്ട് തുടങ്ങാം. ഒരു ധനകാര്യ വർഷത്തിൽ എപ്പോൾ വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്. പരമാവധി 1,50,000 രൂപ വരെ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്ക് (ഒക്ടോബർ മുതൽ ഡിസംബർ വരെ) 7.9 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ഒരു വർഷത്തിൽ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കാതിരുന്നാൽ അക്കൗണ്ട് 'ഡിസ്കണ്ടിന്യൂഡ്' ആയി കണക്കാക്കും. പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്കിന്റെ ബ്രാഞ്ചിനെ സമീപിച്ചുകൊണ്ട് നിങ്ങൾക്ക് ഈ അക്കൗണ്ട് പുതുക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. അതിനായി പണമടയ്ക്കാത്ത ഓരോ വർഷത്തേക്കുമായി കുറഞ്ഞത് 1000 രൂപയും പിഴയായി പ്രതിവർഷം 50 രൂപയും നൽകേണ്ടതാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
കേന്ദ്ര സർക്കാർ നൽകുന്ന നികുതിയിളവ് സൗജന്യ സേവിംഗ്സാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഒരു ധനകാര്യ വർഷത്തിൽ കുറഞ്ഞത് 500 രൂപ നിക്ഷേപിച്ചില്ലെങ്കിൽ നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് നിഷ്ക്രീയമാകുന്നതാണ്. ഇങ്ങനെ അക്കൗണ്ട് നിഷ്ക്രീയമാകുകയാണെങ്കിൽ അക്കൗണ്ട് ഉടമയ്ക്ക് പണം പിൻവലിക്കാനോ വായ്പയെടുക്കാനോ കഴിയില്ല. ഇങ്ങനെ നിഷ്ക്രീയമായ അക്കൗണ്ട് പുതുക്കണമെങ്കിൽ പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്കിന്റെ ബ്രാഞ്ചിനെ സമീപിച്ച് നിങ്ങൾക്ക് ഈ അക്കൗണ്ട് പുതുക്കുന്നതിനായി അപേക്ഷിക്കേണ്ടതാണ്. നിങ്ങൾ പണമടയ്ക്കാത്ത ഓരോ വർഷത്തേക്കുമായി കുറഞ്ഞത് 500 രൂപയും പിഴയായി പ്രതിവർഷം 50 രൂപയും നിക്ഷേപിക്കേണ്ടതുണ്ട്.
ആവർത്തന നിക്ഷേപം (RD)
സ്ഥിര വരുമാനമുള്ള ആളുകൾക്ക് ഓരോ മാസവും ഒരു നിശ്ചിത തുക അവരുടെ ആർ ഡി അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം, ഇതിന് സ്ഥിര നിക്ഷേപങ്ങൾക്ക് ബാധകമായ നിരക്കിൽ പലിശ ലഭിക്കുന്നതാണ്. നിങ്ങൾ ഇതിന്റെ തവണകൾ കൃത്യമായി അടയ്ക്കാൻ വിട്ടുപോവുകയാണെങ്കിൽ ഈ അക്കൗണ്ട് നിഷ്ക്രീയമാകുന്നതാണ്. മൂന്നോ അതിലധികമോ തവണകൾ മുടങ്ങുകയാണെങ്കിൽ ഒരോ മാസത്തിനുമായി 10 രൂപ സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതാണ്. എന്നിരുന്നാലും നിങ്ങൾ തുടർച്ചയായി 6 തവണകൾ പണമടക്കാതിരുന്നാൽ അക്കൗണ്ട് കാലാവധി ആവുന്നതിന് മുമ്പ് തന്നെ ക്ലോസ് ചെയ്യുകയും ബാക്കി തുക അക്കൗണ്ട് ഉടമയ്ക്ക് നൽകുകയും ചെയ്യും. പിഴ നൽകിയ ശേഷം അക്കൗണ്ട് റെഗുലറൈസ് ചെയ്യാവുന്നതാണ്. ഇതിനായി അഞ്ച് വർഷത്തിൽ കുറയാത്ത കാലയളവിലേക്ക് പ്രതിമാസം 100 രൂപയ്ക്ക് 1.5 രൂപയും അഞ്ച് വർഷത്തിൽ കുടുതലായുള്ള കാലയളവിലേക്ക് പ്രതിമാസം 100 രൂപയ്ക്ക് 2 രൂപയും പിഴ ഈടാക്കുന്നതാണ്.
ഹെൽത്ത് ഇൻഷൂറൻസ് പോളിസി
30 ദിവസത്തെ ഗ്രേസ് പിരീഡിനുള്ളിൽ പണമടച്ചില്ലെങ്കിൽ നിങ്ങളുടെ ഹെൽത്ത് ഇൻഷൂറൻസ് പോളിസി ലാപ്സാവുന്നതാണ്. കൂടാതെ ഈ ലാപ്സ് പിരീഡിൽ നിങ്ങൾക്ക് ഹെൽത്ത് കവറേജ് ലഭിക്കുകയുമില്ല. ഇങ്ങനെയുള്ള അക്കൗണ്ട് പുതുക്കണമെങ്കിൽ, കവറേജ് ഇല്ലാത്ത കാലയളവിൽ നിങ്ങൾക്ക് അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ഇൻഷൂററിനെ ബോധ്യപ്പെടുത്തേണ്ടി വരും. പ്രീമിയം പേയ്‌മെന്റ് ഒന്നിൽ കൂടുതൽ തവണ അടയ്ക്കാതിരുന്നാൽ ഈ പോളിസി പിന്നീട് പുതുക്കാൻ കഴിയില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications