ഇന്ത്യയിൽ മൊബൈൽ ബാങ്കിംഗ് ഇടപാടുകൾ വർദ്ധിച്ചു വരികയാണ്. ബാങ്കിൽ പോകാതെ തന്നെ ആളുകൾക്ക് സ്വന്തം വീട്ടിലിരുന്ന്, സ്വന്തം മൊബൈലിലൂടെ തന്നെ ഇടപാടുകൾ നടത്താം. ഇത്തരത്തിൽ ഓൺലൈനായി ഒരു അക്കൌണ്ടിൽ നിന്ന് മറ്റൊരു അക്കൌണ്ടിലേയ്ക്ക് പണം കൈമാറാൻ നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് അറിയാമോ? മൊബൈൽ ബാങ്കിംഗ് വഴി നിങ്ങൾക്ക് പണം കൈമാറാൻ സാധിക്കുന്ന മൂന്ന് രീതികൾ പരിശോധിക്കാം.
എൻഇഎഫ്ടി (നെഫ്റ്റ്)
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഏതെങ്കിലും ബാങ്ക് ശാഖയിലെ ഒരു അക്കൌണ്ടിൽ നിന്ന് ഇലക്ട്രോണിക് രീതിയിൽ മറ്റൊരു ബാങ്ക് ശാഖയിലോ അതേ ബാങ്കിന്റെ തന്നെ ശാഖയിലോ അക്കൌണ്ടുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവടങ്ങളിലേയ്ക്ക് നെഫ്റ്റ് വഴി പണം കൈമാറാം. ബാങ്ക് അക്കൌണ്ട് ഇല്ലാത്ത വ്യക്തികൾക്ക് പോലും നെഫ്റ്റ് സേവനം ലഭിക്കുന്ന ശാഖകൾ വഴി പണം മറ്റൊരു അക്കൌണ്ടിലേയ്ക്ക് നിക്ഷേപിക്കാം. നെഫ്റ്റിന് കീഴിലുള്ള ഓരോ ഇടപാടും പരമാവധി 50,000 രൂപ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ആവശ്യമായ വിവരങ്ങൾ
നെഫ്റ്റ് ഇടപാടുകൾ നടത്തുന്നതിന് നിങ്ങളുടെ പൂർണ്ണ വിലാസം, ടെലിഫോൺ നമ്പർ എന്നിവ പോലുള്ള വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. നെഫ്റ്റ് വഴി പണം സ്വീകരിക്കുന്നവർക്ക് ഫീസ് നിരക്കുകൾ ഒന്നും തന്നെ ബാധകമല്ല. എന്നാൽ നിങ്ങൾ പണം കൈമാറുകയാണെങ്കിൽ നിങ്ങൾ ഒരു നിശ്ചിത ഫീസ് നൽകേണ്ടി വരും.
ഫീസ് നിരക്ക്
10,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ബാങ്കുകൾക്ക് 2.25 രൂപ വരെ ഈടാക്കാം. 10,000 മുതൽ 1 ലക്ഷം വരെയുള്ള ഇടപാടുകൾക്ക്, 4.75 രൂപ വരെയാണ് ഫീസ്. 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിലുള്ള ഇടപാടുകൾക്ക്, 14.75 രൂപ വരെയും 2 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക്,. 24.75 രൂപ വരെയുമാണ് ഫീസ്. ജിഎസ്ടി ഒഴികെയുള്ള നിരക്കാണിത്. മാത്രമല്ല റിസർവ് ബാങ്ക് (ആർബിഐ) നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്കുകളാണ് ഇവ.
സമയ പരിധി
സാധാരണഗതിയിൽ, രണ്ട് മണിക്കൂറിനുള്ളിൽ നെഫ്റ്റ് വഴി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും. നിശ്ചിത സമയത്തിനുള്ളിൽ നെഫ്റ്റ് ഇടപാട് ക്രെഡിറ്റ് ചെയ്യുകയോ തിരികെ നൽകുകയോ ചെയ്തില്ലെങ്കിൽ, നിലവിലെ ആർബിഐ ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി അനുസരിച്ച് റിപ്പോ നിരക്ക് (ആർബിഐ ബാങ്കുകൾക്ക് വായ്പ നൽകുന്ന പലിശ നിരക്ക്) കൂടാതെ 2% പിഴ പലിശ കൂടി നൽകാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ട്.
ആർടിജിഎസ്
ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കുള്ളതാണ് ആർടിജിഎസ് സേവനം. ആർടിജിഎസ് ഉപയോഗിച്ച് നിങ്ങൾക്ക് കൈമാറാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. ഉയർന്ന പരിധികളില്ല. ഇടപാടിന്റെ പ്രോസസ്സിംഗ് തത്സമയം നടത്തുന്ന സംവിധാനമാണ് ആർടിജിഎസിന്റേത്. അതിനാൽ പണം അയയ്ക്കുന്ന ഉടൻ തന്നെ സ്വീകർത്താവിന് ലഭിക്കും. എന്നാൽ പ്രവർത്തി ദിനങ്ങളിലും പ്രവർത്തി സമയത്തും മാത്രമേ ആർടിജിഎസ് സേവനം ലഭ്യമാകൂ.
ഫീസ്
ആർടിജിഎസ് വഴി പണം കൈമാറുന്നതിന് മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ബാങ്ക് ശാഖ സന്ദർശിക്കുകയോ ചെയ്യാം. ആർടിജിഎസ് വഴി പണം സ്വീകരിക്കുന്നതിന് നിങ്ങൾ യാതൊരു ചാർജും നൽകേണ്ടതില്ല, എന്നാൽ 2 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിൽ പണം കൈമാറാൻ 24.50 രൂപ വരെയും 5 ലക്ഷത്തിന് മുകളിലുള്ള തുക കൈമാറുന്നതിന് 49.50 രൂപ വരെയും നൽകേണ്ടിവരും.
ഐഎംപിഎസ്
അവധിദിനങ്ങൾ ഉൾപ്പെടെ മുഴുവൻ സമയവും ലഭ്യമായ ഒരു തത്സമയ പേയ്‌മെന്റ് സേവനമാണിത്. ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾ വഴിയും റിസർവ് ബാങ്ക് അംഗീകൃത പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റുകൾ (പിപിഐ) വഴിയും പണം കൈമാറാൻ ഉപഭോക്താക്കൾക്ക് സാധിക്കും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. മൊബൈൽ, ഇൻറർനെറ്റ് അല്ലെങ്കിൽ എടിഎം എന്നിവ വഴി ഐഎംപിഎസ് വഴി പണം കൈമാറ്റം നടത്താം. ഐഎംപിഎസ് വഴിയുള്ള ഇടപാടുകളുടെ നിരക്ക് ബാങ്കുകളും പിപിഐകളുമാണ് തീരുമാനിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
