ജീവിതത്തിൽ ലക്ഷ്യങ്ങൾ നിറവേറ്റണമെങ്കിൽ ജോലി അത്യാവശ്യമാണ്. എന്നാൽ ചിലർക്ക് വീടും, നാടും വിട്ട് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകാൻ താൽപര്യമുണ്ടാകില്ല. സിനിമയിൽ ദിലീപ് പറയുന്നത് പോലെ " നമുക്ക് നമുടെ വീട്, നാട്, സൈക്കിൾ, റേഷൻ കട " , അതായത് ഗൃഹാതുരത്വമാണ് ചിലർക്ക് പ്രിയം. എന്നാൽ അത്തരക്കാർക്ക് ചെയ്യാവുന്ന നിരവധി ജോലികൾ ഇന്നുണ്ട്. ഒരു ലാപ്‌ടോപ്പ്, വെബ്‌ക്യാം, നല്ല ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഉണ്ടെങ്കിൽ ആർക്കും വരുമാനം കണ്ടെത്താം. വീടിനെ സ്വന്തം ബിസിനസ് ഹബ്ബാക്കി മാറ്റി വരുമാനം കണ്ടെത്താനുള്ള മാർഗങ്ങൾ വിശദമായി അറിയാം
1. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുക
അനന്തമായ സാധ്യതകളാണ് സോഷ്യൽ മീഡിയ തുറന്നിടുന്നത്. കേവലം സമയം കളയാനുള്ള വഴികൾക്കപ്പുറത്തേക്ക് പണം കണ്ടെത്താനുള്ള വഴികളും സോഷ്യൽ മീഡിയയിലുണ്ട്. ആകർഷകമായ വീഡിയോ നിർമിച്ച് യൂ ട്യൂബ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നും വരുമാനം കണ്ടെത്താം. നിരന്തരം വീഡിയോ പോസ്റ്റ് ചെയ്താൽ മാത്രമേ വരുമാനം ലഭിക്കുകയുള്ളു എന്ന കാര്യം മറക്കരുത്.

യൂട്യൂബിൽ നിന്നും വരുമാനം നേടണമെങ്കിൽ കർശനമായ നിബന്ധനകളുണ്ട്. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 500 സബ്സ്ക്രൈബർ, 3000 മണിക്കൂർ വാച്ച് ടൈം തുടങ്ങിയവയാണ് ആദ്യം മറികടക്കേണ്ട നിബന്ധനകൾ. ആകർഷകമായ വീഡിയോ നിർമ്മിച്ചോ വീഡിയോ ഗെയിമുകൾ പ്രദർശിപ്പിക്കുകയോ ചെയ്താൽ എളുപ്പത്തിൽ നിബന്ധനകൾ മറികടക്കാൻ കഴിയും. വീഡിയോ കാണുന്നവരുടെ എണ്ണം കൂടുന്നതിനു അനുസരിച്ച് വരുമാനം നേടാനാകും. ഓരോ പ്ലാറ്റ്‌ഫോമിന്റെയും തനതായ സവിശേഷതകൾ പ്രയോജനപ്പെടുത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
2. പോഡ്കാസ്റ്റ്
റേഡിയോയുടെ സമാനമായ ഒരു പ്ലാറ്റ്‌ഫോമാണ് പോഡ്‍കാസ്‌റ്റ്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ സംസാരിക്കാൻ ആഗ്രഹമുള്ളവർക്ക് ആയിട്ടുള്ള വേദിയാണിത്. എപ്പിസോഡുകൾ ആയിട്ടും പരമ്പരകളായിട്ടും വിഷയം അവതരിപ്പിക്കാം. മലയാളം ഉൾപ്പെടെയുള്ള ഭാഷകളില്‍ ആളുകള്‍ പോഡ്‍കാസ്റ്റ് ചെയ്യുന്നു. ദിവസേനയോ ആഴ്ച്ചകളിലോ ആണ് മിക്കപ്പോഴും എപ്പിസോഡുകള്‍. പോഡ്‍കാസ്‌റ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ തെരഞ്ഞെടുത്ത വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന വോയ്‌സ് റെക്കോർഡ് ചെയ്‌ത് ഇതുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് പബ്ലിഷ് ചെയ്യാം. കൃത്യമായി പോഡ് കാസ്റ്റിങ് നടത്തിയാൽ അതിലൂടെയും വരുമാനം കണ്ടെത്താനാകും
3. ലോക്കൽ ന്യൂസ് ഇൻസ്റ്റഗ്രാം പേജ്
ഇൻസ്റ്റഗ്രാമിൽ ഒരു ലോക്കൽ ന്യൂസ് പേജ് ഉണ്ടാക്കുക. അതിൽ ചുറ്റുപാടുകളിലെ വാർത്തകൾ ഷെയർ ചെയ്യുക . അപകട വാർത്ത മുതൽ വലിയ ഇവന്റുകളുടെ വാർത്തകൾ വരെ അതിലേക്ക് പോസ്റ്റായി ഇടാം. പിന്തുടരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് പേജിൽ ഫീച്ചർ ചെയ്യുന്നതിന് പ്രാദേശിക ബിസിനസുകളിൽ നിന്ന് പണം ഈടാക്കാം. മൂല്യവത്തായ ഉള്ളടക്കം ഉപയോഗിച്ച് യഥാർത്ഥ പ്രേക്ഷകരെ സൃഷ്ടിക്കുകയും അമിതമായ പരസ്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.
4. വീഡിയോ എഡിറ്റിങ്
സോഷ്യൽ മീഡിയയിലുടനീളം വീഡിയോ ഉള്ളടക്കത്തിന് ഉയർന്ന ഡിമാൻഡാണ്, എന്നാൽ എല്ലാവർക്കും ഫലപ്രദമായ വീഡിയോ എഡിറ്റിംഗിനുള്ള കഴിവുകളോ സമയമോ ഇല്ല. അതുകൊണ്ടു തന്നെ ആ മേഖലയിൽ കഴിവുള്ളവർക്ക് വരുമാനം കണ്ടെത്താൻ എളുപ്പമാണ്.
5. ഓൺലൈൻ കോഴ്സ്
ഒരു പ്രത്യേക മേഖലയിൽ അറിവോ വൈദഗ്ദ്യമോ ഉള്ളവരാണങ്കിൽ ഓൺലൈൻ കോഴ്സ് ആരംഭിക്കുകയും അതിലൂടെ വരുമാനം കണ്ടെത്താനാകുകയും ചെയ്യും. റിയൽ എസ്റ്റേറ്റ്സ് , എച്ച് ആർ പ്രാക്ട്രീസ് , ബേക്കിങ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications