ന്യൂഡൽഹി: സാധാരണ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴും മ്യൂച്വൽ ഫണ്ട്, ഓഹരി തുടങ്ങിയവയിൽ നിക്ഷേപിക്കുമ്പോഴും കെവൈസി (നിങ്ങളുടെ ഇടപാടുകാരനെ അറിയുക) ഡോക്യുമെന്റ് കൊടുക്കേണ്ടതായി വരാറുണ്ട്. അതുപോലെ ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ( ഇപിഎഫ്) അക്കൗണ്ടിനും കെവൈസി ആവശ്യമാണ്. ഏതാനും ചില ഘട്ടങ്ങളിലൂടെ കെവൈസി പ്രോസസ്സ് നിങ്ങൾക്ക് ഓൺലൈനായി ചെയ്യാൻ കഴിയും. കെവൈസി വെരിഫിക്കേഷന് വേണ്ടി ആധാർ കാർഡ്, പാൻ കാർഡ് മുതലായ ഡിജിറ്റൽ വെരിഫൈഡ് സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
എങ്ങനെയാണ് ഇപിഎഫ് കെവൈസി ഓൺലൈനായി അപ്ഡേറ്റ് ചെയ്യേണ്ടത്?
ഘട്ടം 1- ഇപിഎഫ്ഒ പോർട്ടലിൽ നിങ്ങളുടെ ക്രെഡൻഷ്യസ്, യുഎഎൻ പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
ഘട്ടം 2- 'മാനേജ്' എന്ന ഓപ്‌ഷന് ചുവടെ ഡ്രോപ്പ്-ഡൗൺ-മെനുവിൽ ക്ലിക്ക് ചെയ്‌ത് കെവൈസി തിരഞ്ഞെടുക്കുക.
ഘട്ടം 3- ഡോക്യുമെന്റിൽ പറഞ്ഞ പ്രകാരം ബാങ്ക് അക്കൗണ്ട്, പാൻ, ആധാർ തുടങ്ങിയവയിലെ പേരും നമ്പറും നൽകുക. ശേഷം 'സേവ്' ബട്ടൺ ക്ലിക്ക് ചെയ്യുക.
ഘട്ടം 4- നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം ഡോക്യുമെന്റുകൾ യോജിക്കുന്നുണ്ടെങ്കിൽ 'വെരിഫൈഡ്' എന്ന് കാണിക്കുന്നതാണ്.
ഘട്ടം 5- ഈ ഡോക്യുമെന്റ് പ്രൂഫ് നിങ്ങളുടെ തൊഴിലുടമയ്ക്ക് നൽകേണ്ടതാണ്.

ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ്, നാഷണൽ പോപ്പുലേഷൻ രെജിസ്റ്റർ തുടങ്ങിയവ നിങ്ങൾക്ക് കെവൈസിക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്. കെവൈസി പരിശോധനയുടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഇപിഎഫ്‌ഒയുടെ യുഎഎൻ പോർട്ടലിൽ കെവൈസി വിഭാഗത്തിൽ ഇത് കാണാൻ കഴിയുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
