പാസ്പോര്‍ടിലെ വിലാസം എങ്ങനെ മാറ്റാം? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. പാസ്പോര്‍ടിലെ വിലാസം തിരുത്തുക എളുപ്പമാണ്. പാസ്പോര്ട് സേവാ പോര്‍ടല്‍ വഴി ഓരോരുത്തര്‍ക്കും തനിയെത്തന്നെ ഓണ്‍ലൈനായി വിലാസം മാറ്റാം. പുതുക്കിയോ വിലാസമോ പുതിയ വിലാസമോ വെച്ച് പാസ്പോര്ട് റീ-ഇഷ്യു ചെയ്യാന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും. ഓണ്‍ലൈനായി വിലാസം തിരുത്തി പാസ്പോര്ട് റീ-ഇഷ്യൂ ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്ന് ചുവടെ കാണാം.

1. പാസ്പോര്‍ടിലെ വിലാസം തിരുത്താനായി ആദ്യം പാസ്പോര്ട് സേവാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണം.
2. വിലാസം തിരുത്താന്‍ ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്ന് വെബ്സൈറ്റില്‍ കാണാം.
3. പാസ്പോര്ട് റീ-ഇഷ്യൂ ചെയ്യുന്നതിന് പാസ്പോര്ട് സേവാ കേന്ദ്രം വെബ്സൈറ്റ് നിരക്ക് ഈടാക്കും. അപേക്ഷകന്റെ പ്രായം, പാസ്പോര്ട് റീ-ഇഷ്യൂ ചെയ്യാനുള്ള കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നിരക്ക് ഓരോ തവണയും വ്യത്യാസപ്പെടാം. ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ നിരക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിക്കും.
4. ആവശ്യമായ രേഖകളുടെ പകര്‍പ്പ് പരിശോധിച്ച ശേഷം വീണ്ടും പാസ്പോര്ട് സേവാ പോര്‍ടല്‍ സന്ദര്‍ശിക്കാം. എന്നിട്ട് യൂസര്‍ രജിസ്ട്രേഷന് ലിങ്ക് ക്ലിക്ക് ചെയ്യുക.
5. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കണം. ശേഷം പട്ടികയില്‍ നിന്നും ഏറ്റവും അടുത്തുള്ള പാസ്പോര്ട് ഓഫീസ് സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാം.
6. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നല്കിയാല് രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
7. പാസ്പോര്ട് സേവാ പോര്ടലില് ലോഗിന്‍ ചെയ്യുകയാണ് അടുത്ത നടപടി.
8. തുടര്‍ന്ന് 'ആപ്ലിക്കന്റ് ഹോം' വെബ്പേജില്‍ നിന്നും 'അപ്ലൈ' ഓപ്ഷന് തിരഞ്ഞെടുത്ത് 'ഫ്രഷ് പാസ്പോര്ട്/റീ-ഇഷ്യൂ ഓഫ് പാസ്പോര്ട്' ക്ലിക്ക് ചെയ്യാം.
9. 'ക്ലിക്ക് ഹിയര്‍' എന്ന പട്ടികയിലുള്ള രണ്ടാമത്തെ ഓപ്ഷന് തിരഞ്ഞെടുക്കാം; ഇവിടെയാണ് അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിക്കേണ്ടത്.
10. ആപ്ലിക്കേഷന്‍ ടൈപ്പ്, പാസ്പോര്ട് ബുക്ക്ലെറ്റ് ടൈപ്പ് തുടങ്ങിയ വിവരങ്ങളാണ് ഇവിടെ കൊടുക്കേണ്ടത്. എന്നിട്ട് 'നെക്സ്റ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
11. 'വ്യൂ സേവ്ഡ്/സബ്മിറ്റഡ് ആപ്ലിക്കേഷന്‍സ്' ഓപ്ഷന്‍സ് ഇനി തിരഞ്ഞെടുക്കാം.
12. എന്നിട്ട് 'പേ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്റ്മെന്റ്' ലിങ്ക് ക്ലിക്ക് ചെയ്യുക. പാസ്പോര്ട് റീ-ഇഷ്യൂ ചെയ്യുന്നതിനുള്ള തുക ഇവിടെയാണ് അടയ്ക്കേണ്ടത്. ഒപ്പം അടുത്തുള്ള പാസ്പോര്ട് സേവാ കേന്ദ്രം സന്ദര്‍ശിക്കാനുള്ള തീയതിയും ഇവിടെ തിരഞ്ഞെടുക്കാം.
13. പണമടച്ച റസീത് കിട്ടിക്കഴിഞ്ഞാല്‍ തിരഞ്ഞെടുത്ത പാസ്പോര്ട് സേവാ കേന്ദ്രത്തിലോ പ്രാദേശിക പാസ്പോര്ട് ഓഫീസിലോ ചെല്ലാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഈ രസീതും പാസ്പോര്ട് സേവാ കേന്ദ്രത്തില്‍ ഹാജരാക്കേണ്ടതുണ്ട്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
