കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, 2020 ജൂലൈയില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ (ഇപിഎഫ്ഒ) തങ്ങളുടെ വരിക്കാരുടെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതില്‍ വ്യക്തമായ പുരോഗതി കൈവരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. മഹാമാരിയുടെ കഠിനസമയത്ത് പിന്‍വലിക്കല്‍ ക്ലെയിമുകള്‍ പോലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രൊവിഡന്റ് ഫണ്ട് വരിക്കാരെ പ്രാപ്തമാക്കുന്നതിനായിരുന്നു ഇത്.
2020 ജൂലൈ മാസത്തില്‍, യുഎഎന്‍ വരിക്കാരുടെ 2.39 ലക്ഷം ആധാര്‍ നമ്പറുകളും 4.28 ലക്ഷം മൊബൈല്‍ നമ്പറുകളും 5.26 ലക്ഷം ബാങ്ക് അക്കൗണ്ടുകളും പരിഷ്കരിക്കുന്നതില്‍ ഇപിഎഫ്ഒ വിജയിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. വരിക്കാര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളുടെ ലഭ്യതയും എത്തിച്ചേരലും വിപുലീകരിക്കുന്നതിനുള്ള ഓര്‍ഗനൈസേഷന്റെ ശ്രമത്തില്‍, ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ സേവനങ്ങള്‍ നേടുന്നതിന് വരിക്കാരെ പ്രാപ്തമാക്കുന്നതിനായി കെവൈസി ഡാറ്റ ഇപിഎഫ്ഒ മുന്‍കൂട്ടി പരിഷ്കരിക്കുന്നു.

വെവൈസി വിശദാംശങ്ങളുമായി യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ലിങ്കുചെയ്യുന്നതിലൂടെ ഇപിഎഫ്ഒ വരിക്കാരുടെ ഐഡന്റിറ്റി സ്ഥിരീകരണത്തിന് സഹായിക്കുന്ന ഒറ്റത്തവണ പ്രക്രിയയാണ് കെവൈസി അപ്ഡേറ്റ് അഥവാ പരിഷ്കരണം. ഏകീകൃത അംഗങ്ങളുടെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ സേവനങ്ങള്‍ നേടാന്‍ കെവൈസി പരിഷ്കരണം ഒരു അംഗത്തെ പ്രാപ്തമാക്കുന്നു. അന്തിമ പിന്‍വലിക്കലിനും അഡ്വാന്‍സിനുമായി ഒരാള്‍ക്ക് ഓണ്‍ലൈന്‍ ക്ലെയിം ഫയല്‍ ചെയ്യാന്‍ സാധിക്കും.
കെവൈസി വിശദാംശങ്ങള്‍ പരിഷ്കരിക്കാനുള്ള പ്രക്രിയ ഇതാ;
1. നിങ്ങളുടെ യുഎഎനും പാസ്വേര്ഡും ഉപയോഗിച്ച് ഇപിഎഫ്ഒ അക്കൗണ്ടിലേക്ക് പ്രവേശിക്കുക
2. 'മാനേജ് ചെയ്യുക' എന്ന വിഭാഗത്തിന് കീഴില്‍, ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് കെവൈസി ഓപ്ഷന് തിരഞ്ഞെടുക്കുക
3. പാന്‍, ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് (ഡിഎല്‍), റേഷന്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ ഫോമില്‍ പൂരിപ്പിക്കേണ്ടതുണ്ട്
4. ഇപ്പോള്‍, നിങ്ങള്‍ പരിഷ്കരിക്കാന്‍ ആഗ്രഹിക്കുന്ന പ്രമാണത്തിന് മുന്നിലുള്ള ബോക്സില്‍ ടിക്ക് ചെയ്യുക
5. പ്രമാണത്തിലേതിന് അനുസരിച്ച് നിങ്ങളുടെ പേര്, പ്രമാണ നമ്പര്‍ എന്നി രേഖപ്പെടുത്തുക
6. ബാങ്ക് വിശദാംശങ്ങളുടെ കാര്യത്തില്‍ ഐഎഫ്എസ്സി, പാസ്പോര്‍ട്ട്, ഡിഎല്‍ എന്നിവയുടെ കാലഹരണ തീയതി പോലുള്ള അധിക വിശദാംശങ്ങള്‍ നല്‍കുക
7. ശേഷം സേവ് ചെയ്യുക
8. വിശദാംശങ്ങള്‍ നിങ്ങള്‍ പരിഷ്കരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍, പ്രമാണത്തിനെതിരെ അടയാളപ്പെടുത്തിയിരിക്കുന്ന X ചിഹ്നം ക്ലിക്ക് ചെയ്ത് പ്രക്രിയ റദ്ദാക്കാന്‍ സാധിക്കും
9. നിങ്ങളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന്റെ ഡാറ്റയില്‍ നിന്ന് ഇപിഎഫ്ഒ പരിശോധിക്കുന്നു
10. വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍, പ്രമാണം പരിശോധിച്ചുറപ്പിച്ചതായി രേഖപ്പെടുത്തുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications