തൊഴിലാലികളുടെ ദീർഘകാല വരുമാനം ഉറപ്പിക്കാൻ അനുയോജ്യമായ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. തൊഴിലാളികൾക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന ഇപിഎഫ് പദ്ധതിയിൽ തൊഴിലാളിയുടേയും തൊഴിലുടമയുടെയും വിഹിതം എത്തും. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർ തുകയുടെ 12 ശതമാനമാണ് തൊഴിലാളി അടയ്‌ക്കേണ്ടത്. ഇതേ തുക മാസത്തിൽ തൊഴിലുടമയും അടയ്ക്കും.

വർഷത്തിൽ നിശ്ചയിക്കു പലിശ നിരക്ക് പ്രകാരം പലിശ കണക്കാക്കുകയും ചെയ്യും. വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപമായാണ് പരിഗണിക്കുന്നതെങ്കിലും ആവശ്യഘട്ടത്തിൽ നിബന്ധനകൾക്ക് അടിസ്ഥാനമായി ഇപിഎഫിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. എങ്ങനെ ഇപിഎഫിൽ നിന്നും പണം പിൻവലിക്കാമെന്ന് നോക്കാം.
ഇപിഎഫ് പിൻവലിക്കൽ
ഇപിഎഫിലെ മുഴുവൻ തുകയും വിരമിക്കു സമയത്ത് മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ആരോഗ്യ ചെലവുകൾ, വസ്തു വാങ്ങൽ, വിദ്യാഭ്യാസ ആവശ്യം എന്നി ആവശ്യങ്ങൾക്കായി ഇപിഎഫ് നിക്ഷേപത്തിൽ നിന്നും ഭാഗികമായി പിൻവലിക്കാൻ സാധിക്കും. ജോലി നഷ്ടപ്പെട്ട് 2 മാസത്തിന് ശേഷം ഇപിഎഫിലെ മുഴുവൻ തുകയും പിൻവലിക്കാം. ജോലി നഷ്ടപ്പെട്ട ആദ്യ മാസം ഇപിഎഫ് നിക്ഷേപത്തിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും.
എങ്ങനെ പണം പിൻവലിക്കാം
ഓഫ്‍ലൈൻ, ഓൺലൈൻ വഴികളിലൂടെ തൊഴിലാളികൾക്ക് ഇപിഎഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാം. ഓൺലൈനായി പണം പിൻവലിക്കാൻ മെംബർ ഇ-സേവ പോർട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface സന്ദർശിച്ച് യുഎഎൻ നമ്പറും പാസ്‍വേർഡും നൽകി ലോഗിൻ ചെയ്യണം. കെവൈസി വെരിഫിക്കേഷൻ പൂർത്തിയായതാണെന്ന് ഉറപ്പിക്കായ ശേഷം Online Service എന്ന ഭാഗത്ത് Claim ക്ലിക്ക് ചെയ്ത് പണം പിൻവലിക്കാനുള്ള അപേക്ഷ നൽകണം. ബാങ്ക് വിവരങ്ങൾ വെരിഫൈ ചെയ്ത് ക്ലെയിം ടൈപ്പ് തിരഞ്ഞെടുക്കണം. യുഎഎൻ ആക്ടിവേറ്റഡ് ആണെും മൊബൈൽ നമ്പർ പ്രവർത്തന ക്ഷമമാണെും ഉറപ്പാക്കേണ്ടതുണ്ട്. ഓഫ്‌ലൈനായി പണം പിൻവലിക്കാൻ ഇപിഎഫ്ഒ ഓഫീസിൽ എത്തി കോമ്പോസിറ്റ് ക്ലെയിം ഫോം പൂരിപ്പിച്ച് സമർപ്പിക്കണം.
എടിഎം വഴി പിൻവലിക്കാം
ജീവനക്കാർക്ക് അവരുടെ പിഎഫ് തുക എടിഎം, യുപിഐ എന്നിവ വഴി പിൻവലിക്കാൻ കഴിയുന്ന ഫീച്ചർ ഉടൻ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നിലവിൽ ഇപിഎഫ് തുകയുടെ 75 ശതമാനം ഉടനടി പിൻവലിക്കാൻ സാധിക്കും. ഇത്തരത്തിൽ പിഎഫ് തുക എടിഎം വഴി പിൻവലിക്കുന്നത് മാർച്ചിന് മുൻപ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
പണം ലഭിക്കാൻ എത്ര ദിവസമെടുക്കും
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രകാരം, 20 ദിവസമാണ് ഇപിഎഫ് ക്ലെയിം സെറ്റിൽ ചെയ്യാൻ ആവശ്യമായി വരുത്. ക്ലെയിം സെറ്റിൽ ചെയ്താൽ ഇപിഎഫ് വരിക്കാരന്റെ അക്കൗണ്ടിലേക്ക് പണം പിഎഫ് തുക എത്തും. ഈ സമയ പരിധിക്കുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ റീജിയണൽ പിഎഫ് കമ്മീഷണർക്കോ വഴിയോ പരാതി നൽകാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
