കാർഡില്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള സംവിധാനവുമായി സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് രംഗത്ത്. ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ ഐസിഐസിഐ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള സംവിധാനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആയ 'ഐമൊബൈല്‍' വഴി നല്‍കുന്ന അഭ്യര്‍ത്ഥന വഴിയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക.
പിൻവലിക്കൽ പരിധി
വളരെ ലളിതവും സൗകര്യപ്രദവുമായ ഈ സേവനം ബാങ്കിന്റെ രാജ്യത്തെ 15000ത്തിലധികം എടിഎമ്മുകളിൽ ലഭ്യമാണ്. ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പ്രതിദിന പരിധി 20,000 രൂപയാണ്. ഡെബിറ്റ് കാര്‍ഡ് കൊണ്ടുനടക്കാന്‍ ആഗ്രഹിക്കാത്ത ഇടപാടുകാര്‍ക്കും അത്യാവശ്യ ഘട്ടങ്ങളിൽ ഡെബിറ്റ് കാർഡ് എടുക്കാൻ മറന്നവർക്കും പണം പിന്‍വലിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാം.
ഇടപാടുകാര്‍ക്ക് പുതിയ അനുഭവം
വളരെ വേഗത്തിലും സുരക്ഷിതമായും ലളിതമായും ഐസിഐസിഐ എടിഎമ്മുകളില്‍നിന്നും ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാന്‍ കഴിയുന്നത് ഇടപാടുകാര്‍ക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുമെന്ന് ഈ സംവിധാനം പുറത്തിറക്കികൊണ്ട് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.
നടപടിക്രമങ്ങൾ
ഐസിഐസിഐ ബാങ്ക് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ‘കാർഡ്‌ലെസ്സ് പണം പിൻവലിക്കൽ' നടത്തുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങൾ ഇതാ..
- ഐസിഐസിഐ മൊബൈൽ ആപ്ലിക്കേഷനിൽ (‘iMobile') ലോഗിൻ ചെയ്യുക
- Services' ടാബിൽ നിന്ന് ‘Cash Withdrawal at ICICI Bank ATM' തിരഞ്ഞെടുക്കുക
- പിൻവലിക്കേണ്ട തുകയും അക്കൗണ്ട് നമ്പറും നൽകി 4 അക്ക താൽക്കാലിക പിൻ സൃഷ്ടിച്ച് സമർപ്പിക്കുക.
- തുടർന്ന് ഒരു ഒരു റഫറൻസ് ഒടിപി (വൺ ടൈം പാസ്‌വേഡ്) ലഭിക്കും
- അതിന് ശേഷം ഏതെങ്കിലും ഐസിഐസിഐ ബാങ്ക് എടിഎം സന്ദർശിക്കുക. കാർഡ് ഇല്ലാത്ത പണം പിൻവലിക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
- തുടർന്ന് റഫറൻസ് ഒടിപി നൽകുക
- താൽക്കാലിക പിൻ നൽകുക
- പിൻവലിക്കേണ്ട തുക നൽകുക
- പണം പിൻവലിക്കാനുള്ള അഭ്യർത്ഥനയ്ക്കും ഒടിപിയ്ക്കും അടുത്ത ദിവസം അർദ്ധരാത്രി വരെ സാധുതയുണ്ട്.
പ്രയോജനങ്ങൾ
ദൈനംദിന ഉപയോഗത്തിനായി പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡോ എടിഎം പിൻ ഉപയോഗിച്ചോ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഐസിഐസിഐ ബാങ്ക് കാർഡ്‌ലെസ്സ് പണം പിൻവലിക്കാനുള്ള സൗകര്യം 15,000 ത്തിലധികം ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ ലഭ്യമാണ്. നെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾക്കായി ഐസിഐസിഐ ബാങ്ക് അടുത്തിടെ ഒടിപി അടിസ്ഥാനമാക്കിയുള്ള ലോഗ് ഇൻ സൗകര്യം അവതരിപ്പിച്ചിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications