2020ൽ കോടീശ്വരന്മാരും പ്രശസ്തരും ഓർത്തുവയ്ക്കേണ്ട പ്രധാന പരിപാടികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ മാരത്തൺ മുതൽ സ്വിറ്റ്സർലൻഡിലെ ഡാവോസ്, ന്യൂയോർക്കിലെ മെറ്റ് ഗാല, വേൾഡ് ഇക്കണോമിക് ഫോറം വരെ, 2020 ധനികരും പ്രശസ്തരും ഓർത്തു വയ്ക്കേണ്ട പ്രധാന പരിപാടുകളുടെയും ചടങ്ങുകളുടെയും പട്ടിക ഇതാ..

ജനുവരി

ജനുവരി

  • മുംബൈയിൽ ജനുവരി 19ന് നടന്ന എൻഡ്യൂറൻസ് റെയ്സ് - വ്യവസായികളും കോർപ്പറേറ്റ് നേതാക്കളും ബോളിവുഡ് താരങ്ങളും പങ്കെടുക്കുന്ന ചടങ്ങാണിത്.
  • ലോക സാമ്പത്തിക ഫോറം - ഡാവോസ്, സ്വിറ്റ്സർലൻഡ് (ജനുവരി 21 - 24) - ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുന്ന വരാനിരിക്കുന്ന അജണ്ടകൾ സജ്ജീകരിക്കുന്ന ലോകത്തിലെ പ്രധാന ബിസിനസ്സ്, രാഷ്ട്രീയ നേതാക്കളുടെ വാർഷിക ഒത്തുചേരൽ. ഈ വർഷത്തെ പ്രധാന ചടങ്ങുകളിൽ ഒന്നാണിത്.
ഫെബ്രുവരി

ഫെബ്രുവരി

  • ഇന്ത്യ ആർട്ട് ഫെയർ - ഡൽഹിയിൽ വച്ച് ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന പരിപാടി. ആധുനികവും സമകാലികവുമായ കലകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പരിപാടിയാണിത്. നേരത്തെ ഇന്ത്യാ ആർട്ട് സമ്മിറ്റ് എന്നറിയപ്പെട്ടിരുന്ന ഈ പരിപാടിയിൽ പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഫോട്ടോഗ്രാഫി അവതരണങ്ങൾ, ചിത്രീകരണങ്ങൾ, വീഡിയോ ആർട്ട് എന്നിവ ഉൾപ്പെടുന്നു
  • ഓസ്കാർ അവാർഡ് - ഹോളിവുഡിൽ ഫെബ്രുവരി 10ന്. അഭിനേതാക്കളുടെ ഏറ്റവും അഭിമാനകരമായ ചടങ്ങ്.

ഇന്ത്യയിലെ കാശു മുഴുവൻ പോക്കറ്റിലാക്കുന്നത് ഈ 5 കോടീശ്വരന്മാർ, 6 മാസം കൊണ്ട് നേടിയത് ഒരു ലക്ഷം കോടിഇന്ത്യയിലെ കാശു മുഴുവൻ പോക്കറ്റിലാക്കുന്നത് ഈ 5 കോടീശ്വരന്മാർ, 6 മാസം കൊണ്ട് നേടിയത് ഒരു ലക്ഷം കോടി

മാർച്ച്, ഏപ്രിൽ

മാർച്ച്, ഏപ്രിൽ

  • ഇന്ത്യയിൽ വച്ച് നടക്കുന്ന ഐപി‌എൽ (മാർച്ച് 23 മുതൽ - മെയ് 12 വരെ). കായിക പ്രേമികൾക്ക് 4 ആഴ്ചയിലധികം ആഘോഷമാക്കാവുന്ന ക്രിക്കറ്റ് ടൂർണമെന്റ്.
  • കോച്ചെല്ല കൊളറാഡോ- കാലിഫോർണിയയിൽ വച്ച് ഏപ്രിൽ 10 മുതൽ 20 വരെ നടക്കുന്ന പരിപാടി. 1999 ൽ ആരംഭിച്ച വാർഷിക സംഗീത-കലോത്സവമാണിത്.

നാഗ്പൂരില്‍ നാരങ്ങ വിറ്റു നടന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടിയുടെ ബിസിനസ് ഉടമയാണ്; അവിശ്വസനീയം ഈ വിജയഗാഥനാഗ്പൂരില്‍ നാരങ്ങ വിറ്റു നടന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടിയുടെ ബിസിനസ് ഉടമയാണ്; അവിശ്വസനീയം ഈ വിജയഗാഥ

മെയ്

മെയ്

  • മെറ്റ് ഗാല - ന്യൂയോർക്ക്, യുഎസ്എയിൽ വച്ച് മെയ് 7ന് നടക്കുന്ന ഫാഷൻ രംഗത്തെ പ്രശസ്തമായ പരിപാടി. സെലിബ്രിറ്റികൾ റെഡ് കാർപ്പറ്റിലൂടെ വ്യത്യസ്തങ്ങളായ വേഷവിദാനത്തിൽ എത്തുന്ന പരിപാടിയാണിത്.
  • കാൻസ് ചലച്ചിത്രമേള - ഫ്രാൻസിൽ വച്ച് മെയ് 12 മുതൽ 23 വരെ നടക്കുന്ന ചലച്ചിത്രമേള.
ജൂൺ

ജൂൺ

  • ഫ്രഞ്ച് ഓപ്പൺ - പാരീസ്, ഫ്രാൻസ് (മെയ് 24 മുതൽ ജൂൺ 7 വരെ)
  • റോയൽ അസ്കോട്ട് - ഇംഗ്ലണ്ട് (ജൂൺ16 മുതൽ 20 വരെ) സോഷ്യലൈറ്റുകൾ, സെലിബ്രിറ്റികൾ, രാജകുടുംബാംഗങ്ങൾ എന്നിവരെ ആകർഷിക്കുന്ന പ്രത്യേക ചടങ്ങാണിത്.

ഈ ഇന്ത്യക്കാരികൾ അമേരിക്കയിലെ ഏറ്റവും ധനികരായ കോടീശ്വരിമാർ; കാശുണ്ടാക്കിയത് എങ്ങനെ?ഈ ഇന്ത്യക്കാരികൾ അമേരിക്കയിലെ ഏറ്റവും ധനികരായ കോടീശ്വരിമാർ; കാശുണ്ടാക്കിയത് എങ്ങനെ?

ജൂലൈ

ജൂലൈ

  • വിംബിൾഡൺ - ലണ്ടൻ, യുകെ (ജൂൺ 29 - ജൂലൈ 12) ടെന്നീസിന്റെ പ്രധാനപ്പെട്ട ടൂർണമെന്റിൽ ഒന്ന്.
  • സൺ വാലി സമ്മേളനം - ഐഡഹോ, യുഎസ്എ (ജൂലൈ) - ഇൻ‌വെസ്റ്റ്മെൻറ് ബാങ്ക് അല്ലെൻ‌ ആൻറ് കോ സംഘടിപ്പിക്കുന്ന പരിപാടി. 'കോടീശ്വരന്മാർക്കുള്ള സമ്മർ‌ ക്യാമ്പ്‌' ആണിത്. സാധാരണയായി രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ സാംസ്കാരിക മേഖലകളിൽ നിന്നുള്ള ശ്രദ്ധേയരായ ആളുകൾ എന്നിവർ പങ്കെടുക്കും.
  • ടുമോറോലാൻഡ്- ബെൽജിയത്തിൽ വച്ച് ജൂലൈ 24 മുതൽ 26 വരെ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നൃത്ത സംഗീതോത്സവം കണക്കാക്കപ്പെടുന്ന പാർട്ടിയിൽ നിങ്ങളുടെ നൃത്ത ഷൂസ് ഇടുക. ബെൽജിയൻ ഇലക്‌ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റ് 2005 ലാണ് ആദ്യമായി നടന്നത്, വർഷങ്ങളായി 2 വാരാന്ത്യങ്ങളിലായി വളർന്നു, ടിക്കറ്റ് പോർട്ടലുകൾ ഓൺലൈനിൽ പോയി നിമിഷങ്ങൾക്കുള്ളിൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്നു.
ഓഗസ്റ്റ്, സെപ്റ്റംബർ

ഓഗസ്റ്റ്, സെപ്റ്റംബർ

  • 2020 സമ്മർ ഒളിമ്പിക്സ് - ടോക്കിയോ, ജപ്പാനിൽ ജൂലൈ 24 - ഓഗസ്റ്റ് 9 വരെ നടക്കും. കായികപ്രേമികൾ കാത്തിരിക്കുന്ന ദിനമങ്ങളാണിത്.
  • പാരീസ് ഫാഷൻ വീക്ക് - പാരീസ്, ഫ്രാൻസിൽ വച്ച് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന ഫാഷൻ ഇവന്റ്
ഒക്ടോബർ, നവംബർ, ഡിസംബർ

ഒക്ടോബർ, നവംബർ, ഡിസംബർ

  • ടിന്റി 20 ക്രിക്കറ്റ് ലോകകപ്പ് - ഓസ്‌ട്രേലിയയിൽ വച്ച് ഒക്ടോബർ 18 മുതൽ നവംബർ 15 വരെ
  • നവംബർ
  • ദീപാവലി പാർട്ടികൾ - (നവംബർ 14) വിളക്കിന്റെ ഉത്സവമായ ദീപാവലി കോടീശ്വരന്മാരെ സംബന്ധിച്ച് പാർട്ടി സീസണിന്റെ കാലമാണ്.
  • ന്യൂ ഇയർ ഈവ് - സെന്റ് ബാർട്ട്സ്, യുഎസ്എ. സെന്റ് ബാർട്ട്സിലെ റഷ്യൻ പ്രഭുവർഗ്ഗമായ റോമൻ അബ്രമോവിച്ച് ആതിഥേയത്വം വഹിക്കുന്ന എക്സ്ക്ലൂസീവ് ന്യൂ ഇയർ ആഘോഷം.

Read more about: rich ധനികർ
English summary

2020ൽ കോടീശ്വരന്മാരും പ്രശസ്തരും ഓർത്തുവയ്ക്കേണ്ട പ്രധാന പരിപാടികൾ

From the Mumbai Marathon to Davos in Switzerland, the Met Gala in New York and the World Economic Forum, here's a list of 2020 rich and famous events to remember. Read in malayalam.
Story first published: Thursday, January 30, 2020, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X