കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ 21 ദിവസത്തേക്ക് രാജ്യവ്യാപകമായി സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിസർവ് ബാങ്ക് എല്ലാ ദീർഘകാല വായ്‌പകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകിയത്. മൊറട്ടോറിയത്തെക്കുറിച്ച് മിക്ക ആളുകളും പലവിധത്തിലുള്ള സംശയങ്ങൾ ഉയർത്തുന്നുണ്ട്. അത്തരം ചില സംശയങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ
മൊറട്ടോറിയം ലഭിക്കുന്ന വായ്‌പകൾ ഏതെല്ലാം?
റിസർവ് ബാങ്ക് സർക്കുലർ അനുസരിച്ച്, മാർച്ച് 1 മുതൽ മെയ് 31 വരെ പണമടയ്ക്കാനിരിക്കുന്ന എല്ലാ ടേം ലോൺ തവണകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതിയുണ്ട്. വാഹന വായ്‌പ, ഭവന വായ്‌പ, പേഴ്‌സണൽ ലോൺ, കാർഷിക വായ്‌പകൾ, വിള വായ്‌പകൾ തുടങ്ങി എല്ലാതരം വായ്‌പകളും ടേം ലോണുകളിൽ ഉൾപ്പെടുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വായ്‌പകൾക്കും മൊറട്ടോറിയം ലഭിക്കും.
പലിശ ഇളവ് ലഭിക്കുമോ?
ഇവിടെ മൊറട്ടോറിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മൂന്നുമാസ കാലയളവിൽ നിങ്ങളുടെ ഇഎംഐകൾ അടയ്‌ക്കേണ്ടതില്ലെന്നും പേയ്‌മെന്റ് അടയ്‌ക്കാത്തതിന് പിഴ പലിശ ഈടാക്കില്ലെന്നുമാണ്. അതായത് വായ്‌പയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഒരു മാറ്റവും ഉണ്ടാകില്ല. മൊറട്ടോറിയം കാലയളവ് കഴിഞ്ഞാൽ നിങ്ങൾ അടയ്‌ക്കുന്ന തുകയ്‌ക്ക് നേരത്തെ നിശ്ചയിച്ചത് പോലെ പലിശ നൽകേണ്ടിവരും.
വായ്‌പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടതെന്താണ്?
മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ അടയ്‌ക്കേണ്ട നിങ്ങളുടെ ഇഎംഐ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറയ്ക്കില്ലെന്ന് അർത്ഥമാക്കുന്നില്ല. അതിനാൽ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐകൾ ഓട്ടോമാറ്റിക്കായി എടുക്കുന്നതാണ് പതിവെങ്കിൽ, വായ്‌പക്കാർക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് അവരുടെ ബാങ്കുകളെ സമീപിക്കേണ്ടതുണ്ട്.
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുമോ?
ടേം ലോൺ ഇഎംഐ പേയ്‌മെന്റുകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് തന്നെ ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും അനുമതി നൽകിയതിനാൽ, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ബാങ്ക്‌ബസാർ.കോം സിഇഒ അദിൽ ഷെട്ടി വ്യക്തമാക്കുന്നത്.
അടുത്ത മാസം നിങ്ങൾ ഇഎംഐ നൽകേണ്ടതുണ്ടോ?
മൂന്ന് മാസത്തേക്ക് മൊറട്ടോറിയം നൽകാൻ ആർബിഐ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അനുവദിച്ചതുകൊണ്ട്, മാർച്ച് 1-നും 31-നും ഇടയിൽ നിങ്ങൾക്ക് ഇഎംഐകളോ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളോ നൽകേണ്ടതില്ല എന്നല്ല. നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മൊറട്ടോറിയം എന്ന ഒരു ഓപ്ഷൻ നൽകുന്നുവെന്ന് മാത്രം. അതായത് ഇഎംഐ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്‌ക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാവുന്നതാണ്.
ഈ മൊറട്ടോറിയം വഴി ആർക്കൊക്കെ ആശ്വാസം ലഭിക്കും?
പ്രതിമാസം സ്ഥിരമായ ഒരു വരുമാനം ഇല്ലാത്തവർക്കും നിലവിലെ സാഹചര്യത്തിൽ ഗുരുതരമായ പണലഭ്യതാ പ്രതിസന്ധികൾ നേരിടുന്നവർക്കും റിസർവ് ബാങ്കിന്റെ ഈ തീരുമാനം വളരെ ആശ്വാസം പകരുന്നതാണ്. കൂടാതെ കൊറോണ പ്രതിസന്ധിയിൽ മാസ ശമ്പളം വെട്ടിക്കുറച്ചവർക്കും ലോക്ക്‌ഡൗൺ കാരണം ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുന്നവർക്കും മൊറട്ടോറിത്തിന്റെ പ്രയോജനം ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications