ആദായ നികുതി ഫയൽ ചെയ്യാനുള്ള തീയതി അടുത്തെത്തി; അറിയണം നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂൺ 30ലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിങ്ങൾ നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ നടത്തിയിട്ടില്ലെങ്കിൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങൾക്ക് ഓൺലൈനിൽ ഇത്തരം നിക്ഷേപങ്ങൾ നടത്താം. അതായത് പുറത്തുപോകാതെ തന്നെ ഓൺലൈനിൽ നിക്ഷേപിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കുന്ന 5 പ്രധാന ഓൺലൈൻ നികുതി ലാഭിക്കൽ നിക്ഷേപ ഓപ്ഷനുകൾ ഇവയാണ്.

 


പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

രാജ്യത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ ഓൺലൈനായി പിപിഎഫ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഓൺലൈൻ ബാങ്കിംഗ് സൗകര്യമുണ്ടെങ്കിൽ പിപിഎഫ് അക്കൗണ്ട് എളുപ്പത്തിൽ ഓൺ‌ലൈനായി തുറക്കാനും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പി‌പി‌എഫ് അക്കൗണ്ടിലേക്ക് തുക കൈമാറാനും കഴിയും. മാത്രമല്ല പി‌പി‌എഫ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ഓൺ‌ലൈനായി ജനറേറ്റ് ചെയ്‌ത്, നികുതി ലാഭിക്കൽ ആവശ്യങ്ങൾക്കായി ഒരു നിക്ഷേപ തെളിവായി സമർപ്പിക്കുകയും ചെയ്യാം.

പിപിഎഫ്

പ്രതിവർഷം 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ പിപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്. ഒരു വ്യക്തിക്ക് അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു പ്രത്യേക പിപിഎഫ് അക്കൗണ്ട് തുറക്കാനും കഴിയും, എന്നാൽ രണ്ട് പിപിഎഫ് അക്കൗണ്ടുകളിലെയും കൂടി വാർഷിക നിക്ഷേപ പരിധി 1.5 ലക്ഷത്തിൽ കവിയാൻ പാടില്ല.

നാഷണൽ പെൻഷൻ സ്‌കീം (എൻ‌പി‌എസ്)

നാഷണൽ പെൻഷൻ സ്‌കീം (എൻ‌പി‌എസ്)

സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലാഭിക്കുന്നതിനായി നിങ്ങൾക്ക് ഒരു എൻ‌പി‌എസ് ടയർ I അക്കൗണ്ട് ഓൺ‌ലൈനായി തുറക്കാൻ‌ കഴിയും. ഇത് ഒരു ബാങ്കിന്റെ ഓൺലൈൻ ബാങ്കിംങ് സൗകര്യത്തിലൂടെയോ ഏതെങ്കിലും ബാങ്ക് ഇതര പിഒപി വഴിയോ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ പ്രക്രിയ സമയത്ത് നിങ്ങൾ തിരഞ്ഞെടുത്ത ബാങ്ക് അല്ലെങ്കിൽ നോൺ-ബാങ്ക് പി‌ഒ‌പി നിങ്ങളുടെ കെ‌വൈ‌സി പരിശോധന നടത്തും.

ജൂൺ 30-ന് മുമ്പ് ഈ സ്കീമുകളിൽ നിക്ഷേപിക്കൂ; നികുതി ലാഭിക്കാം

എൻ‌പി‌എസ്

അതിനായി നിങ്ങളുടെ പാൻ കാർഡിന്റെ സ്‌കാൻ ചെയ്‌ത പകർപ്പ്, സ്‌കാൻ ചെയ്‌ത ഫോട്ടോ, ഒപ്പ്, കാൻസൽഡ് ചെക്ക് എന്നിവ അപ്‌ലോഡ് ചെയ്യണം. ഈ പ്രക്രിയ പൂർത്തിയാകുമ്പോൾ, നിങ്ങളുടെ പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) ക്രിയേറ്റ് ചെയ്യുന്നതാണ്. എൻ‌പി‌എസ് അക്കൗണ്ട് തുറന്നുകഴിഞ്ഞാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവയിൽ നിന്ന് പണം നിക്ഷേപിക്കാം.

ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?

ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ (ഇഎൽഎസ്എസ്)

ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ (ഇഎൽഎസ്എസ്)

ഒരു സാമ്പത്തിക വർഷത്തിൽ ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അർഹമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക മ്യൂച്വൽ ഫണ്ട് ഹൗസുകളും ഇഎൽഎസ്എസ് സ്‌കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫണ്ട് ഹൗസിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് കെ‌വൈ‌സി പ്രക്രീയകൾ പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഈ സ്കീമുകളിൽ നിക്ഷേപം നടത്താം.

സിഎസ്ബി ബാങ്കില്‍ ചേരാനൊരുങ്ങി ആക്‌സിസ് ബാങ്കിന്റെ പ്രളയ് മൊണ്ഡല്‍

ഓൺലൈൻ യൂലിപ്‌സ്

ഓൺലൈൻ യൂലിപ്‌സ്

ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം വരുമാനവും നികുതി ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ് യൂലിപ് എന്നറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ. മിക്ക ഇൻഷുറൻസ് കമ്പനികളും ഇപ്പോൾ ഓൺലൈൻ യൂലിപ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്, അതിൽ ചാർജുകൾ കുറവായതിനാൽ തന്നെ അവ ദീർഘകാല നിക്ഷേപത്തിനുള്ള നല്ല ഓപ്ഷനാണ്. സാധാരണയായി അഞ്ച് വർഷമാണ് ലോക്ക്-ഇൻ കാലയളവ്.

English summary

income tax filing date is nearing; know about tax saving investments | ആദായ നികുതി ഫയൽ ചെയ്യാനുള്ള തീയതി അടുത്തെത്തി; അറിയണം നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ

income tax filing date is nearing; know about tax saving investments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X