1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് എത്തി. അന്ന് മുതൽ എല്ലാ വർഷവും ആഗസ്റ്റ് 15ന് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ വമ്പൻ ആഘോഷങ്ങളാണ് നടക്കാറുള്ളത്. ഇത് ഏതൊരു ഇന്ത്യൻ പൗരനെയും അഭിമാനം കൊള്ളിക്കുന്ന കാഴ്ചയാണ്. ടിവിയിൽ ഈ ആഘോഷങ്ങളും ആരവങ്ങളും കാണുമെങ്കിലും ഇത് എപ്പോഴെങ്കിലും നേരിട്ട് കാണണമെന്ന് നിങ്ങൾക്കും ആഗ്രഹമില്ലേ?
ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നടത്തുന്ന പ്രസംഗവും, വിവിധ കാലാ പരിപാടികളും, പരേഡുകളുമെല്ലാം ഈ ദിവസത്തെ ആകർഷകങ്ങളാണ്. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിങ്ങളും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ എങ്ങനെ അതിനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് അറിയാം;
നിങ്ങളുടെ സ്വാതന്ത്ര്യദിന ടിക്കറ്റുകൾ ലഭിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ aamantran.mod.gov.in അല്ലെങ്കിൽ e-invitations.mod.gov.in വഴി അപേക്ഷിക്കാം. 2025 ആഗസ്റ്റ് 13-ന് ബുക്കിംഗ് ആരംഭിക്കും.

ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം?
1. ഔദ്യോഗിക വെബ്‌സൈറ്റിൽ '2025 സ്വാതന്ത്ര്യദിന ടിക്കറ്റ് ബുക്കിംഗ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. പേര്, മൊബൈൽ നമ്പർ, നിങ്ങൾക്ക് ആവശ്യമുള്ള ടിക്കറ്റുകളുടെ എണ്ണം എന്നീ വിവരങ്ങൾ നൽകുക.
3. സ്ഥിരീകരണത്തിനായി നിങ്ങളുടെ ആധാർ കാർഡ് പോലുള്ള ഒരു ഫോട്ടോ ഐഡി അപ്‌ലോഡ് ചെയ്യുക.
4. ടിക്കറ്റുകളിൽ മൂന്ന് തരമുണ്ട്. അവയിൽ ഒന്ന് തിരഞ്ഞെടുക്കാം:
- ജനറൽ ടിക്കറ്റിന് 20 രൂപ
- മിഡ്-ലെവൽ ടിക്കറ്റിന് 100 രൂപ
- പ്രീമിയം ടിക്കറ്റിന് 500 രൂപ
5. ഓൺലൈനായി പണമടക്കാം
6. ക്യൂആർ കോഡും സീറ്റ് വിവരങ്ങളും അടങ്ങിയ നിങ്ങളുടെ ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യുക. ഗേറ്റിൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിന് അത് നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുകയോ, പ്രിൻ്റ് സൂക്ഷിക്കുകയോ ചെയ്യുക.
ഓഫ്‌ലൈനായി ബുക്ക് ചെയ്യാം
ഓഫ്‌ലൈനായും നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. സാധാരണയായി പ്രതിരോധ മന്ത്രാലയം ഡൽഹിയിലെ ചില സർക്കാർ കെട്ടിടങ്ങളിൽ താൽക്കാലിക ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കാറുണ്ട്. ഇവ ആഗസ്റ്റ് 10 മുതൽ 12 വരെ തുറന്നിരിക്കും. ഓഫ്‌ലൈൻ മാർഗത്തിലൂടെ ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം;
- ആധാർ, വോട്ടർ ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് തുടങ്ങിയ വാലിഡായ ഒരു ഫോട്ടോ ഐഡി വേണം.
- ടിക്കറ്റ് ഫീസ് പണമായോ ഡിജിറ്റൽ പേയ്‌മെന്റ് രീതികളിലൂടെയോ അടയ്ക്കുക.
- പരിപാടി നടക്കുന്ന ദിവസം ഉള്ളിൽ പ്രവേശിക്കാൻ ഒരു ഫിസിക്കൽ ടിക്കറ്റ് കൈവശം വെക്കുക.
ഓഫ്‌ലൈൻ ടിക്കറ്റുകൾ പരിമിതമാണ്, അവ വേഗത്തിൽ വിറ്റുതീരും. അതിനാൽ ഇത്തരം ടിക്കറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കുക.
എത്ര മണിക്ക് ചെങ്കോട്ടയിൽ എത്തണം?
ആഗസ്റ്റ് 15 ന് ആഘോഷം നടക്കുന്നതിന് എത്ര സമയം മുന്നേ നിങ്ങൾ എത്തിച്ചേരണമെന്ന് പ്ലാൻ ചെയ്യുക. അതായത് വേദിയിലെത്താൻ ഡൽഹി മെട്രോയാണ് ഏറ്റവും എളുപ്പം. ഏറ്റവും അടുത്തുള്ള സ്റ്റേഷനുകൾ ലാൽ ഖില, ചാന്ദ്‌നി ചൗക്ക് എന്നിവയാണ്. ഇവിടേക്കുള്ള സർവീസുകൾ പുലർച്ചെ 4 മണിയോടെ ആരംഭിക്കും. രാവിലെ 7:30 ന് പരിപാടി ആരംഭിക്കുന്നതിനാൽ നിങ്ങൾ 6:30 നും 7 മണിക്കും ഇടയിൽ എത്തിച്ചേരുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെങ്കോട്ടയിൽ പ്രവേശിക്കാൻ എൻട്രി ടിക്കറ്റും ഒറിജിനൽ ഫോട്ടോ ഐഡിയും കൈവശമുണ്ടായിരിക്കണം. ചെക്ക്‌പോസ്റ്റുകളിൽ സുരക്ഷാ പരിശോധന ഉണ്ടായിരിക്കും. ചെങ്കോട്ടയ്ക്ക് സമീപമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കാം.
ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ബുദ്ധിപൂർവ്വം ടിക്കറ്റുകൾ ബുക്ക് ചെയ്താൽ നിങ്ങൾക്കും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications