ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടി 1947 ആഗസ്റ്റ് 15നാണ് ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറിയത്. അന്ന് മുതൽ എല്ലാ വർഷവും ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഓരോ സ്വാതന്ത്ര്യ ദിനവും ഓരോ പാഠങ്ങൾ നൽകുന്നു, ഒപ്പം ജീവൻ കൊടുത്തും സ്വാതന്ത്ര്യത്തിനായി പോരാടിയ അന്നത്തെ സമരസേനാനികളെ സ്മരിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ആഗസ്റ്റ് 15 പൊതു അവധി ദിനമാണ്.
ആഗസ്റ്റ് 15ന് നാടെങ്ങും ഇന്ത്യയുടെ ദേശീയ പതാക ഉയരും. സ്കൂളുകളിലും, കോളേജുകളിലും, ജോലി സ്ഥലങ്ങളിലും, വീടുകളിൽ പോലും രാവിടെ ത്രിവർണ്ണ പതാക പാറുന്നത് കാണാം. മാത്രമല്ല നിരവധി സാംസ്കാരിക പരിപാടികളും ഈ ദിവസം നടക്കും. ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രിയുടെ പ്രസംഗവും മറ്റു ആഘോഷങ്ങളും നടക്കും. ഒപ്പം ഓരോ സംസ്ഥാനത്തും മുഖ്യമന്ത്രിമാർ ഈ ദിവസം ദേശീയ പതാക ഉയർത്തും.
പരമ്പരാഗത രീതി പ്രകാരം ദേശീയ പതാക സൂര്യോദയ സമയത്ത് ഉയർത്തണം. മാത്രമല്ല സൂര്യൻ അസ്തമിക്കുമ്പോഴേക്കും താഴ്ത്തുകയും വേണം. പക്ഷേ 2022-ലെ ഇന്ത്യൻ പതാക നിയമത്തിലെ ഭേദഗതിയെത്തുടർന്ന്, ആവശ്യത്തിന് വെളിച്ചമുണ്ടെങ്കിൽ പതാക ഇപ്പോൾ രാത്രിയിലും പറത്താം എന്ന് തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തിൽ കൊടിമരത്തിന്റെ അടിയിൽ നിന്ന് മുകളിലേക്കാണ് പതാക ഉയർത്തേണ്ടത്.

ഓഗസ്റ്റ് 15 ന് ഇന്ത്യൻ ദേശീയ പതാക ഉയർത്തുന്നതിനുള്ള ചില നിയമങ്ങൾ
- പതാക എപ്പോഴും വേഗത്തിൽ ഉയർത്തുകയും സാവധാനം താഴ്ത്തുകയും വേണം.
- ലംബമായി ഉയർത്തുമ്പോൾ കുങ്കുമ നിറം ഏറ്റവും മുകളിലായിരിക്കണം.
- മറ്റ് വസ്തുക്കൾ പതാകയെ മറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം പതാക ഉയർത്താനായി ഒരു സ്ഥലം തീരുമാനിക്കുക.
- പതാക വൃത്തിയുള്ളതും, കേടുപാടുകളില്ലാത്തതും, നിറവ്യത്യാസം ഇല്ലാത്തതുമാണെന്ന് ഉറപ്പാക്കുക.
- ഫ്ലാഗ് കോഡ് അനുസരിച്ച്, പതാക കൈകൊണ്ട് നെയ്തതോ, യന്ത്രനിർമ്മിതമായ കോട്ടൺ, പോളിസ്റ്റർ, കമ്പിളി, അല്ലെങ്കിൽ സിൽക്ക് ഖാദി ബണ്ടിംഗ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതോ ആയിരിക്കണം.
2002 ലെ ഭേദഗതി അനുസരിച്ച്, ഞായറാഴ്ചകളും അവധി ദിവസങ്ങളും ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും വ്യക്തികൾക്കും, സ്വകാര്യ സംഘടനകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പതാക ഉയർത്താൻ അനുമതിയുണ്ട്. നല്ല വെളിച്ചമുള്ളതും എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്നതുമായ സ്ഥലങ്ങളിൽ മാത്രമേ രാത്രിയിൽ പതാക ഉയർത്താൻ പാടുള്ളൂ.
ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ ചെയ്യരുതാത്ത കാര്യങ്ങൾ
- പതാക തലകീഴായി ഉയർത്തുകയോ അതിനെ അനാദരിക്കുന്ന രീതിയിൽ ഉയർത്തുകയോ ചെയ്യരുത്.
- പതാക നിലത്തോ, തറയിലോ, വെള്ളത്തിലോ തൊടാൻ പാടില്ല.
- സംസ്ഥാന അല്ലെങ്കിൽ സൈനിക ശവസംസ്കാര ചടങ്ങുകളിൽ ഒഴികെ, ഒരു കെട്ടിടത്തിന്റെയോ വാഹനത്തിന്റെയോ പ്ലാറ്റ്‌ഫോമിന്റെയോ ആവരണമായോ, തുണിത്തരമായോ പതാക ഉപയോഗിക്കാൻ പാടുള്ളതല്ല
- പതാകയുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ മറ്റൊരു പതാകയുടെ താഴെയോ അരികിലോ ഇത് ഉയർത്തരുത്.
- പതാകയിൽ എഴുത്തുകളോ അച്ചടികളോ പാടില്ല.
- പതാകയോ അതിന്റെ രൂപത്തിലുള്ളതോ ആയ തുണി അരയ്ക്കു താഴെയുള്ള വസ്ത്രമായോ, യൂണിഫോമായോ, അനുബന്ധ ഉപകരണങ്ങളായോ ഉപയോഗിക്കരുത്.
- പതാക മനഃപൂർവ്വം പൊതുസ്ഥലത്ത് കീറുകയോ കത്തിക്കുകയോ വികൃതമാക്കുകയോ ചെയ്യരുത്.


Click it and Unblock the Notifications