ഇന്ത്യയിൽ ദിനംപ്രതി റോഡപകടങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത്തരത്തിൽ അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (IPPB) സാധാരണക്കാർക്ക് താങ്ങാനാവുന്ന പ്രീമിയത്തിൽ ഒരു അപകട ഇൻഷുറൻസ് പോളിസി പുറത്തിറക്കിയിട്ടുണ്ട്. ഹെൽത്ത് പ്ലസ്, എക്സ്പ്രസ് ഹെൽത്ത് പ്ലസ് എന്നിങ്ങനെ രണ്ടു തരത്തിലാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് അപകട ഇൻഷുറൻസ് പോളിസികൾ വാഗ്‌ദാനം ചെയ്യുന്നത്. പോളിസി കാലാവധി ഒരു വർഷമായിരിക്കും.
വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസികളിൽ ആർക്കൊക്കെ ചേരാം?
18 നും 65 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഹെൽത്ത് പ്ലസ്, എക്സ്പ്രസ് ഹെൽത്ത് പ്ലസ് വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസികളിൽ ചേരാം.
ഹെൽത്ത് പ്ലസ് ഓപ്ഷൻ 1 സവിശേഷതകൾ, ആനുകൂല്യങ്ങൾ
ഹെൽത്ത് പ്ലസ് ഓപ്ഷൻ 1 ന്റെ ഇൻഷുറൻസ് തുക 5 ലക്ഷം രൂപയായിരിക്കും. അപകട മരണമോ, സ്ഥിരമായ അംഗവൈകല്യങ്ങളോ ഉണ്ടായാൽ ഇൻഷ്വർ ചെയ്തയാളുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയുടെ 100% ലഭിക്കും. മക്കളുടെ വിവാഹത്തിന് 50,000 രൂപ വരെ കവറേജ് ലഭിക്കും. ഈ പോളിസിക്ക് കീഴിൽ, എല്ലുകൾ ഒടിഞ്ഞതിന് 25,000 രൂപ കവറേജ് കിട്ടും. ഹെൽത്ത് പ്ലസ് ഓപ്ഷൻ 1 ന്റെ വാർഷിക പ്രീമിയം നികുതി ഉൾപ്പെടെ 355 രൂപയാണ്.

ഹെൽത്ത് പ്ലസ് ഓപ്ഷൻ 2 സവിശേഷതകൾ, ആനുകൂല്യങ്ങൾ
ഹെൽത്ത് പ്ലസ് ഓപ്ഷൻ 2 വിലെ ഇൻഷുറൻസ് തുക 10 ലക്ഷം രൂപയായിരിക്കും. അപകട മരണമോ, സ്ഥിരമായതോ ആയ വൈകല്യങ്ങളോ ഉണ്ടായാൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയുടെ 100% ലഭിക്കും. എല്ലുകൾ ഒടിഞ്ഞതിന് 25,000 രൂപ കവറേജ് കിട്ടും. ഒരു ലക്ഷം രൂപ വരെ ആക്‌സിഡന്റൽ മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് ലഭിക്കും. അന്ത്യകർമ്മങ്ങൾക്കായി 5,000 രൂപയും കോമ അവസ്ഥകൾക്ക് പ്രതിവാര ആനുകൂല്യവും നൽകുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ സ്കീമിൽ 50,000 രൂപ വരെ ലഭിക്കും. ഹെൽത്ത് പ്ലസ് ഓപ്ഷൻ 2 ന്റെ വാർഷിക പ്രീമിയം നികുതി ഉൾപ്പെടെ 555 രൂപയാണ്.
ഹെൽത്ത് പ്ലസ് ഓപ്ഷൻ 3 സവിശേഷതകൾ, ആനുകൂല്യങ്ങൾ
ഹെൽത്ത് പ്ലസ് ഓപ്ഷൻ 3 യുടെ ഇൻഷുറൻസ് തുക 15 ലക്ഷം രൂപയായിരിക്കും. അപകട മരണമോ, സ്ഥിരമായതോ ആയ വൈകല്യങ്ങളോ ഉണ്ടായാൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയുടെ 100% ലഭിക്കും. ഒരു കുട്ടിയുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. എല്ലുകൾ ഒടിഞ്ഞതിന് 25,000 രൂപ ലഭിക്കും. മറ്റ് എല്ലാ ആനുകൂല്യങ്ങളും ഹെൽത്ത് പ്ലസ് ഓപ്ഷൻ 2 ന് തുല്യമായിരിക്കും. ഹെൽത്ത് പ്ലസ് ഓപ്ഷൻ 3 ന്റെ വാർഷിക പ്രീമിയം നികുതി ഉൾപ്പെടെ 755 രൂപയായിരിക്കും.
എക്സ്പ്രസ് ഹെൽത്തിന് കീഴിൽ, ടെലി കൺസൾട്ടേഷനുകൾ, വാർഷിക ആരോഗ്യ പരിശോധനകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ഹെൽത്ത് പ്ലസ് ഓപ്ഷന്റെ മറ്റ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സാധാരണക്കാർക്കും ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്ന പദ്ധതി സാമ്പത്തിക ഭദ്രതയുടെ ആവരണമാണ് സൃഷ്ടിക്കുന്നത്. അതുവഴി എല്ലാവർക്കും ഏത് അടിയന്തര ഘട്ടത്തിലും സാമ്പത്തിക ഭദ്രതയെന്ന ആശയത്തോടും പോസ്റ്റ് ഓഫീസ് ഒരിക്കൽകൂടി നീതി പുലർത്തുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
