ഈ ബാങ്കുകളിൽ സ്ഥിര നിക്ഷേപം (എഫ്‌ഡി) നടത്തിയാൽ 9 ശതമാനം വരെ പലിശ ലഭിക്കും.

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ (എഫ്‌ഡി) ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സമ്പാദ്യ ഉപകരണമാണ്, പ്രത്യേകിച്ചും റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്തവർക്ക്. ചില ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്കാണെങ്കിൽ എഫ്‌ഡിയ്‌ക്ക് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൽ കൂടുതൽ ലഭിക്കും. 1 വർഷം, 2 വർഷം, 3 വർഷം 5 വർഷം, 10 വർഷം എന്നിങ്ങനെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഇവയാണ്.


നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക്

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക്

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെ കാലവധിയുള്ള സ്ഥിര നിക്ഷേപ സ്‌കീമുകളിൽ നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. 1 വർഷം മുതൽ 2 വർഷത്തിൽ കുറവ് കാലാവധിയുള്ള എഫ്‌ഡിക്ക് ബാങ്കിൽ നിന്ന് 8% പലിശ ലഭിക്കും, 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയാണെങ്കിൽ 8.10% പലിശ ലഭിക്കും. 777 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകുന്നത്. ഇത് 8.50 ശതമാനമാണ്. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കുന്നതാണ്.

7-14 ദിവസം 4.75 ശതമാനം

7-14 ദിവസം 4.75 ശതമാനം

15-29 ദിവസം 5.00 ശതമാനം

30-45 ദിവസം 5.50 ശതമാനം

46-90 ദിവസം 5.75 ശതമാനം

91-180 ദിവസം 6.25 ശതമാനം

181-365 ദിവസം 7.25 ശതമാനം

1 വർഷം മുതൽ 2 വർഷത്തിൽ താഴെ 8 ശതമാനം

2 വർഷം മുതൽ 3 വർഷത്തിൽ താഴെ 8.10 ശതമാനം

777 ദിവസം 8.50 ശതമാനം

1100 ദിവസം 8.35 ശതമാനം

3 വർഷം മുതൽ 5 വർഷത്തിൽ താഴെ 7.50 ശതമാനം

1850 ദിവസം 7.25 ശതമാനം

5-10 വർഷം 6.75 ശതമാനം

 

ഉത്‌കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉത്‌കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധി പൂർത്തിയാകുന്ന എഫ്‌ഡിയ്‌ക്ക് ഉത്‌കര്‍ഷ് സ്മോൾ ഫിനാൻസ് ബാങ്ക് 4.75 ശതമാനം മുതൽ 9 ശതമാനം വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 777 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ഉത്‌കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത്. ഇത് 9 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് സ്ഥിര നിക്ഷേപങ്ങളിൽ 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും.

7-45 ദിവസം 4.75 ശതമാനം

7-45 ദിവസം 4.75 ശതമാനം

46-90 ദിവസം 5.50 ശതമാനം

91-120 ദിവസം 6.75 ശതമാനം

121-180 ദിവസം 6.75 ശതമാനം

181-210 ദിവസം 7.00 ശതമാനം

211-270 ദിവസം 7.00 ശതമാനം

271 ദിവസം മുതൽ 1 വർഷത്തിൽ താഴെ 7.25 ശതമാനം

1 വർഷം മുതൽ 455 ദിവസം വരെ 8.20 ശതമാനം

456 ദിവസം മുതൽ 2 വർഷത്തിൽ താഴെ 8.50 ശതമാനം

2 വർഷം മുതൽ 776 ദിവസം വരെ 8.00 ശതമാനം

777 ദിവസം 9.00 ശതമാനം

778 ദിവസം മുതൽ 3 വർഷത്തിൽ താഴെ 8.00 ശതമാനം

3 വർഷം മുതൽ 5 വർഷത്തിൽ താഴെ 8.00 ശതമാനം

5 വർഷം 8.35 ശതമാനം

 

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം നിക്ഷേപങ്ങൾക്ക് സൂര്യോദയ് സ്‌‌മോൾ ഫിനാൻസ് ബാങ്ക് 7.75% പലിശ നൽകുന്നുണ്ട്. മെച്യൂരിറ്റി കാലാവധി 1 വർഷം മുതൽ 2 വർഷം വരെയും 2 വർഷം മുതൽ 3 വർഷം വരെയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുമുള്ള എഫ്‌ഡിയ്‌ക്ക് യഥാക്രമം 8.25 ശതമാനം, 8.5 ശതമാനം, 8 ശതമാനം എന്നിങ്ങനെയാണ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകുന്നത്. ഇത് 9 ശതമാനമാണ്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‌ഡിയ്‌ക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് മുതിർന്ന പൗരന്മാർക്ക് 4.5% മുതൽ 9.5% വരെയാണ് പലിശ നൽകുന്നത്.

7-14 ദിവസം 4 ശതമാനം

7-14 ദിവസം 4 ശതമാനം

15-45 ദിവസം 4 ശതമാനം

46-90 ദിവസം 5 ശതമാനം

91 ദിവസം മുതൽ 6 മാസം വരെ 5.50 ശതമാനം

6-9 മാസം 7.50 ശതമാനം

9 മാസം മുതൽ 1 വർഷത്തിൽ താഴെ വരെ 7.75 ശതമാനം

1-2 വർഷം 8.25 ശതമാനം

2-3 വർഷം 8.50 ശതമാനം

3-5 വർഷത്തിൽ താഴെ 8.00 ശതമാനം

5 വർഷം 9%

5-10 വർഷം 7.25 ശതമാനം

 

 ഫിൻ‌കെയർ സ്മോൾ ഫിനാൻസ് ബാങ്ക്

ഫിൻ‌കെയർ സ്മോൾ ഫിനാൻസ് ബാങ്ക്

7 ദിവസം മുതൽ 7 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഫിൻ‌കെയർ സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 4% മുതൽ 9% വരെ പലിശ നൽകും. മുതിർന്ന പൗരന്മാരാണെങ്കിൽ ഇത് 4.5% മുതൽ 9.5% വരെയാണ്. ഒരു വർഷത്തിൽ താഴെ കാലാവധി ഉള്ള നിക്ഷേപങ്ങൾക്ക് ഫിൻ‌കെയർ സ്മോൾ ഫിനാൻസ് ബാങ്ക് 7 ശതമാനം വരെയാണ് പലിശ നിരക്ക് നൽകുന്നത്. 30 മാസവും 1 ദിവസവും മുതൽ 36 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 9 ശതമാനമാണ്.

7-45 ദിവസം 4 ശതമാനം

7-45 ദിവസം 4 ശതമാനം

46-90 ദിവസം 4 ശതമാനം

91-80 ദിവസം 6 ശതമാനം

181-364 ദിവസം 7 ശതമാനം

12-15 മാസം 7.75 ശതമാനം

15 മാസം + 1 ദിവസം മുതൽ 18 മാസം 7.75 ശതമാനം

18 മാസം + 1 ദിവസം മുതൽ 21 മാസം 8 ശതമാനം

21 മാസം + 1 ദിവസം മുതൽ 24 മാസം 8.25 ശതമാനം

24 മാസം + 1 ദിവസം മുതൽ 30 മാസം 8.50 ശതമാനം

30 മാസം + 1 ദിവസം മുതൽ 36 മാസം 9 ശതമാനം

3 വർഷം + 1 ദിവസം മുതൽ 5 വർഷം 8.00 ശതമാനം

5 വർഷം + 1 ദിവസം മുതൽ 7 വർഷം 7.00 ശതമാനം

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X