ജൂൺ 30-ന് മുമ്പ് ഈ സ്കീമുകളിൽ നിക്ഷേപിക്കൂ; നികുതി ലാഭിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്‌ഡൗൺ, തൊഴിൽ നഷ്ടം എന്നിവ കാരണമുണ്ടായ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി 2020 ജൂൺ 30 വരെ സർക്കാർ നീട്ടിയിരുന്നു. റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. നികുതി ലാഭിക്കുന്നതിനായി ഏതെങ്കിലും നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവയുടെയൊക്കെ വരുമാനം, റിസ്ക്-റിട്ടേൺ പ്രൊഫൈൽ, ലോക്ക്-ഇൻ, നികുതി നേട്ടങ്ങൾ എന്നിവ കണക്കിലെടുത്ത് വേണം നിക്ഷേപം നടത്താൻ. ഒരു നിക്ഷേപകന് അവരുടെ ആദായനികുതി ബാധ്യത കുറയ്‌ക്കുന്നതിനും പണം ലാഭിക്കുന്നതിനും നിരവധി മാർഗങ്ങളുണ്ട്. അതിനാൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി, സെക്ഷൻ 80 ഡി എന്നിവ പ്രകാരം കിഴിവുകൾക്ക് അർഹമായ നിക്ഷേപങ്ങൾ പരിഗണിക്കാം.

 

നികുതി ലാഭിക്കുന്നതിനായി ഉപകരിക്കുന്ന ചില നിക്ഷേപ ഓപ്ഷനുകൾ ഇവയാണ്:

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പിപിഎഫിലെ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അർഹതയുണ്ട്. പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ഇഇഇ അഥവാ 'എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ്' വിഭാഗത്തിലുള്ള നികുതി ആനുകൂല്യമാണ് പിപിഎഫിന് ലഭിക്കുക. ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച നികുതി ലാഭിക്കൽ നിക്ഷേപ ഓപ്‌ഷൻ കൂടിയാണിത്. ഒപ്പം പിപിഎഫ് നിക്ഷേപത്തിൽ നിന്ന് നേടുന്ന പലിശയ്‌ക്ക് നികുതി ബാധ്യതയുമില്ല. കൂടാതെ കാലാവധി പൂർത്തിയായ ശേഷം ലഭിക്കുന്ന തുകയും മൂലധന നേട്ടനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 7.1 ശതമാനമാണ് നിലവിൽ പിപിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്.

നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ (എഫ്‌ഡി)

നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ (എഫ്‌ഡി)

സ്ഥിര നിക്ഷേപത്തിന്റെ ഒരു പ്രത്യേക വിഭാഗമാണ് ടാക്‌സ് സേവിംങ് എഫ്‌ഡി. രാജ്യത്തെ ആദായ നികുതി നിയമങ്ങൾ ഒരു പരിധിവരെ നികുതി നേട്ടങ്ങൾ നൽകികൊണ്ട് സ്ഥിര നിക്ഷേപങ്ങളെ (എഫ്‌ഡി) പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവുകൾ ക്ലെയിം ചെയ്യാൻ ഈ എഫ്‌ഡി സഹായിക്കും. ഏതൊരു നിക്ഷേപകനും നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുത്ത് പരമാവധി 1.5 ലക്ഷം രൂപ കിഴിവ് അവകാശപ്പെടാം. നികുതി ലാഭിക്കുന്ന ഈ എഫ്‌ഡികൾക്ക് കുറഞ്ഞത് അഞ്ച് വർഷമാണ് ലോക്ക്-ഇൻ കാലയളവ്. നിലവിൽ ഇത്തരം സ്ഥിര നിക്ഷേപങ്ങൾക്ക് 6.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശനിരക്ക് ലഭിക്കുന്നു. എന്നാൽ ലഭിക്കുന്ന പലിശയ്‌ക്ക് നികുതി നൽകേണ്ടതാണ്.

നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്)

നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്)

നിക്ഷേപത്തിലും നികുതി നിയമങ്ങളിലും വന്ന മാറ്റങ്ങൾ കാരണം സമീപ വർഷങ്ങളിൽ എൻപിഎസ് നിക്ഷേപം കൂടുതൽ ആകർഷകമായിട്ടുണ്ട്. വിരമിക്കുന്ന സമയത്ത് പിൻവലിക്കാവുന്ന കോർപ്പസിന്റെ 60% നികുതി രഹിതമാണ്. സെക്ഷൻ 80 സി പ്രകാരം മൊത്തം 1.5 ലക്ഷം രൂപ പരിധിയിൽ ഈ സ്കീമിലേക്കുള്ള സംഭാവന കിഴിവായി ക്ലെയിം ചെയ്യാം. നിലവിൽ എൻപിഎസ് 6.8 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

സിഎസ്ബി ബാങ്കില്‍ ചേരാനൊരുങ്ങി ആക്‌സിസ് ബാങ്കിന്റെ പ്രളയ് മൊണ്ഡല്‍

ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ (ഇഎൽഎസ്എസ്):

ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ (ഇഎൽഎസ്എസ്):

നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാനും കഴിയുന്ന മ്യൂച്വൽ ഫണ്ടാണ് ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ. വിദഗ്ദരുടെ അഭിപ്രായത്തിൽ ഈ ഫണ്ടുകൾ സമീപകാലത്ത് മറ്റ് നികുതി ലാഭിക്കൽ ഉപകരണങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വരുമാനം നൽകുന്നുണ്ട്. മൂന്ന് വർഷമാണ് ഇതിന്റെ നിക്ഷേപ കാലയളവെന്നത് മറ്റൊരു നേട്ടമാണ്. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ഒരു ലക്ഷം രൂപ വരെയുള്ള ലാഭം നികുതിരഹിതമാണ്. നികുതി ലാഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും. റിസ്ക്-ടോളറൻസും ദീർഘകാല സാമ്പത്തിക ലക്ഷ്യവുമുള്ളവർക്ക് ഇത് ഒരു നല്ല ഓപ്ഷനാണ്.

ചൈന വൻ നിക്ഷേപം നടത്തിയിരിക്കുന്നത് ഈ ഇന്ത്യൻ കമ്പനികളിൽ; ഇനി സ്ഥിതി എന്ത്?

നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ (എൻ‌എസ്‌സി)

നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ (എൻ‌എസ്‌സി)

സ്ഥിര വരുമാന പദ്ധതികളിൽ ഏറ്റവും ജനപ്രിയമായൊരു പദ്ധതിയാണ് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. അഞ്ച്, പത്ത് ലോക്ക് ഇൻ പിരിയഡ് ഉണ്ട്. എൻ‌എസ്‌സിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാരാണ് തീരുമാനിക്കുന്നത്. നിലവിൽ ഇത് 6.8 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്, പലിശയായി ലഭിക്കുന്ന തുകയ്‌ക്ക് നികുതി നൽകണം.

ഓഹരി വിപണി: നിഫ്റ്റി 10,200 ന് മുകളിൽ, സെൻസെക്സ് 523 പോയിൻറ് ഉയർന്നു

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ:

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ:

ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം വരുമാനവും നികുതി ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ് യൂലിപ് എന്നറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ. ഇൻഷുറൻസ് പരിരക്ഷ വാർഷിക പ്രീമിയത്തിന്റെ പത്തിരട്ടിയാണെങ്കിൽ, സെക്ഷൻ 10 (10ഡി) പ്രകാരം യൂലിപ്പിൽ നിന്നുള്ള വരുമാനം പൂർണമായും നികുതിരഹിതമാണ്. സാധാരണയായി അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ്. മിക്ക ഇൻഷുറൻസ് കമ്പനികളും ഇപ്പോൾ ഓൺലൈൻ യൂലിപ്സ് നൽകുന്നു, അതിൽ ചാർജുകൾ കുറവാണ്, അതിനാൽ അവ ദീർഘകാല നിക്ഷേപത്തിനുള്ള നല്ല ഓപ്ഷനാണ്.


English summary

Invest in these schemes before June 30; can save taxes | ജൂൺ 30-ന് മുമ്പ് ഈ സ്കീമുകളിൽ നിക്ഷേപിക്കൂ; നികുതി ലാഭിക്കാം

Invest in these schemes before June 30; can save taxes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X