മൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി). എസ്.ഐ.പിക്ക് കീഴിൽ, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങൾക്ക് വെറും 100 രൂപയിൽ ഒരു എസ്.ഐ.പി ആരംഭിക്കാൻ കഴിയും. എങ്കിലും ചില മൂച്വൽ ഫണ്ടുകൾ കുറഞ്ഞത് 500 രൂപയോ 1000 രൂപയോ ഉള്ള എസ്.ഐ.പിയാണ് വാഗ്ദാനം ചെയ്യുന്നത്.
2024 ജൂലൈയിൽ നിക്ഷേപകർ മൂച്വൽ ഫണ്ടുകൾക്കായി 23,000 കോടിയലിധം എസ്.ഐ.പിയിൽ നിക്ഷേപിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ കാലത്ത് നിക്ഷേപകർ എസ്.ഐ.പി നിക്ഷേപം നടത്താൻ വളരെയധികം താല്പര്യപ്പെടുന്നുവെന്നതാണ് ഇത് അർത്ഥമാക്കുന്നത്. പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ നിങ്ങളുടെ റിട്ടേൺ തുക എത്രയായിരിക്കുമെന്ന് നോക്കാം.

നിങ്ങൾ പ്രതിദിനം 100 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ, ഒരു മാസത്തെ നിങ്ങളുടെ മൊത്തം നിക്ഷേപം 3,000 രൂപയായിരിക്കും. 30 വർഷം കൊണ്ട് നിങ്ങൾ ആകെ 10,80,000 രൂപ നിക്ഷേപിക്കും. അങ്ങനെ, മൂച്വൽ ഫണ്ടുകളിലെ ദീർഘകാല നിക്ഷേപത്തിൽ നിങ്ങൾക്ക് 12 ശതമാനം വാർഷിക പലിശ ലഭിക്കുന്നുവെന്ന് കരുതുക. എസ്.ഐ.പി കാൽകുലേറ്റർ അനുസരിച്ച് 30 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 1,05,89,741 രൂപ സമ്പാദിക്കാൻ സാധിക്കും. അപ്പോൾ നിങ്ങളുടെ ആകെ ലാഭം 95,09,741 രൂപയായിരിക്കും.
ഇനി നിങ്ങൾ ദിവസവും 500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ, പ്രതിമാസമുള്ള നിങ്ങളുടെ നിക്ഷേപ തുക 15,000 രൂപയായിരിക്കും. അങ്ങനെ 17 വർഷത്തിലെ നിങ്ങൾ മൊത്തം 30,60,000 രൂപ നിക്ഷേപിക്കും. നിങ്ങളുടെ ഒരു മൂച്വൽ ഫണ്ടിലെ ദീർഘകാല നിക്ഷേപത്തിൽ നിങ്ങൾക്ക് 12 ശതമാനമാണ് വാർഷിക പലിശ ലഭിക്കുന്നതെങ്കിൽ, 17 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 1,00,18,812 രൂപ സമ്പാദിക്കാൻ സാധിക്കും. അതിലെ നിങ്ങളുടെ ആകെ ലാഭം 69,58,812 രൂപയായിരിക്കും.
മൂച്വൽ ഫണ്ടുകളിൽ സ്ഥിരമായി നിക്ഷേപം നടത്തുന്നതിനുള്ള മികച്ചൊരു മാർഗമാണ് എസ്.ഐ.പിയെന്ന് വിദഗ്ധർ പറയുന്നുണ്ട്. ഇതിൽ നിക്ഷേപകർക്ക് ഒരുപാട് പ്രയോജനം ലഭിക്കുന്നു. എന്നാൽപോലും എസ്.ഐ.പി മൂച്വൽ ഫണ്ടുകളിലും അപകടസാധ്യതയുണ്ട്.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications