സമ്പാദിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് നിക്ഷേപം. അതുവഴി സാമ്പത്തിക അടിത്തറ കെട്ടിപടുക്കാൻ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കുന്നു. രാജ്യത്തെ സാധാരണക്കാർക്കിടയിൽ സമ്പദ്യത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കാനും അവരെ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നതിലും പോസ്റ്റ് ഓഫീസ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രായക്കാർക്കും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളുള്ളവർക്കും അവരുടെ വരുമാനത്തിന് അനുസരിച്ച് നിക്ഷേപത്തിലൂടെ സമ്പദ്യമുണ്ടാക്കാൻ പോസ്റ്റ് ഓഫീസ് പദ്ധതികൾ ഉപകാരപ്പെടും. സർക്കാർ പിന്തുണയോടെയെത്തുന്ന ഇത്തരം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ സാധാരണക്കാർക്ക് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്നു.
500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് നല്ല ആനുകൂല്യങ്ങൾ നേടാവുന്ന ഇത്തരം നിരവധി സ്കീമുകൾ ഇന്ത്യൻ പോസ്റ്റ് ഓഫീസിലുണ്ട്. ചെറിയ നിക്ഷേപത്തിൽ നിന്ന് അപകട സാധ്യതകളെ ഒഴിവാക്കി വലിയ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ഇത്തരം പദ്ധതികൾ സഹായകരമാകും. അങ്ങനെയുള്ള മൂന്ന് സ്കീമുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: പി.പി.എഫ് അഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 500 രൂപ കുറഞ്ഞ നിക്ഷേപത്തിൽ നിങ്ങൾക്ക് ആരംഭിക്കാൻ സാധിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. ഇത്തരത്തിൽ 1.5 ലക്ഷം രൂപ വരെയാണ് പദ്ധതിയിലെ ഉയർന്ന നിക്ഷേപ പരിധി. 15 വർഷത്തെ മെച്വൂരിറ്റി കാലയളവ് പൂർത്തിയാക്കുമ്പോൾ നിക്ഷേപ തുകയും പലിശയും നിക്ഷേപകന് ലഭിക്കുന്നു. ആവശ്യമെങ്കിൽ അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം നീട്ടാനും സാധിക്കും. നിങ്ങൾ പ്രതിമാസം 500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരു വർഷത്തെ ആകെ നിക്ഷേപം 6000 രൂപയായിരിക്കും. നിലവിൽ ലഭിക്കുന്ന 7.1 എന്ന പലിശ നിരക്കനുസരിച്ച് കണക്കാക്കിയാൽ, 15 വർഷംകൊണ്ട് നിങ്ങളുടെ റിട്ടേൺസ് 1,62,728 രൂപയായിരിക്കും. അഞ്ച് വർഷത്തേക്ക് അക്കൗണ്ട് നീട്ടുമ്പോൾ 2,66,332 രൂപയും ഇത്തരത്തിൽ 25 വർഷം തികയുമ്പോൾ 4,12,321 രൂപയും നിങ്ങൾക്ക് ലഭിക്കുന്നു.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിന്നടക്കം കൂടുതൽ നേട്ടമുണ്ടാക്കാം; ചെയ്യേണ്ടത്...
ആർഡി: ബാങ്കുകളെപോലെ തന്നെ പോസ്റ്റ് ഓഫീസിലും റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി നിക്ഷേപം സാധ്യമാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്കീം ഒരു പിഗ്ഗി ബാങ്ക് പോലെയാണ്, അതിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം. ഈ പദ്ധതി ചെറുകിട നിക്ഷേപകരെ അവരുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സമ്പാദ്യം സൃഷ്ടിക്കാൻ സഹായിക്കുന്നു. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം.നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7 ശതമാനം ആണ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷത്തിനുള്ളിൽ നിങ്ങൾ 30,000 രൂപ നിക്ഷേപിക്കും, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 6.7 ശതമാനം നിരക്കിൽ 35,681 രൂപ ലഭിക്കും, അതായത് പലിശയായി 5,681 രൂപ കിട്ടും.
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന അഥവ എസ്.എസ്.വൈ. നിങ്ങൾ ഒരു പെൺകുട്ടിയുടെ രക്ഷിതാവാണെങ്കിൽ 250 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ നിങ്ങൾക്ക് ഒരു വർഷം ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. നിലവിൽ 8.2 ശതമാനം പലിശയാണ് നൽകുന്നത്. നിങ്ങൾ ഈ സ്കീമിൽ 15 വർഷത്തേക്ക് നിക്ഷേപിക്കണം, 21 വർഷത്തിന് ശേഷം സ്കീം കാലാവധി പൂർത്തിയാകും. പ്രതിമാസം 500 രൂപയെങ്കിലും ഇതിൽ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ 90,000 രൂപ നിക്ഷേപിക്കും, 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
