ശമ്പള വർധനവ് നിങ്ങളുടെ ജോലിയോടുള്ള ആത്മാർത്ഥതയുടെയും നിങ്ങളിടുന്ന പരിശ്രമങ്ങളുടെ ഫലമാണെന്ന കാര്യത്തിൽ സംശയമില്ല. നിങ്ങളുടെ മികവ് കമ്പനിയുടെ വളർച്ചയിലും നേട്ടത്തിലും പങ്കുവഹിക്കുന്നതുകൊണ്ടാണ് നിങ്ങളെ നിലനിർത്തുകയും നിങ്ങളുടെ ശമ്പളം വർധിപ്പിക്കുകയും ചെയ്യുന്നത്. എന്നാൽ ദൈനംദിന ചെലവുകൾ നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ ശമ്പള വർധനവ് വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിപ്പെടാനും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ശമ്പള വർധനവിലൂടെ വരുന്ന അധിക വരുമാനം കൃത്യമായി വിനയോഗിക്കേണ്ടതുണ്ട്.
ഏറ്റവും കുറഞ്ഞത് പത്ത് ശതമാനം വർധനവെങ്കിലും നിങ്ങളുടെ ശമ്പളത്തിൽ ഒരു വർഷമുണ്ടാകുന്നുണ്ടെന്ന് വിചാരിക്കുക. ഇത് കൂടാനുള്ള സാധ്യതയാണുള്ളത്. ഇത് നിങ്ങളുടെ മൊത്ത വരുമാനത്തിൽ എത്ര രൂപയുടെ വർധനവുണ്ടാക്കുന്നുവെന്ന് കൃത്യമായി മനസിലാക്കി വേണം ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ബജറ്റിൽ മാറ്റങ്ങൾ വരുത്താനും. സുഖപ്രദമായ ജീവിതനിലവാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒരു ഭാഗം മാറ്റിവെക്കാം. കട ബാധ്യതകൾ കൊടുത്തു തീർക്കുന്നതിനും മുൻതൂക്കം നൽകുക. ഭാവിയിലേക്കുള്ള കരുതലിന്റെ ഭാഗമായി സമ്പത്ത് സൃഷ്ടിക്കുന്നതിന് നിക്ഷേപം നടത്തുന്നതും അഭികാമ്യമാണ്.

എത്ര രൂപ നിക്ഷേപത്തിലേക്ക് വകയിരുത്തണമെന്നത് നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും ശമ്പള വർധനവിന്റെ 20 മുതൽ 30 ശതമാനം വരെ നിക്ഷേപത്തിനായി ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ഇത് വിദ്യാഭ്യാസം, ഭവനം, റിട്ടയർമെന്റ് അടക്കമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അവയ്ക്കായി പണം കണ്ടെത്തുന്നതിനും ഉപകരിക്കും. ശമ്പള വർധനവുമായി ബന്ധപ്പെട്ട് ചെയ്തിരിക്കേണ്ട അഞ്ച് കാര്യങ്ങൾ…
എമർജൻസി ഫണ്ട്: അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നത് ഇന്ന് കൂടുതൽ ആളുകൾ ചെയ്തുവരുന്ന ഒരു കാര്യമാണ്. മൂന്ന് മുതൽ ആറ് മാസത്തേക്കുള്ള ചെലവുകൾ ഉൾക്കൊള്ളുന്നതായിരിക്കണം എമർജൻസി ഫണ്ട്. ഇത് മുൻപ് ചെയ്യാത്തവരാണെങ്കിൽ പുതിയതായി എമർജൻസി ഫണ്ട് സൃഷ്ടിക്കാം. ഇതിനോടകം തന്നെ എമർജൻസി ഫണ്ടുള്ളവരാണെങ്കിൽ അതിൽ തുക വർധിപ്പിക്കാം.
കടം തിരിച്ചടയ്ക്കാം: പലിശ ചെലവ് കുറയ്ക്കുന്നതിനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനും ക്രെഡിറ്റ് കാർഡ് ബാലൻസുകൾ അല്ലെങ്കിൽ വ്യക്തിഗത വായ്പകൾ പോലുള്ള ഉയർന്ന പലിശയുള്ള കടം തിരിച്ചടവിന് മുൻഗണന നൽകുക.
നിക്ഷേപം: നിക്ഷേപം വർധിപ്പിക്കുന്നതും കാര്യമായി തന്നെ പരിഗണിക്കുക. വരുമാനമുള്ള സാഹചര്യത്തിൽ മാത്രമേ നിക്ഷേപം സാധ്യമാകുവെന്നും ഇതിന്റെ റിട്ടേൺസ് വിരമിക്കൽ കാലഘട്ടത്തിൽ മനസമാധാനത്തോടെ ജീവിക്കാൻ അവസരമൊരുക്കുമെന്നും തിരിച്ചറിയുക.
ജീവിതശൈലി മെച്ചപ്പെടുത്താം: ശമ്പള വർദ്ധനയ്‌ക്കൊപ്പം ജീവിതശൈലി നവീകരണങ്ങളിൽ ഏർപ്പെടാൻ ഇത് പ്രലോഭിപ്പിക്കുന്നതാണെങ്കിലും, സംയമനം പാലിക്കുകയും ഹ്രസ്വകാല സംതൃപ്തിയെക്കാൾ ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
